• HOME
 • »
 • NEWS
 • »
 • world
 • »
 • Anil Menon | NASAയുടെ പുതിയ 10 ട്രെയിനി ബഹിരാകാശ യാത്രികരിൽ ഇന്ത്യൻ വംശജനായ അനിൽ മേനോനും

Anil Menon | NASAയുടെ പുതിയ 10 ട്രെയിനി ബഹിരാകാശ യാത്രികരിൽ ഇന്ത്യൻ വംശജനായ അനിൽ മേനോനും

45 കാരനായ അനിൽ യുഎസ് എയർഫോഴ്‌സിലെ ലെഫ്റ്റനന്റ് കേണലാണ്

 • Share this:
  നാസ (NASA) ഏറ്റവും പുതിയ 10 ട്രെയിനി ബഹിരാകാശ യാത്രികരെ (Astronaut Trainees) തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഹാർവാർഡ് പ്രൊഫസറായി മാറിയ അഗ്നിശമന സേനാംഗവും ദേശീയ സൈക്കിൾ ടീമിലെ മുൻ അംഗവും ഓൾ വുമൺ എഫ്-22 രൂപീകരണത്തിന് നേതൃത്വം നൽകിയ പൈലറ്റും ഉൾപ്പെടുന്ന ഏറ്റവും പുതിയ 10 ട്രെയിനി ബഹിരാകാശ യാത്രികരിൽ ഒരാൾ ഇന്ത്യൻ വംശജനായ അനിൽ മേനോനാണ് (Anil Menon).

  12,000ലധികം അപേക്ഷകരിൽ നിന്നാണ് നാസ 10 പേരെ തിരഞ്ഞെടുത്തത്. ജനുവരിയിൽ ടെക്‌സാസിലെ ജോൺസൺ സ്‌പേസ് സെന്ററിൽ ഇവർക്ക് പരിശീലനം ആരംഭിക്കും. രണ്ട് വർഷത്തെ പരിശീലനമാണ് നൽകുക.

  "നമ്മൾ വീണ്ടും ചന്ദ്രനിലേക്ക് മടങ്ങുകയാണ്, ചൊവ്വദൌത്യവും തുടരുന്നു - അതിനാൽ ഇന്ന് ഞങ്ങൾ 10 പുതിയ പര്യവേക്ഷകരെ സ്വാഗതം ചെയ്യുന്നു," തിരഞ്ഞെടുത്തവരെ സ്വാഗതം ചെയ്യുന്ന പരിപാടിയിൽ നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ പറഞ്ഞു.

  32 മുതൽ 45 വരെ പ്രായമുള്ള 10 ഉദ്യോഗാർത്ഥികളെ, അന്താരാഷ്ട്ര ബഹിരാകാശ നിലയം എങ്ങനെ പ്രവർത്തിപ്പിക്കാമെന്നും പരിപാലിക്കാമെന്നും പഠിക്കും. ബഹിരാകാശത്ത് നടക്കുന്നതിനുള്ള പരിശീലനം, റോബോട്ടിക്‌സ് കഴിവുകൾ വികസിപ്പിക്കൽ, സുരക്ഷിതമായി ടി-38 ജെറ്റ് പ്രവർത്തിപ്പിക്കുന്നതിനുള്ള പരിശീലനം, തങ്ങളുടെ എതിരാളികളുമായി ആശയവിനിമയം നടത്താൻ റഷ്യൻ ഭാഷാ പരിശീലനം എന്നിവ നൽകും.

  ഇവർ ബിരുദം നേടി കഴിഞ്ഞാൽ ആർട്ടെമിസ് ദൗത്യത്തിന് ശേഷം ചന്ദ്രനിലേക്കുള്ള നാസയുടെ അടുത്ത ദൌത്യത്തിന് മുതൽ ബഹിരാകാശത്തേക്കുള്ള മറ്റ് ദൗത്യങ്ങളിലേക്ക് വരെ ഇവരെ നിയോഗിച്ചേക്കാം.

  STEM (സയൻസ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ്) ഫീൽഡിൽ ബിരുദാനന്തര ബിരുദം നേടിയ യുഎസ് പൗരന്മാർക്ക് വേണ്ടിയാണ് ഈ കോഴ്സ് ആരംഭിച്ചിരിക്കുന്നത്. മെഡിക്കൽ ബിരുദം അല്ലെങ്കിൽ ടെസ്റ്റ് പൈലറ്റ് പ്രോഗ്രാം പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം.

  നാസ തിരഞ്ഞെടുത്ത 10 ബഹിരാകാശ യാത്രികരിൽ പാതി മലയാളിയായ അനിൽ മേനോനും ഉൾപ്പെട്ടിട്ടുണ്ട്. 45 കാരനായ അനിൽ യുഎസ് എയർഫോഴ്‌സിലെ ലെഫ്റ്റനന്റ് കേണലാണ്. നാസയിൽ എത്തുന്നതിന് മുമ്പ് സ്പേസ് എക്‌സിന്റെ ആദ്യത്തെ ഫ്ലൈറ്റ് സർജനായിരുന്നു. അനിൽ മോനോന്റെ അച്ഛൻ മലയാളിയും അമ്മ ഉക്രെയ്ൻ സ്വദേശിനിയുമാണ്.

  പൈലറ്റും എയ്‌റോസ്‌പേസ് എഞ്ചിനീയറുമായ യുഎസ് നേവിയിലെ ലെഫ്റ്റനന്റ് കമാൻഡറായ 38 കാരിയായ ജെസീക്ക വിറ്റ്‌നർ ആണ് 10 പേരിലെ മറ്റൊരാൾ. യുദ്ധവിമാന പൈലറ്റ് നിക്കോൾ അയേഴ്‌സും ബഹികാരാകാശ യാത്രികരിൽ ഉൾപ്പെടുന്നു. നിലവിൽ F-22 ജെറ്റ് പറപ്പിക്കുന്ന ചുരുക്കം ചില സ്ത്രീകളിൽ ഒരാളാണ് ഇവർ. ട്രയിനികളിലെ മറ്റൊരാൾ ക്രിസ്റ്റഫർ വില്യംസ് (38) എന്ന ഹാർവാർഡ് സർവകലാശാലയിലെ മെഡിക്കൽ ഫിസിക്‌സ് അസിസ്റ്റന്റ് പ്രൊഫസറാണ്. 35 കാരിയായ ക്രിസ്റ്റീന ബിർച്ച് ആണ് മറ്റൊരാൾ. ഗണിതത്തിലും ബയോകെമിസ്ട്രിയിലും മോളിക്യുലാർ ബയോഫിസിക്സിലും ബിരുദവും എംഐടിയിൽ നിന്ന് ബയോളജിക്കൽ എഞ്ചിനീയറിംഗിൽ ഡോക്ടറേറ്റും ഇവർ നേടിയിട്ടുണ്ട്.

  നാസയിൽ നിന്ന് അവസാന ബാച്ച് ബിരുദം നേടിയത് 2017ലാണ്. അതിലെ അംഗങ്ങളായ രാജാ ചാരിയും കെയ്‌ല ബാരണും നിലവിൽ ഐഎസ്എസിലാണ് സേവനമനുഷ്ഠിക്കുന്നത്.
  Published by:Karthika M
  First published: