• HOME
  • »
  • NEWS
  • »
  • world
  • »
  • ആംനെസ്റ്റി ഇന്റർനാഷണലിന് മനുഷ്യത്വമില്ലേ? വിഷലിപ്തമായ തൊഴിൽ സംസ്കാരമെന്ന് റിപ്പോർട്ട്

ആംനെസ്റ്റി ഇന്റർനാഷണലിന് മനുഷ്യത്വമില്ലേ? വിഷലിപ്തമായ തൊഴിൽ സംസ്കാരമെന്ന് റിപ്പോർട്ട്

രണ്ട് വർഷത്തിനുള്ളിൽ രണ്ട് ജീവനക്കാർ ജീവനൊടുക്കിയ സാഹചര്യത്തിലാണ് തൊഴിൽ അന്തരീക്ഷത്തെ കുറിച്ച് പഠിക്കാൻ മനശ്ശാസ്ത്രജ്ഞർ അടങ്ങിയ സംഘത്തെ നിയോഗിച്ചത്

  • Last Updated :
  • Share this:
    ലണ്ടൻ: ലോകമെമ്പാടും മനുഷ്യാവകാശങ്ങൾക്ക് വേണ്ടി പൊരുതുന്ന ആംനസ്റ്റി ഇന്റർനാഷണലിൽ വിഷലിപ്തമായ തൊഴിൽ സംസ്കാരമാണുള്ളതെന്ന് റിപ്പോർട്ട്. ജീവനക്കാരെ വ്യാപകമായി ഭീഷണിപ്പെടുത്തുന്നതും അവഹേളിക്കുന്നതും കൂടാതെ വിവേചനവും അധികാര ദുരുപയോഗവും നടക്കുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മനഃശാസ്ത്രജ്ഞർ അടങ്ങിയ സംഘമാണ് റിപ്പോർട്ട് തയാറാക്കിയത്. രണ്ട് വർഷത്തിനുള്ളിൽ രണ്ട് ജീവനക്കാർ ജീവനൊടുക്കിയ സാഹചര്യത്തിലാണ് തൊഴിൽ അന്തരീക്ഷത്തെ കുറിച്ച് പഠിക്കാൻ മനശ്ശാസ്ത്രജ്ഞർ അടങ്ങിയ സംഘത്തെ നിയോഗിച്ചത്.

    ജീവനക്കാർക്ക് മാനേജ്മെന്റിലുള്ള വിശ്വാസം കുറഞ്ഞതായും റിപ്പോർട്ടിൽ കണ്ടെത്തി. ഇതെല്ലാം ഒരു മനുഷ്യാവകാശ സംഘടനയെന്ന നിലയിലുള്ള വിശ്വാസ്യതക്ക് നേരെ ചോദ്യചിഹ്നമുയർത്തുകയാണെന്ന് ദി ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്യുന്നു. സംഘടനാപരമായ ഭിന്നതകളും സ്വജനപക്ഷപാതവും സ്വേച്ഛാധിപത്യവും പുറത്തായത് സർക്കാരുകളും മറ്റ് എതിരാളികളും ഉപയോഗിക്കുന്നുവെന്നും ഇതു സംഘടനയുടെ ദൗത്യത്തിന് തടസ്സമുണ്ടാക്കുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കൊൺടെറ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. 2018 ലെ ആത്മഹത്യയെത്തുടർന്നുള്ള സാഹചര്യങ്ങൾ പരിശോധിക്കാൻ മാനസിക വിദഗ്ദർ നേതൃത്വം നൽകുന്ന സംഘമാണിത്. മീറ്റിംഗുകളിൽ മാനേജ്മെന്റ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതായി ഒന്നിലധികം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ജീവനക്കാരോട് രൂക്ഷമായാണ് സംസാരിക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

    ലണ്ടനിലെ ആംനസ്റ്റി ഇന്റർനാഷണലിന്റെ സെക്രട്ടറിയേറ്റ് തന്നെ അടിയന്തിരാവസ്ഥക്ക് സമാനമായ രീതിയിലാണ് പ്രവർത്തിച്ചുകൊണ്ടിരിന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. പല ജീവനക്കാർക്കും തൊഴിൽ അല്ലെങ്കിൽ ജീവനെന്ന നിലയിലാണുള്ളതെന്ന് വെളിപ്പെടുത്തി. ജോലിയുടെ സ്വഭാവം കാരണം കടുത്ത മാനസിക സമ്മർദത്തിന് അടിമപ്പെടുന്ന സാഹചര്യമാണുള്ളതെന്നും പറയുന്നു. ആംനസ്റ്റി ഇന്റർനാഷണലിന്റെ സെക്രട്ടറിയേറ്റിലെ 70 ശതമാനംപേരെയും സർവേയിൽ ഉൾപ്പെടുത്തിയിരുന്നു. ചിലർ തങ്ങൾ നേരിടുന്ന ഗുരുതരമായ അവസ്ഥയാണ് വിവരിച്ചിട്ടുള്ളത്. വർഗം, ലിംഗം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനത്തെക്കുറിച്ചും ജീവനക്കാർ വെളിപ്പെടുത്തുന്നുണ്ട്. സ്ത്രീകൾക്കും ഭിന്നലിംഗക്കാരായ ജീവനക്കാരും മോശമായി പരിഗണിക്കപ്പെടുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

    സ്വജനപക്ഷപാതത്തിന്റെ ഒന്നിലധികം തെളിവുകൾ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. കടുത്ത വിവേചനവും തെറ്റായി അധികാരം കൈകാര്യം ചെയ്യൽ എന്നിങ്ങനെയുള്ള കാര്യങ്ങളിൽ കൂടുതൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്ന റിപ്പോർട്ടും സെക്രട്ടറി ജനറലിന് സംഘം സമർപ്പിച്ചു. ഭൂരിഭാഗം ജീവനക്കാരും വലിയ ജോലിഭാരമാണ് അനുഭവിക്കുന്നത്. തൊഴിൽ സംസ്കാരം നശിക്കുന്നത് ആംനെസ്റ്റിയുടെ ഫലപ്രദമായ പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്നും കണ്ടെത്തി. അവലോകനം ബുദ്ധിമുട്ടുള്ളതും ഞെട്ടിപ്പിക്കുന്നതും ആയിരുന്നെന്ന് ആംനസ്റ്റി സെക്രട്ടറി ജനറൽ കുമി നായിദു പറഞ്ഞു. മാർച്ച് അവസാനത്തോടെ ഒരു പരിഷ്കരണ പദ്ധതി മുന്നോട്ടുവെക്കുമെന്ന് അദ്ദേഹം പറഞ്ഞു.

    കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് ആംനസ്റ്റിയിലെ പ്രശ്നങ്ങൾ ആദ്യമായി പുറത്തുവരുന്നത്. കടുത്ത സമ്മർദത്തെ തുടർന്ന് ഗെയ്ത്തൻ മൂറ്റൂ എന്ന ജീവനക്കാരൻ ജീവനൊടുക്കിയത് ദി ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ആറ് ആഴ്ചകൾ കഴിഞ്ഞ് ആംനസ്റ്റിയുടെ ജനീവയിലെ ഓഫീസിലെ പരിശീലകനായ റോസലിൻഡ് മഗ്രിഗോർ (28), സറേയിലെ തന്റെ വീട്ടിൽ ജീവനൊടുക്കുകയായിരുന്നു.

    First published: