നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • world
    • »
    • പാകിസ്ഥാൻ ആണവ പദ്ധതിയുടെ പിതാവ് ഡോ. എ ക്യു ഖാൻ അന്തരിച്ചു

    പാകിസ്ഥാൻ ആണവ പദ്ധതിയുടെ പിതാവ് ഡോ. എ ക്യു ഖാൻ അന്തരിച്ചു

    ഇറാന്‍, ലിബിയ, ഉത്തരകൊറിയ എന്നീ രാജ്യങ്ങളുമായി നിയമവിരുദ്ധമായി ആണവ രഹസ്യം പങ്കുവെച്ചെന്ന ആരോപണം എ ക്യു ഖാനെതിരെ ഉയർന്നിരുന്നു.

    എ ക്യു ഖാൻ

    എ ക്യു ഖാൻ

    • Share this:
      ഇസ്ലാമാബാദ്: പാകിസ്ഥാൻ ആണവ പദ്ധതിയുടെ പിതാവ് ഡോ. അബ്ദുൽ ഖദീർ ഖാൻ അന്തരിച്ചു. 85 വയസായിരുന്നു. ശ്വാസ തടസത്തെ തുടർന്ന് ശനിയാഴ്ച രാത്രി ആരോഗ്യനില വഷളായ എ ക്യു ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെ 7.04നായിരുന്നു അന്ത്യം. ഓഗസ്റ്റിൽ കോവിഡ് ബാധിച്ച എ ക്യു ഖാന് പിന്നീട് ആരോഗ്യ സ്ഥിതി മോശമാവുകയായിരുന്നു.

      പാകിസ്ഥാനെ ആണവശക്തിയാക്കുന്നില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് എ ക്യു ഖാന്‍. പാകിസ്ഥാനെ ആണവ രാജ്യമാക്കിയതിനെ തുടര്‍ന്ന് ദേശീയ ഹീറോയായി അദ്ദേഹം മാറി. പാകിസ്ഥാന്‍ ആണവ ബോംബിന്റെ പിതാവ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.

      എ ക്യു ഖാന്റെ മരണത്തില്‍ പ്രസിഡന്റ് ആരിഫ് അല്‍വി അനുശോചിച്ചു. എ ക്യു ഖാന്റെ സേവനം രാജ്യം മറക്കില്ലെന്നും രാജ്യത്തെ രക്ഷിക്കുന്ന ആണവ ആയുധം വികസിപ്പിക്കുന്നതിന് അദ്ദേഹം മുന്നില്‍ നിന്നെന്ന് പ്രസിഡന്റ് ട്വീറ്റ് ചെയ്തു.

      എ ക്യു ഖാന്‍റെ നിര്യാണത്തിൽ പാകിസ്ഥാൻ പ്രതിരോധ മന്ത്രി പർവേശ് ഖട്ടക്കും മറ്റ് മന്ത്രിമാരും അനുശോചനം രേഖപ്പെടുത്തി. "താങ്ങാനാവാത്ത ദുഃഖം, തീരാ നഷ്ടം. എ ക്യു ഖാന്‍റെ സേവനങ്ങൾ എക്കാലവും ബഹുമാനിക്കപ്പെടും. പാക് പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിൽ ഖാൻ നൽകിയ സംഭാവനകൾക്ക് രാഷ്ട്രം കടപ്പെട്ടിരിക്കുന്നു"- ഖട്ടക് ട്വീറ്റ് ചെയ്തു.

      1936ൽ ഇന്ത്യയിലെ ഭോപ്പാലിലാണ് എ ക്യു ഖാന്‍ ജനിച്ചത്. ഇറാന്‍, ലിബിയ, ഉത്തരകൊറിയ എന്നീ രാജ്യങ്ങളുമായി നിയമവിരുദ്ധമായി ആണവ രഹസ്യം പങ്കുവെച്ചെന്ന ആരോപണം എ ക്യു ഖാനെതിരെ ഉയർന്നിരുന്നു. 2004ൽ ഖാനെ വീട്ടുതടങ്കിൽ വെച്ചു. പിന്നീട് കുറ്റം ഏറ്റുപറഞ്ഞതോടെ അന്നത്തെ പാക് പ്രസിഡന്‍റ് പർവേശ് മുഷാറഫ് മാപ്പ് നൽകുകയായിരുന്നു. കൂടാതെ കോടതി വിധി അനുകൂലമായതോടെ 2009ൽ വീട്ടുതടങ്കിൽ നിന്ന് ഖാൻ മോചിതനായി. 2006ല്‍ പ്രോസ്‌റ്റേറ്റ് കാന്‍സര്‍ ബാധിച്ചെങ്കിലും സുഖം പ്രാപിച്ചു.

      Abdul Qadeer Khan, revered as the father of Pakistan’s nuclear bomb, has died at 85, state-run broadcaster PTV reported Sunday.The Pakistani atomic scientist, hailed as a national hero for making his country the world’s first Islamic nuclear power but regarded by the West as a dangerous renegade responsible for smuggling technology to rogue states, died after being transferred to hospital with lung problems, PTV said.
      Published by:Rajesh V
      First published:
      )}