• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Live TV

യു.എ.ഇ പൊതുമാപ്പ്: 5 ദിവസം കൊണ്ട് പിഴയായി നേടിയത് 20 കോടി രൂപ

news18
Updated: August 9, 2018, 11:20 PM IST
യു.എ.ഇ പൊതുമാപ്പ്: 5 ദിവസം കൊണ്ട് പിഴയായി നേടിയത് 20 കോടി രൂപ
news18
Updated: August 9, 2018, 11:20 PM IST
ദുബൈ:  യുഎഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പിനെത്തുടർന്ന് ദുബൈയിലെ അൽ അവീർ സേവന-കേന്ദ്രം വെറും 5  ദിവസം കൊണ്ട് മാത്രം പിഴയായി  നേടിയത് 20 കോടിയോളം രൂപ (പത്ത്‌ മില്യൻ ദിർഹമിലധികം ). ആഗസ്റ്റ് ഒന്ന് മുതൽ ഈ മാസം ഏഴ് വരെയുള്ള  ദിവസങ്ങളിലെ കണക്കാണിത്. കേന്ദ്രത്തിന്റെ പ്രത്യേക ചുമതലയുള്ള ബ്രിഗേഡിയർ ജനറൽ ഖലഫ് അൽ ഗൈത്ത്‌ നടത്തിയ വാർത്താ സമ്മേളനത്തിലാണ് കണക്കുകൾ വ്യക്തമാക്കിയത്.

ഇതിനോടകം അവീർ പൊതുമാപ്പ് കേന്ദ്രത്തിൽ നിന്ന്  2459 പേർക്കാണ് എക്സിറ്റ്‌ പെർമിറ്റ് (ഔട്ട് പാസ്) ലഭിച്ചത്. ഈ കാലയളവിൽ താമസ വിസ പുതുക്കിയത് 3422 പേരാണെന്നും കണക്കുകളിൽ വ്യക്തമാണ്.

പൊതുമാപ്പ് ദിനങ്ങളില്‍  പുതിയ സ്പോൺസറെ കണ്ടത്തി വിസയിലേക്ക് മാറാനുള്ള നടപടി ക്രമങ്ങൾ പൂർത്തിക്കരിച്ചത് 2107 പേരാണ്. അതിനൊപ്പം തന്നെ  2809 അപേക്ഷകർ വിവിധ അമർ സെന്ററുകളിൽ വഴി പൊതുമാപ്പിന്റെ സേവനം തേടി.

എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി രാജ്യത്തിൽ നിന്ന് പുറത്തു പോകാൻ ആഗ്രഹിക്കുന്നവർക്ക് ലഭിക്കുന്ന എക്സിറ്റ്‌ പെർമിറ്റിന്റെ കാലാവധി 21 ദിവസമാണെന്ന് ബ്രിഗേഡിയർ ജനറൽ ഖലഫ് അൽ ഗൈത്ത്‌ വ്യക്തമാക്കി.ഇതിന് മുൻപ് തന്നെ ആളുകൾ അവരുടെ സ്വന്തം നാട്ടിലേക്ക് മടങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

പൊതുമാപ്പിന്റെ ആദ്യ ദിവസം തന്നെ  1534 അപേക്ഷകരാണ് കേന്ദ്രത്തില്‍ എത്തിയത്. രണ്ടാം ദിവസം എത്തിയത് 2464 പേരാണ്. പൊതുമാപ്പിന്റെ സേവനങ്ങൾക്ക് വിപുലമായ സൗകര്യങ്ങളോടെയാണ് അവീറിലെ ആംനസ്റ്റി സെന്ററിൽ ഒരുക്കിയിട്ടുള്ളത്.

അവീറിലെ പൊതുമാപ്പ് സേവന കേന്ദ്രം രാവിലെ 8 മുതൽ രാത്രി 8 വരെ പ്രവർത്തിക്കുന്നുണ്ട്. വെള്ളി, ശനി ദവസങ്ങളിൽ പൊതുമാപ്പ് സേവനം ലഭ്യമാവില്ല. 'താമസ രേഖകൾ ശരിയാക്കി ജീവിതം സുരക്ഷിതമാക്കു'  എന്ന സന്ദേശത്തിൽ ആരംഭിച്ച  പൊതുമാപ്പിന്‍റെ ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്താൻ വേണ്ടി വിവിധ രാജ്യക്കാരാണ് അവീറിലെ കേന്ദ്രത്തിൽ ദിവസേന  എത്തുന്നത്.

സായിദ് വർഷാചരണത്തോടനുബന്ധിച്ചാണ് വിവിധ കാരണങ്ങളാൽ  താമസ-കുടിയേറ്റ രേഖകൾ ശരിയാക്കാൻ കഴിയാത്തവർക്ക്  സഹായകരമായി  രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചത്. നിയമ ലംഘർക്ക് പിഴയെ മറ്റു ശിക്ഷാനടപടികളെ ഇല്ലാതെ തന്നെ സുഗമമായി അവരുടെ താമസ രേഖകൾ ഇവിടെ നിന്ന് കൊണ്ട് തന്നെ ശരിയാകാനും.  ഇതിനു കഴിഞ്ഞില്ലെങ്കിൽ ആളുകൾക്ക് അവരുടെ സ്വദേശത്തോക്ക് മടങ്ങാൻ കഴിയുന്ന രീതിയിലാണ് പൊതുമാപ്പിന്റെ  നടപടി ക്രമങ്ങൾ ഉള്ളതെന്ന് ബ്രിഗേ ഡിയര്‍ ജനറല്‍ പറഞ്ഞു.ഇത്തവണ മുന്‍വര്‍ഷങ്ങളെ  അപേക്ഷിച്ച് വിപുലമായ സൗകര്യങ്ങളാണ് അവീറില്‍  ഏര്‍പ്പെടുത്തിട്ടുള്ളത്. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കുമായി രണ്ട് വലിയ ടെന്റുകളിലാണ് സേവനങ്ങള്‍ നല്‍കുതെന്നും അദ്ദേഹം അറിയിച്ചു.
Loading...

അനധികൃത താമസകാർക്ക് പദവി ശരിയാക്കി രാജ്യത്ത് തുടരാനും അവരുടെ സ്വദേശത്തേക്ക് മടങ്ങാനുമുള്ള സുവർണ്ണാവസരമാണ് ഇത്തവണത്തെ പൊതുമാപ്പ് മുന്നോട്ടു വെക്കുന്നത്. അതുകൊണ്ട് തന്നെ നിയമ ലംഘർക്ക് പദവി ശരിയാക്കി സ്വയം സംരക്ഷിക്കാം. എല്ലാം താമസ രേഖ പിഴകളിൽ നിന്ന് മുക്തമാകാം. രാജ്യത്തക്ക് തിരിച്ചുവരവ് നിഷേധിക്കുന്ന സ്റ്റാമ്പ് പതിക്കാതെ തന്നെ രാജ്യത്തിൽ നിന്ന് പുറത്തുപോകാം. മടങ്ങിയവർക്ക് ഉടൻ യു എ ഇ -യിലേക്ക് തന്നെ തിരിച്ചെത്താം .ഇവിടെ നിന്ന് കൊണ്ട് തന്നെ പുതിയ വിസയിലേക്ക് മാറാം. കൂടാതെ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ വെർച്വൽ ലേബർ മാർക്കറ്റിൽ രജിസ്റ്റർ ചെയ്‌താൽ ജോലി അവസരവുമുണ്ട്. അതിനൊപ്പം തന്നെ താൽക്കാലിക താമാസാനുമതിയും ലഭ്യമാവും .ഈ അവസരങ്ങൾ എല്ലാം ഉപയോഗപ്പെടുത്തി നിയമ ലംഘകർ അവരുടെ താമസ രേഖകൾ എത്രയും വേഗത്തിൽ ശരിയാക്കണമെന്ന് അധിക്യതർ അഭ്യർത്ഥിച്ചു.

അവീറില്‍ എത്താന്‍ ആര്‍ടിഎ പ്രത്യേക ബസ് സര്‍വീസുകള്‍ ഇപ്പോൾ നടത്തുന്നുണ്ട്. ചെലവ് കുറഞ്ഞ ഭക്ഷണശാല, ക്ലിനിക്ക് സൗകര്യം, സൗജന്യ കുടിവെള്ളം, ജൂസ് എന്നിവ കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്. വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളും പൊതുമാപ്പ് നല്‍കുന്ന ടെന്റില്‍ സേവനസന്നദ്ധരാണ്.

 
First published: August 9, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...