• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മ്യാന്‍മറില്‍ റോഹിങ്ക്യന്‍ മുസ്ലിം സായുധസംഘടന ഹിന്ദുക്കളെ കൊന്നൊടുക്കിയതായി ആംനസ്റ്റി റിപ്പോര്‍ട്ട്

news18india
Updated: May 25, 2018, 12:48 PM IST
മ്യാന്‍മറില്‍ റോഹിങ്ക്യന്‍ മുസ്ലിം സായുധസംഘടന ഹിന്ദുക്കളെ കൊന്നൊടുക്കിയതായി ആംനസ്റ്റി റിപ്പോര്‍ട്ട്
news18india
Updated: May 25, 2018, 12:48 PM IST
നെയ്പ്യതോ: മ്യാന്‍മാറില്‍ റോഹിങ്ക്യന്‍ സായുധസേനാ സംഘം ഹിന്ദുക്കളെ കൊന്നൊടുക്കിയതായി മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ പുതിയ റിപ്പോര്‍ട്ടുകള്‍. അറാകന്‍ റോഹിങ്ക്യ സാല്‍വേഷന്‍ ആര്‍മി (ആര്‍സ) എന്നറിയപ്പെടുന്ന റോഹിങ്ക്യന്‍ മുസ്ലിങ്ങളുടെ സംഘടന നടത്തിയെന്ന് പറയപ്പെടുന്ന കൂട്ടക്കുരുതിയില്‍ 99 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതില്‍ പുരുഷന്‍മാരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. ഇതു മാത്രമല്ല ഹിന്ദുക്കളായ ഗ്രാമവാസികളെ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടു പോകുകയും ചെയ്യുന്നതായി പറയപ്പെടുന്നു.

വടക്കന്‍ മൗങ്ങ്ദോയിയിലെ ഖാ മൗങ്ങ് സെയ്ക്, യീ ബൗക് ക്യാര്‍ തുടങ്ങിയ ഗ്രാമങ്ങളിലാണ് കൂടുതല്‍ ആക്രമണങ്ങള്‍ നടന്നിട്ടുള്ളത്. ആര്‍സയുടെ ഈ അതിക്രമങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും അവഗണിക്കാനാവാത്ത ക്രൂരതകളാണ് അവര്‍ നടത്തിയിരിക്കുന്നതെന്നുമാണ് ആംനെസ്റ്റിയുടെ പ്രതിസന്ധി പ്രതികരണ വിഭാഗം ഡയറക്ടര്‍ ടിരാന ഹസ്സന്‍ പറയുന്നത്.

2017 ഓഗസ്റ്റ് 25നാണ് ആസൂത്രിത നീക്കത്തിലൂടെ ഗ്രാമീണരായ ഹിന്ദുക്കളെ ആര്‍സ കൂട്ടത്തോടെ കൊന്നതെന്നാണ് റിപ്പോര്‍ട്ട്. മേഖലയില്‍ ആഭ്യന്തരകലാപം രൂക്ഷമായ കാലഘട്ടമായിരുന്നു അത്. പൊലീസ് പോസ്റ്റുകളിലും സായുധസേനാംഗങ്ങള്‍ അക്രമങ്ങള്‍ നടത്തിയതായും ഇതോടെയാണ് രാജ്യം കടുത്ത പ്രതിസന്ധിയിലായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മ്യാന്‍മാറില്‍ ന്യൂനപക്ഷവിഭാഗമായ റോഹിങ്ക്യകള്‍ക്ക് നേരെ ഭരണകൂടവും സൈന്യവും ബുദ്ധതീവ്രവാദികളും നടത്തുന്ന ക്രൂര അതിക്രമങ്ങളും പീഡനങ്ങളും ആഗോളതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതാണ്. റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ ലോകത്ത് ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന വംശീയ വിഭാഗമാണെന്ന് ഐക്യരാഷ്ട്രസഭ തന്നെ പറഞ്ഞിട്ടുണ്ട്.

ഇക്കഴിഞ്ഞ വര്‍ഷം റോഹിങ്ക്യന്‍ ഭൂരിപക്ഷ മേഖലയായ റാഖിനെയില്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ നൂറുകണക്കിന് പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേര്‍ പലായാനം ചെയ്യുകയും ചെയ്തിരുന്നു. ഇവരെ സ്വീകരിക്കാന്‍ അയല്‍ രാജ്യങ്ങള്‍ അടക്കം മടിച്ച സാഹചര്യത്തില്‍ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങള്‍ കണ്ടില്ലെന്ന് നടക്കുന്ന ഭരണകൂടത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് റോഹിങ്ക്യകള്‍ക്കെതിരായ റിപ്പോര്‍ട്ടുകള്‍ എത്തുന്നത്.
Loading...
എന്നാല്‍, ഇതെല്ലാം ഹിന്ദുക്കള്‍ക്കെതിരെ റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടി ആയിരുന്നെന്നാണ് ആംനസ്റ്റി റിപ്പോര്‍ട്ടില്‍ പറയുന്നത്. റാഖിനെ മേഖലയില്‍ നിന്നു തന്നെയാണ് ഹിന്ദുക്കള്‍ക്കെതിരെ ആക്രമണങ്ങളുടെ റിപ്പോര്‍ട്ടും എത്തുന്നത്.
First published: May 24, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍