• HOME
  • »
  • NEWS
  • »
  • world
  • »
  • Argentina| അര്‍ജന്റീന വൈസ് പ്രസിഡന്റിനു നേരേ തോക്ക് ചൂണ്ടിയ യുവാവ് അറസ്റ്റിൽ; രാജ്യത്ത് ദേശീയ അവധി

Argentina| അര്‍ജന്റീന വൈസ് പ്രസിഡന്റിനു നേരേ തോക്ക് ചൂണ്ടിയ യുവാവ് അറസ്റ്റിൽ; രാജ്യത്ത് ദേശീയ അവധി

വെടിവെയ്ക്കാന്‍ ശ്രമിച്ചതാണോ അതോ അബദ്ധം സംഭവിച്ചതാണോ എന്ന് കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്...

  • Last Updated :
  • Share this:
    അര്‍ജന്റീന വൈസ് പ്രസിഡന്റ് (argentine vice president) ക്രിസ്റ്റീന ഫെര്‍ണാണ്ടസ് ഡി കിര്‍ച്ചനര്‍ക്ക് (Christina fernandez de kirchner) നേരെ തോക്ക് (gun) ചൂണ്ടിയ ബ്രസീലിയന്‍ സ്വദേശിയെ ബ്യൂണസ് ഐറിസ് പൊലീസ് കസ്റ്റഡിയിലെടുത്തു. അര്‍ജന്റീനിയന്‍ സുരക്ഷാ മന്ത്രി അനിബല്‍ ഫെര്‍ണാണ്ടസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ബ്യൂണസ് ഐറിസ് ടൈംസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഫെര്‍ണാണ്ടോ സബക് മോണ്ടിയേല്‍ (Fernando sabak montiel) എന്ന 35കാരനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

    ക്രിസ്റ്റീന ഫെര്‍ണാണ്ടസ് ബ്യൂണസ് ഐറിസിലെ റെക്കോലെറ്റയിലെ അപ്പാര്‍ട്ട്‌മെന്റില്‍ എത്തി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതിനിടെയായിരുന്നു സംഭവം. പെട്ടെന്ന് ഒരാള്‍ വൈസ് പ്രസിഡന്റിന് നേരെ തോക്ക് ചൂണ്ടി. അയാള്‍ തോക്ക് വലിച്ചെങ്കിലും വെടിയുതിര്‍ത്തില്ല. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

    മോണ്ടിയേല്‍ വെടിവെയ്ക്കാന്‍ ശ്രമിച്ചതാണോ അതോ അബദ്ധം സംഭവിച്ചതാണോ എന്ന് കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമം ആരംഭിച്ചതായി ബ്യൂണസ് ഐറിസ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അര്‍ജന്റീനിയന്‍ പ്രസിഡന്റ് ആര്‍ബര്‍ട്ടോ ഫെര്‍ണാണ്ടസ് സംഭവത്തില്‍ പ്രതികരിച്ചു. 'ക്രിസ്റ്റീന ജീവനോടെയുണ്ട്. തോക്കില്‍ അഞ്ച് ബുള്ളറ്റുകള്‍ ഉണ്ടായിരുന്നുവെന്നും അയാള്‍ വെടിയുതിര്‍ത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

    ക്രിസ്റ്റീന ഫെര്‍ണാണ്ടസിന്റെ വിചാരണയ്‌ക്കെതിരെ പ്രതിഷേധിച്ച ജനക്കൂട്ടത്തിനിടയിലാണ് ഫെര്‍ണാണ്ടസ് ഉണ്ടായിരുന്നത്. തന്റെ നിയോജക മണ്ഡലമായ പാറ്റഗോണിയയിലെ സാന്താക്രൂസ് പ്രവിശ്യയില്‍ നല്‍കിയ പൊതുമരാമത്ത് കരാറുകളുമായി ബന്ധപ്പെട്ട കേസില്‍ വിചാരണ നേരിടുകയാണ് ക്രിസ്റ്റീന. അര്‍ജന്റീനയിലെ ജുങ്കല്‍, ഉറുഗ്വേ തെരുവുകളില്‍ ഒരാഴ്ചയിലേറെയായി നൂറുകണക്കിന് പ്രതിഷേധക്കാര്‍ വിചാരണ നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചിരുന്നു.

    12 വര്‍ഷം തടവും രാഷ്ട്രീയത്തില്‍ നിന്ന് ആജീവനാന്ത വിലക്കും ക്രിസ്റ്റീനയ്ക്ക് നല്‍കണമെന്നാണ് പ്രോസിക്യൂട്ടര്‍മാര്‍ ആവശ്യപ്പെടുന്നത്. വൈസ് പ്രസിഡന്റിനെതിരെയുള്ള വിചാരണ പുരോഗമിക്കുന്നതിനിടെയാണ് അര്‍ജന്റീനയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നത്. അഞ്ച് കേസുകളില്‍ കൂടി വൈസ് പ്രസിഡന്റ് വിചാരണ നേരിടുകയാണ്. നിരവധി കേസുകളില്‍ അവര്‍ കുറ്റവിമുക്തയായിരുന്നു.

    സംഭവം ഗൗരവകരമാണെന്ന് പ്രസിഡന്റ് ആര്‍ബെര്‍ട്ടോ ഫെര്‍ണാണ്ടസ് പറഞ്ഞു. '' ഇന്ന് രാജ്യത്തെ വൈസ് പ്രസിഡന്റ് ക്രിസ്റ്റീന ഫെര്‍ണാണ്ടസ് ഡി കിര്‍ച്ചനറിനു നേരെ വധശ്രമമുണ്ടായി. ജനാധിപത്യ രാജ്യമായതിനു ശേഷം നടന്ന വളരെയധികം ഗൗരവകരമായ പ്രശ്‌നമാണിത്,'' പ്രസിഡന്റ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് അര്‍ജന്റീനയില്‍ വെള്ളിയാഴ്ച ദേശീയ അവധിയും അദ്ദേഹം പ്രഖ്യാപിച്ചു.

    Also Read- Argentina | അർജന്റീനയിൽ ന്യുമോണിയ പടരുന്നു ; ഉറവിടം അജ്ഞാതം; ഒരാഴ്ചക്കിടെ മൂന്നു മരണം

    വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ, ബൊളീവിയ പ്രസിഡന്റ് ലൂയിസ് ആര്‍സ്, മുന്‍ ബൊളീവിയ പ്രസിഡന്റ് ഇവോ മോറേല്‍സ്, മുന്‍ ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ, അര്‍ജന്റീനയിലെ യുഎസ് അംബാസഡര്‍ മാര്‍ക് സ്റ്റാന്‍ലി എന്നിവരും സംഭവത്തെ അപലപിച്ചു.

    ഈ വര്‍ഷമാദ്യം മുന്‍ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയെ വെടിവെച്ച് കൊലപ്പെടുത്തിയതും ലോകത്തെ ഞെട്ടിച്ച സംഭവമായിരുന്നു. യമഗാമി തെത്സുയ എന്നയാളാണ് ആബെയെ കൊലപ്പെടുത്തിയത്.
    Published by:Anuraj GR
    First published: