• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഇടക്കാല തെരഞ്ഞെടുപ്പ്: ട്രംപിന് തിരിച്ചടി


Updated: November 7, 2018, 11:09 AM IST
ഇടക്കാല തെരഞ്ഞെടുപ്പ്: ട്രംപിന് തിരിച്ചടി

Updated: November 7, 2018, 11:09 AM IST
അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപിന് തിരിച്ചടി. അമേരിക്കൻ പ്രതിനിധിസഭയുടെ നിയന്ത്രണം ഡെമോക്രാറ്റുകൾ തിരിച്ചുപിടിച്ചു. എന്നാൽ, സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടി ഭൂരിപക്ഷം നിലനിർത്തി.

ജനപ്രതിനിധി സഭയിലെ 435 അംഗങ്ങൾ, സെനറ്റിലേ 35 അംഗങ്ങൾ, 36 സംസ്ഥാന ഗവർണർമാർ, സംസ്ഥാന സഭകളിലേക്കുള്ള പ്രതിനിധികൾ എന്നിവരെ കണ്ടെത്തുന്നതിനുള്ള തെരഞ്ഞെടുപ്പാണ് അമേരിക്കയിൽ നടന്നത്. ഇതുവരെയുള്ള ഫലസൂചനകൾ അനുസരിച്ചു 435 അംഗ ജനപ്രതിനിധിസഭയിൽ ഡെമോക്രാറ്റുകൾ ഭൂരിപക്ഷം ഉറപ്പിച്ചുകഴിഞ്ഞു. എട്ടുവർഷത്തിനു ശേഷം ഡെമോക്രാറ്റുകൾ ജനപ്രതിനിധിസഭയിൽ ഭൂരിപക്ഷം ഉറപ്പിച്ചത് പ്രസിഡന്റ് ട്രംപിന് കനത്ത തിരിച്ചടിയാണ്.
Loading...

എന്നാൽ, നൂറ് അംഗങ്ങളുള്ള സെനറ്റിൽ തെരഞ്ഞെടുപ്പ് നടന്ന 35 സീറ്റുകളിൽ റിപ്പബ്ലിക്കൻ പാർട്ടിക്കാണ് മുൻ‌തൂക്കം. ഇതുവരെ രണ്ടു നിയമനിർമ്മാണ സഭകളിലും ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്കായിരുന്നു ഭൂരിപക്ഷം.

പ്രസിഡന്റിന്റെ നിയന്ത്രിക്കാനും വേണ്ടിവന്നാൽ പുറത്താക്കാനുംവരെ അധികാരമുള്ള പ്രതിനിധിസഭയിൽ ഡെമോക്രാസ്റ്റുകൾ ഭൂരിപക്ഷം നേടിയത് ട്രംപിന് വരുംദിനങ്ങളിൽ കനത്ത തലവേദനയാകും.
First published: November 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍