• HOME
 • »
 • NEWS
 • »
 • world
 • »
 • EXCLUSIVE | താലിബാന്റെ സേവനത്തിന് കീഴിലാണ് പാക്കിസ്ഥാൻ; സഹകരണത്തിന് കൂടുതൽ പണം നൽകിയത് യുഎസ്: അംറുല്ല സാലിഹ്

EXCLUSIVE | താലിബാന്റെ സേവനത്തിന് കീഴിലാണ് പാക്കിസ്ഥാൻ; സഹകരണത്തിന് കൂടുതൽ പണം നൽകിയത് യുഎസ്: അംറുല്ല സാലിഹ്

താലിബാന്‍ വിരുദ്ധ കോട്ടയായ പഞ്ച്ഷീര്‍ താഴ്വരയെക്കുറിച്ചും സാലിഹ് സിഎന്‍എന്‍-ന്യൂസ് 18നോട് സംസാരിക്കുന്നു.

 • Last Updated :
 • Share this:
  താലിബാന്‍ രാജ്യം ഏറ്റെടുക്കുന്നതുവരെ ധീരമായി മുന്നില്‍ നിന്നയാളാണ് അഫ്ഗാനിസ്ഥാന്‍ ആക്ടിംഗ് പ്രസിഡന്റ് അംറുല്ലാ സാലിഹ്. ആയിരക്കണക്കിന് അഫ്ഗാനികള്‍ അവരുടെ വീടുകളും വസ്തുക്കളും ഉപേക്ഷിച്ച് സുരക്ഷിത പ്രദേശങ്ങളിലേക്ക് പലായനം ചെയ്തു. അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടു. അമേരിക്കന്‍ സൈന്യം 20 വര്‍ഷങ്ങള്‍ക്ക് ശേഷം അഫ്?ഗാനിസ്ഥാനില്‍ നിന്ന് മടങ്ങി. ഇതോടെ താലിബാന്‍ രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തു. എന്നാല്‍ രാജ്യത്തെ സായുധ സേനയില്‍ അഭിമാനമുണ്ടെന്നും താലിബാനെതിരായ പ്രതിരോധം ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിച്ചുവെന്നും സാലിഹ് പറയുന്നു. യുദ്ധം തകര്‍ത്ത രാജ്യത്ത് വിമതര്‍ തങ്ങളുടെ ആക്രമണം തുടരുന്നതിനിടെ രാജ്യത്തിന്റെ തകര്‍ച്ചയെക്കുറിച്ചും യുഎസിന്റെ തെറ്റായ കണക്കുകൂട്ടലിനെക്കുറിച്ചും സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള അവസാന താലിബാന്‍ വിരുദ്ധ കോട്ടയായ പഞ്ച്ഷീര്‍ താഴ്വരയെക്കുറിച്ചും സാലിഹ് സിഎന്‍എന്‍-ന്യൂസ് 18നോട് സംസാരിക്കുന്നു.

  അഫ്ഗാനിസ്ഥാന്‍ ഇതുപോലെ തകരുമെന്ന് നിങ്ങള്‍ പ്രതീക്ഷിച്ചിരുന്നോ? അഷ്‌റഫ് ഗനി നാടുവിട്ടതിനെക്കുറിച്ച് നിങ്ങള്‍ക്ക് എന്താണ് പറയാനുള്ളത്?
  ആ വലിയ ദുരന്തത്തെക്കുറിച്ച് പറയാന്‍ പറ്റിയ സമയാണിതെന്ന് ഞാന്‍ കരുതുന്നില്ല.

  അഫ്ഗാനിസ്ഥാന്‍ താലിബാന്‍ പിടിച്ചെടുത്തതില്‍ ആരെയാണ് നിങ്ങള്‍ കുറ്റപ്പെടുത്തുന്നത്? എന്തുകൊണ്ട്? അഫ്ഗാനിസ്ഥാനിലും ലോക രാജ്യങ്ങളിലും താലിബാന്‍ കാബൂള്‍ ഏറ്റെടുക്കുന്നതിന്റെ അനന്തരഫലങ്ങള്‍ എന്തായിരിക്കുമെന്നാണ് നിങ്ങള്‍ കരുതുന്നത്? അഫ്ഗാനിസ്ഥാന്‍ ഭീകര പ്രവര്‍ത്തനങ്ങളുടെ പ്രജനന കേന്ദ്രമായി മാറുമോ?

  താലിബാന്‍ ഒരിക്കലും സമ്മര്‍ദ്ദത്തിലായിരുന്നില്ല എന്നത് വളരെ വ്യക്തമാണ്. അവര്‍ പാകിസ്ഥാനെ അവരുടെ പിന്തുണാ കേന്ദ്രമായി ഉപയോഗിച്ചു. പാക്കിസ്ഥാന്‍ ഒരു സങ്കേതമായിരുന്നില്ല, പാകിസ്ഥാന്‍ മുഴുവന്‍ താലിബാന്റെ സേവനത്തിന് കീഴിലായിരുന്നു. പാക്കിസ്ഥാന്റെ സഹകരണം പ്രോത്സാഹിപ്പിക്കാന്‍ യുഎസും ശ്രമിച്ചു. ഇത് താലിബാന് കൂടുതല്‍ സേവനങ്ങളും സഹായങ്ങളും നല്‍കാന്‍ പാകിസ്ഥാനികള്‍ക്ക് കൂടുതല്‍ ധൈര്യം പകര്‍ന്നു.

  രണ്ടാമത്തെ കാരണം, ദോഹ ചര്‍ച്ചകള്‍ താലിബാനെ ന്യായീകരിച്ചതാണ്. എന്നാല്‍ അവര്‍ അവരുടെ വാക്ക് പാലിച്ചില്ല. മുഴുവന്‍ അന്താരാഷ്ട്ര സമൂഹത്തെയും താലിബാന്‍ വിഡ്ഢികളാക്കി. ദോഹയുടെ ഉദ്ദേശ്യം അന്താരാഷ്ട്ര സമൂഹത്തെ ഭിന്നിപ്പിക്കുക, നിലവിലില്ലാത്ത സമാധാനപരമായ പ്രക്രിയയെക്കുറിച്ച് പ്രത്യാശ നല്‍കുക എന്നിവയായിരുന്നു.

  മൂന്നാമത്തെ കാരണം, കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍, റിപ്പബ്ലിക്ക് അമേരിക്കന്‍ സഖ്യകക്ഷികളുടെ കടുത്ത സമ്മര്‍ദ്ദത്തിന് വിധേയമായി എന്നതാണ്; അവര്‍ ഞങ്ങളെ ബ്ലാക്ക്‌മെയില്‍ ചെയ്തു. ഒന്നുകില്‍ നിങ്ങള്‍ തടവുകാരെ വിട്ടയക്കുക അല്ലെങ്കില്‍ ഞങ്ങള്‍ നിങ്ങള്‍ക്കുള്ള സഹായം വെട്ടിക്കുറയ്ക്കുകയും ഞങ്ങളുടെ സൈനിക സഹായം നിര്‍ത്തലാക്കുകയും ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. തടവിലുള്ള ആളുകള്‍ മുന്‍നിരയിലേയ്ക്ക് വരില്ലെന്ന് നിങ്ങള്‍ക്ക് ഉറപ്പാണോ എന്ന് ഞങ്ങള്‍ ചോദിച്ചു? ഇല്ല എന്നായിരുന്നു അവരുടെ ഉത്തരം, എന്നാല്‍ അവരെല്ലാം രാജ്യത്തിന് എതിരെ മുന്‍നിരയിലെത്തി. അതിനാല്‍ ഇത് തടവുകാരുടെ മോചനമായിരുന്നില്ല, മറിച്ച് താലിബാന് ശക്തരായ പോരാളികളെ സമ്മാനിക്കുകയായിരുന്നു.

  നാലാമത്തെ കാരണം, നമ്മുടെ ഗവണ്‍മെന്റില്‍ സാഹചര്യത്തെക്കുറിച്ച് അറിയാത്തവരും എല്ലാം നിസ്സാരമായി എടുക്കുന്നവരുമുണ്ടായിരുന്നു എന്നതാണ്. എന്നാല്‍ ഈ ദുരന്തത്തിലേക്ക് നയിച്ചത് ഈ നാല് കാരണങ്ങള്‍ മാത്രമല്ല. മറ്റ് പല പ്രശ്‌നങ്ങളും രാജ്യത്തിന്റെ പതനത്തിന് കാരണമായി.

  രാജ്യം വിട്ട് നാറ്റോ പോയി, യുഎസ് സൈന്യം പോയി, എന്നാല്‍ അഫ്ഗാന്‍ ജനത മാത്രം പോയിട്ടില്ല. അവരെ ഒഴിപ്പിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് ഏറ്റവും പ്രധാന കാര്യം. കാബൂള്‍ വിമാനത്താവളം മഞ്ഞുമലയുടെ അഗ്രം പോലെയാണ്. രാജ്യം ദുരന്തത്തില്‍ മുങ്ങുകയും തീവ്രവാദ ഗ്രൂപ്പുകള്‍ അഫ്ഗാനിസ്ഥാന്‍ ഏറ്റെടുക്കുകയും ചെയ്തു. ഉദാഹരണത്തിന്, ഇന്ന്, അല്‍-ക്വയ്ദ അനുഭാവികളും താലിബാനും തമ്മിലുള്ള ഇടപാടുകള്‍ സുഗമമാക്കുന്ന ഒരു കള്ളപ്പണക്കാരന്‍ അഫ്ഗാന്‍ സെന്‍ട്രല്‍ ബാങ്കിന്റെ ഗവര്‍ണറായി. ഹഖാനികളാണ് ഇപ്പോള്‍ കാബൂള്‍ ഏറ്റെടുത്തിരിക്കുന്നത്. അവര്‍ ആരാണെന്ന് വിശദീകരിക്കേണ്ടതില്ല. ഇത് വലിയ നാണക്കേടാണ്. ഈ നാണക്കേടിന്റെയും വഞ്ചനയുടെയും ഭാഗമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

  അഫ്ഗാനിസ്ഥാന്‍ അഫ്ഗാനിസ്ഥാനായി തുടരണമെന്നും 'താലിബാനിസ്ഥാന്‍' ആകില്ലെന്നും ശത്രുക്കള്‍ വിശ്വസിക്കുന്നതുവരെ ഞങ്ങള്‍ പോരാടും.

  നിലവിലെ അമേരിക്കന്‍ മനോഭാവത്തെയും പെരുമാറ്റത്തെയും കുറിച്ച് നിങ്ങള്‍ക്ക് എന്തു തോന്നുന്നു? ആയുധങ്ങളും വെടിക്കോപ്പുകളും ഉപേക്ഷിച്ച് അവരുടെ പെട്ടെന്നുള്ള മടങ്ങലിനെക്കുറിച്ച് എന്താണ് പറയാനുള്ളത്? എല്ലാ ആയുധങ്ങളും വെടിക്കോപ്പുകളും പാകിസ്ഥാന്‍ ക്വെറ്റയിലേക്ക് കൊണ്ടുപോയതായാണ് റിപ്പോര്‍ട്ടുകള്‍.

  അവര്‍ എന്താണ് ചെയ്തതെന്ന് അവര്‍ തന്നെ പരിശോധിച്ച് വരികയാണ്. ലോക മാധ്യമങ്ങള്‍ അവരെക്കുറിച്ച് നെഗറ്റീവായി എഴുതുന്ന കാര്യങ്ങള്‍ അവര്‍ കാണുന്നു. യുഎസ് ഒരു ആഗോള ശക്തിയാണ്, ഏറ്റവും ശക്തമായ സൈനിക ശക്തിയാണ്, ഞങ്ങള്‍ ഒരിക്കലും അവരെ മോശമായി കരുതിയിട്ടില്ല. അവര്‍ ഇപ്പോള്‍ എടുത്തത് തെറ്റായ തീരുമാനമാണ്. അവര്‍ അതിന് വില നല്‍കാന്‍ തുടങ്ങി.

  അഷ്‌റഫ് ഗനിയുടെ ഭരണത്തില്‍ നിങ്ങള്‍ വൈസ് പ്രസിഡന്റായിരുന്നു. എന്തുകൊണ്ടാണ് നിങ്ങളുടെ ഉദ്യോഗസ്ഥര്‍ക്ക് രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് വിലയിരുത്താന്‍ കഴിയാത്തത്?

  ഒരു സൂപ്പര്‍ പവര്‍ ഈ വഴിയോ ആ വഴിയോ പോകാന്‍ തീരുമാനിക്കുകയാണെങ്കില്‍, അവരുടെ തീരുമാനത്തെ മാറ്റാന്‍ ഞങ്ങള്‍ക്ക് വളരെ കുറച്ച് സമയമാണുള്ളത് അല്ലെങ്കില്‍ ഒന്നും ചെയ്യാനില്ല എന്ന് തന്നെ പറയാം. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഞാന്‍ ഒരു പ്രാധനപ്പെട്ട വ്യക്തി ആണെന്ന് ഞാന്‍ അംഗീകരിക്കുന്നു. എന്നാല്‍ യുഎസ് തീരുമാനത്തില്‍ ഞങ്ങള്‍ക്ക് എന്തെങ്കിലും പറയാനുണ്ടോ? ഇല്ല. അവരുടെ തീരുമാനത്തെ സ്വാധീനിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. അഫ്ഗാനിസ്ഥാനില്‍ എന്താണ് സംഭവിച്ചത്? 2 വര്‍ഷമായി ഈ അനന്തരഫലങ്ങളെക്കുറിച്ച് ഞാന്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതൊരു രാഷ്ട്രീയ തീരുമാനമായിരുന്നു, പട്ടാളമോ ബുദ്ധിശക്തിയോ അല്ല. ഈ യുദ്ധത്തില്‍ വിജയിച്ചത് താലിബാനല്ല, വാഷിംഗ്ടണിലെ രാഷ്ട്രീയ പരാജയമാണ് ഈ സ്ഥിതിയിലേയ്ക്ക് നയിച്ചത്.

  നിങ്ങളും അഹ്മദ് മസൂദും താലിബാനെതിരെ സായുധ പ്രതിരോധം നയിക്കുന്ന പഞ്ച്ഷിര്‍ താഴ്വരയിലെ സുരക്ഷാ സാഹചര്യം എന്താണ്? താലിബാന്‍ നൂറുകണക്കിന് പോരാളികളെ താഴ്വരയിലേക്ക് അയച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

  ഇവിടെ കാര്യങ്ങളെല്ലാം സുഗമമാണ്. സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ തന്നെയാണ്. കുറഞ്ഞ സുരക്ഷ മാത്രമാണ് ഇവിടെ ആവശ്യം. ശക്തമായ ഒരു മേഖലയാണിത്.
  Published by:Jayashankar AV
  First published: