അർജന്റീന: നാലുവർഷത്തെ ഇടവേളയ്‌ക്കുശേഷം ഇടതുപക്ഷം വീണ്ടും അധികാരത്തിലേക്ക്‌

97 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ ആല്‍ബെര്‍ട്ടോ ഫെര്‍ണാണ്ടസ് 48.1 ശതമാനം വോട്ടും നിലവിലെ വലതുപക്ഷ പ്രസിഡന്റ് മൗറിഷ്യോ മക്രി 40.4 ശതമാനം വോട്ടും നേടി.

News18 Malayalam | news18-malayalam
Updated: October 29, 2019, 10:19 AM IST
അർജന്റീന: നാലുവർഷത്തെ ഇടവേളയ്‌ക്കുശേഷം ഇടതുപക്ഷം വീണ്ടും അധികാരത്തിലേക്ക്‌
ആൽബെർട്ടോ ഫെർണാണ്ടസ്
  • Share this:
അർജന്റീനയിൽ നാലുവർഷത്തെ ഇടവേളയ്‌ക്കുശേഷം ഇടതുപക്ഷം വീണ്ടും അധികാരത്തിലേക്ക്‌. ഞായറാഴ്‌ച നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡന്റായി പെറൊണിസ്റ്റ്‌ പാർടിയുടെ ആൽബെർട്ടോ ഫെർണാണ്ടസും വൈസ്‌ പ്രസിഡന്റായി  മുൻ പ്രസിഡന്റ്‌ ക്രിസ്റ്റീന ഫെർണാണ്ടസും തെരഞ്ഞെടുക്കപ്പെട്ടു.

97 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ ആല്‍ബെര്‍ട്ടോ ഫെര്‍ണാണ്ടസ് 48.1 ശതമാനം വോട്ടും നിലവിലെ വലതുപക്ഷ പ്രസിഡന്റ് മൗറിഷ്യോ മക്രി 40.4 ശതമാനം വോട്ടും നേടി.

അര്‍ജന്റീനിയന്‍ നിയമപ്രകാരം ഒന്നാംവട്ടത്തില്‍തന്നെ ജയിക്കാന്‍ 45 ശതമാനത്തിലധികം വോട്ടോ 40 ശതമാനം വോട്ടും പ്രധാന എതിരാളിയുമായി 10 ശതമാനം വ്യത്യാസമോ വേണം.

ദീര്‍ഘകാലം പട്ടാള സ്വേഛാധിപത്യത്തിലും തുടര്‍ന്ന് വലതുപക്ഷ ഭരണത്തിലുമായിരുന്ന അര്‍ജന്റീനയില്‍ 2004ല്‍ ക്രിസ്റ്റീനയുടെ ഭര്‍ത്താവ് നെസ്റ്റര്‍ ക്രിര്‍ച്ച്നറിലൂടെയാണ് ഇടതുപക്ഷം അധികാരത്തിലെത്തിയത്.

Also Read 'കസ്റ്റഡി കൊലപാതകങ്ങൾ' വിശദമാക്കുന്ന പ്രദർശനം; കറാച്ചി ബിനാലെ അടച്ചുപൂട്ടിച്ചു

First published: October 29, 2019, 10:19 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading