എ എം സി സിഇഒ ആദം ആരോൺ ഓൺലൈനിൽ നിക്ഷേപകരുമായി ആശയ വിനിമയം നടത്താറുണ്ട്. എന്നാൽ, ക്യാമറയ്ക്ക് മുമ്പിൽ ഇങ്ങനെ ആരോൺ പ്രത്യക്ഷപ്പെടുമെന്ന് ആരും കരുതിയിട്ടുണ്ടാകില്ല. വ്യാഴാഴ്ച ഒരു യൂട്യൂബറുമായി നടത്തിയ തത്സമയ അഭിമുഖത്തിലാണ് ആരോൺ പാന്റ് ധരിക്കാതെ ക്യാമറയിൽ പ്രത്യക്ഷപ്പെട്ടത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി, എഎംസിയും ആരോണും വാൾസ്ട്രീറ്റ് ബെറ്റ്സ് (WallStreetBets) പോലുള്ള ഓൺലൈൻ കമ്മ്യൂണിറ്റികൾക്കിടയിൽ ജനപ്രീതി നേടിയിരുന്നു. ഓഹരി വിലകളിലെ വർദ്ധനവിനൊപ്പം റീട്ടയിൽ ഷെയർഹോൾഡർമാർക്കായി ഒരു പ്രത്യേക റിവാർഡ് പ്രോഗ്രാമും ആരോൺ തയ്യാറാക്കിയിരുന്നു. ഇതിനെ തുടർന്ന് അടുത്തിടെ ട്രേസ് ട്രേഡ്സ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ആരോൺ പാന്റിടാതെ ഷർട്ട് മാത്രം ധരിച്ച് പ്രത്യക്ഷപ്പെട്ടത്.
മദ്യപിച്ച വരനും സുഹൃത്തുക്കളും ഡാൻസ് ചെയ്യാൻ നിർബന്ധിച്ചു; വധു വിവാഹത്തിൽ നിന്ന് പിന്മാറിട്രേസ് ട്രേഡ്സ് ചാനലിന്റെ ആതിഥേയനായ ട്രേ കോളിൻസ് 2020 ഡിസംബറിൽ ആരംഭിച്ച് എഎംസിയിലെ ഒരു പ്രമുഖ റീട്ടയിൽ നിക്ഷേപകനായി മാറിയിരുന്നു. ഫോക്സ് ബിസിനസിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു. വെള്ളിയാഴ്ച രാവിലെ അദ്ദേഹം സിഎൻബിസിയുടെ 'സ്ക്വാക്ക് ബോക്സിൽ' ഒരു അഭിമുഖം നൽകി. എഎംസിയുടെ ഓഹരി വില വർദ്ധനവിനെക്കുറിച്ച് വിശദീകരിക്കുന്ന അഭിമുഖങ്ങമായിരുന്നു ഇത്.
കോളിൻസ് പതിവായി യൂട്യൂബിൽ വീഡിയോകൾ പോസ്റ്റു ചെയ്യുകയും മാസങ്ങളായി എഎംസിയെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ ഏപ്രിലിൽ ആരോണിനെ അഭിമുഖം നടത്തുകയും ചെയ്തു. അഭിമുഖങ്ങൾ, പ്രൊമോകൾ, ചില വ്യാപാര തന്ത്രങ്ങളിലേക്കുള്ള വഴികാട്ടികൾ, വാർത്താ വിശകലനം എന്നിങ്ങനെ നിരവധി കാര്യങ്ങൾ വീഡിയോയാക്കി മാറ്റിയിട്ടുണ്ട്. ശ്രദ്ധേയമായ ചില ഉദാഹരണങ്ങളിൽ, 'വീ ആർ ദ എപ്സ്', 'എഎംസി - നോട്ട് എ ഡെഡ് ക്യാറ്റ് റീമിക്സ്' എന്ന പേരിൽ അദ്ദേഹം പുറത്തിറക്കിയ ഗാനം എന്നിവ ഉൾപ്പെടുന്നു.
വ്യാഴാഴ്ചത്തെ യൂട്യൂബ് അഭിമുഖം 'റിട്ടേൺ ഓഫ് ദി സിൽവർബാക്ക്' എന്ന പേരിലാണ് പോസ്റ്റ് ചെയ്തത്. എഎംസി നിക്ഷേപകർ തങ്ങളെ തന്നെ 'കുരങ്ങന്മാർ' എന്ന് വിളിക്കുന്നു. ആരോണിനെ മുഖ്യ ഗോറില്ലയാക്കി മാറ്റുന്നുവെന്ന് അഭിമുഖത്തിൽ പറയുന്നുണ്ട്. അഭിമുഖത്തിൽ എഎംസിയുടെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും സംസാരിക്കുന്നുണ്ട്. എന്നാൽ, അഭിമുഖത്തിനിടയിൽ ഒരു ഘട്ടത്തിൽ, ക്യാമറ പെട്ടെന്ന് വീണുപോകുന്നതും ഒരു നിമിഷം ക്യാമറയിൽ ആരോണിന്റെ നഗ്നമായ തുടകൾ പ്രത്യക്ഷപ്പെടുന്നതും കാണാം. വീഡിയോയിൽ ആരോൺ അടിവസ്ത്രം ധരിച്ചിട്ടുണ്ടോ അതോ വളരെ ചെറിയ ഷോർട്ട്സ് ആണോ ധരിച്ചിരിക്കുന്നത് എന്ന് വ്യക്തമല്ല. എന്നാൽ ആരോൺ പാന്റ്സ് ധരിച്ചിട്ടില്ല എന്ന കാര്യം ഉറപ്പാണ്.
സ്കൈപ്പ് സ്ഥാപിക്കുന്നതിന് ഒരു പതിറ്റാണ്ട് മുമ്പ് 1993ൽ ആരോൺ നോർവീജിയൻ ക്രൂയിസ് ലൈനിന്റെ സിഇഒ ആയിയിരുന്നു. 2015ൽ എഎംസിയിൽ സിഇഒ ആയി എത്തുന്നതിന് മുമ്പ് കോർപ്പറേറ്റ് ലോകത്തെ നിരവധി കമ്പനികൾ ആരോൺ നയിച്ചിട്ടുണ്ട്. കഴിഞ്ഞ പാദത്തിൽ, എഎംസി സ്റ്റോക്ക് വിൽപനയിൽ നിന്ന് മാത്രം ഒരു ബില്യൺ ഡോളർ സമാഹരിച്ചിരുന്നു.
Keywords: AMC, Adam Aron, Youtube, Interview, എഎംസി, ആദം ആരോൺ, യൂട്യൂബ്, അഭിമുഖംഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.