• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മദ്യപിക്കാത്തവർക്ക് മറവിരോഗത്തിനുള്ള സാധ്യത കൂടുതലെന്ന് പഠനം


Updated: August 2, 2018, 10:33 PM IST
മദ്യപിക്കാത്തവർക്ക് മറവിരോഗത്തിനുള്ള സാധ്യത കൂടുതലെന്ന് പഠനം

Updated: August 2, 2018, 10:33 PM IST
മദ്യപിക്കാത്ത മധ്യവയസ്കർക്ക് മിതമായി മദ്യം ഉപയോഗിക്കുന്നവരെ അപേക്ഷിച്ച് മറവിരോഗം ബാധിക്കാനുള്ള സാധ്യത കൂടുതലെന്ന് പഠന റിപ്പോർട്ട്. മിതമായ അളവിൽ വൈൻ ഉൾപ്പെടെ ഉപയോഗിക്കുന്നവർക്ക് മറവിരോഗം വരാനുള്ള സാധ്യത കുറവാണെന്നും പഠനത്തിൽ പറയുന്നു.

അതേസമയം, ഇതുകേട്ട് മദ്യപാനികൾ സന്തോഷിക്കാൻ വരട്ടെ. അമിത അളവിൽ മദ്യം കഴിക്കുന്നവർക്കും മറവിരോഗം ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ഇതേ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.

മദ്യം ഉപയോഗിച്ചശേഷം ദീർഘനാളായി മദ്യം ഉപയോഗിക്കാത്തവരിൽ 67 ശതമാനമാണ് മറവിരോഗ സാധ്യത. ലണ്ടൻ യൂണിവേഴ്സിറ്റി കോളജ്, ഫ്രഞ്ച് ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്. ജനിതക സവിശേഷതകളും ഭക്ഷണ ശീലവും പരിസ്ഥിതിയും എപ്രകാരമാണ് മറവി രോഗത്തെ സ്വാധീനിക്കുന്നത് എന്ന അന്വേഷണമാണ് ഗവേഷകർ നടത്തിയത്. ആഴ്ചയിൽ ഒരു കുപ്പിവരെയോ പകുതി വരെയോ വീഞ്ഞ് കഴിക്കുന്നവർക്ക് മറവി രോഗ സാധ്യത മറ്റുള്ളവരെക്കാൾ കുറവാണ്.

2050 ആകുമ്പോഴേക്കും മറവിരോഗി ബാധിതരുടെ എണ്ണം ഇപ്പോഴുള്ളതിന്റെ മൂന്നിരട്ടിയാകുമെന്നാണ് കണ്ടെത്തൽ. മദ്യപിക്കാത്തവരിൽ പ്രമേഹവും ഹൃദയ സംബന്ധമായ അസുഖങ്ങളും കൂടുതലാണെന്നാണ് സംഘം കണ്ടെത്തിയത്. ഇത് പിന്നീട് മറവി രോഗത്തിലേക്ക് നയിക്കും. എന്നാൽ മിതമായ തോതിൽ മദ്യപാനം തുടരുന്നവരിൽ കൊളസ്ട്രോളിന്റെ അളവും രക്താതി സമ്മർദവും കുറവായിരിക്കും.

ബ്രിട്ടനിലെ 9087 പേരിലാണ് സംഘം പഠനം നടത്തിയത്. അതേസമയം, ഇതുകൊണ്ട് മദ്യപാനം ആയുസ് കൂട്ടും എന്ന നിഗമനത്തിൽ എത്തേണ്ടതില്ലെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. മദ്യപിക്കാത്തവരിൽ ചിലരെങ്കിലും മദ്യം ഉപയോഗിച്ച സമയത്ത് അമിത മദ്യപാനികളായിരിക്കും. അതുകൊണ്ടുതന്നെ പുതിയ കണ്ടെത്തലിൽ അടിസ്ഥാനമില്ലെന്ന് പറയുന്നവരും ഉണ്ട്.
First published: August 2, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍