• HOME
  • »
  • NEWS
  • »
  • world
  • »
  • ശ്രീലങ്കൻ പ്രസിഡന്റിന്റെ വസതിയിൽ 'വൻ നോട്ടുശേഖരം'; പ്രധാനമന്ത്രിയുടെ വസതി തീയിട്ട സംഭവത്തില്‍ മൂന്നു പേർ അറസ്റ്റിൽ

ശ്രീലങ്കൻ പ്രസിഡന്റിന്റെ വസതിയിൽ 'വൻ നോട്ടുശേഖരം'; പ്രധാനമന്ത്രിയുടെ വസതി തീയിട്ട സംഭവത്തില്‍ മൂന്നു പേർ അറസ്റ്റിൽ

17.8 ദശലക്ഷം രൂപ എണ്ണിത്തിട്ടപ്പെടുത്തിയെന്നാണ് പ്രതിഷേധക്കാർ അവകാശപ്പെടുന്നത്. ശനിയാഴ്ചയാണ് ആയിരക്കണക്കിന് പ്രതിഷേധക്കാർ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയത്.

  • Last Updated :
  • Share this:
    കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ ഔദ്യോഗിക വസതിയിൽ നിന്ന് കോടിക്കണക്കിന് രൂപ കണ്ടെത്തിയെന്ന് വസതിയിൽ അതിക്രമിച്ചു കയറിയ പ്രതിഷേധക്കാർ. പണം പ്രതിഷേധക്കാർ എണ്ണിത്തിട്ടപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കണ്ടെത്തിയ പണം സുരക്ഷ ഉദ്യോഗസ്ഥർക്ക് കൈമാറിയതായി ഡെയ്‍ലി മിറർ റിപ്പോർട്ട് ചെയ്തു. നിലവിലെ സാഹചര്യങ്ങളിൽ അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

    17.8 ദശലക്ഷം രൂപ എണ്ണിത്തിട്ടപ്പെടുത്തിയെന്നാണ് പ്രതിഷേധക്കാർ അവകാശപ്പെടുന്നത്. ശനിയാഴ്ചയാണ് ആയിരക്കണക്കിന് പ്രതിഷേധക്കാർ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയത്. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മറ്റൊരു സംഘം പ്രതിഷേധക്കാർ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ സ്വകാര്യ വസതി തീയിട്ടു. ഈ സംഭവത്തിൽ മൂന്നു പേർ അറസ്റ്റിലായിട്ടുണ്ട്.

    Also Read- ശ്രീലങ്കയിൽ രാജിവെച്ച പ്രധാനമന്ത്രിയുടെ വസതിക്ക് പ്രക്ഷോഭകർ തീവെച്ചു; വാഹനങ്ങൾ നശിപ്പിച്ചു



    ശനിയാഴ്ചയാണ് പ്രസിഡന്റ് രാജപക്‌സെ രാജിവെക്കണമെന്ന ആവശ്യവുമായി കൊളംബോയില്‍ സ്ഥിതിചെയ്യുന്ന പ്രസിഡന്റിന്റെ ഔദ്യോഗികവസതി സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭകര്‍ കയ്യേറിയത്. മാസങ്ങളായി രാജ്യംനേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യ-ഇന്ധനക്ഷാമവുമാണ് ഇത്തരത്തിലൊരു പ്രതിഷേധത്തിലേക്ക് ജനങ്ങളെ തള്ളിവിട്ടത്. പോലീസ് ബാരിക്കേഡുകള്‍ തകര്‍ത്തെറിഞ്ഞ് പ്രതിഷേധക്കാര്‍ ഇരമ്പിയാര്‍ക്കുകയായിരുന്നു.



    പ്രസിഡന്റിന്റെ വസതിയില്‍ കടന്ന പ്രതിഷേധക്കാര്‍ അവിടെയുണ്ടായിരുന്ന പിയാനോ വായിച്ച് പാട്ടുപാടുന്നതിന്റെ വീഡിയോയും പുറത്തെത്തി.
    രാജപക്‌സെയുടെ ആഡംബരവാഹനങ്ങളുടേതെന്ന് കരുതുന്ന, സ്ഥിരീകരിക്കാത്ത വീഡിയോയും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രതിഷേധക്കാര്‍ നീന്തല്‍ക്കുളത്തില്‍ ഉല്ലസിക്കുന്നതിന്റെ വീഡിയോ ഇന്നലെ പുറത്തെത്തിയിരുന്നു.

    Also Read- ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജിവച്ചു

    അതേസമയം, പ്രതിഷേധത്തേക്കുറിച്ച് നേരത്തെ തന്നെ രഹസ്യവിവരം ലഭിച്ചതിനാല്‍ രാജപക്‌സെയെ വെള്ളിയാഴ്ച തന്നെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ട്. പ്രസിഡന്റ് എവിടെയാണെന്നതിനെ കുറിച്ച് ആർക്കും വിവരമില്ല. പ്രസിഡന്റ് ബുധനാഴ്ച രാജിവെക്കുമെന്ന് സ്പീക്കർ മഹിന്ദ യപ അഭയ്‍വർധന ശനിയാഴ്ച അർധരരാത്രിയോടെ പ്രഖ്യാപിച്ചിരുന്നു.
    Published by:Rajesh V
    First published: