നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • BREAKING- പാകിസ്ഥാനിൽ പഞ്ചനക്ഷത്രഹോട്ടലിലേക്ക് മൂന്നു ഭീകരർ ഇരച്ചുകയറി, സുരക്ഷാസേന ഹോട്ടൽ വളഞ്ഞു

  BREAKING- പാകിസ്ഥാനിൽ പഞ്ചനക്ഷത്രഹോട്ടലിലേക്ക് മൂന്നു ഭീകരർ ഇരച്ചുകയറി, സുരക്ഷാസേന ഹോട്ടൽ വളഞ്ഞു

  ഇന്ന് വൈകിട്ട് 4.50ഓടെ വാഹനത്തിലെത്തിയ മൂന്ന് ഭീകരർ ഹോട്ടലിനുനേരെ വെടിവെക്കുകയും ഉള്ളിലേക്ക് കടക്കുകയുമായിരുന്നു

  ചിത്രത്തിന് കടപ്പാട്- ദ ഡോൺ

  ചിത്രത്തിന് കടപ്പാട്- ദ ഡോൺ

  • News18
  • Last Updated :
  • Share this:
   ഇസ്ലാമാബാദ്: പാകിസ്ഥാനിൽ പഞ്ചനക്ഷത്ര ഹോട്ടലിൽ ഭീകരാക്രമണം. ഗ്വാഡാറിലെ പേൾ കോണ്ടിനെന്‍റൽ ഹോട്ടലിൽ മൂന്നു ഭീകരർ ഇരച്ചുകയറിയതായി ദ ഡോൺ റിപ്പോർട്ട് ചെയ്യുന്നു. സുരക്ഷാസേന ഹോട്ടൽ വളഞ്ഞു. അതിനുശേഷം സുരക്ഷാസേനയും ഭീകരരും തമ്മിൽ വെടിവെപ്പുണ്ടായി. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

   ഇന്ന് വൈകിട്ട് 4.50ഓടെയാണ് സംഭവം. വാഹനത്തിലെത്തിയ മൂന്ന് ഭീകരർ ഹോട്ടലിനുനേരെ വെടിവെക്കുകയും ഉള്ളിലേക്ക് കടക്കുകയുമായിരുന്നു. എന്നാൽ ഹോട്ടലിൽ താമസക്കാർ കുറവാണെന്നും വിദേശികളില്ലെന്നും പൊലീസ് പറയുന്നു. ഹോട്ടൽ ജീവനക്കാർ മാത്രമാണ് ഉള്ളിലുള്ളതെന്നും റിപ്പോർട്ടുണ്ട്. ഹോട്ടലിന് സമീപത്തെ ജലാശയത്തിലൂടെ ബോട്ടിലെത്തിയ ഭീകരരാണ് ആക്രമണം നടത്തിയത്. ഭീകരർ ഹോട്ടലിൽ കടന്ന വിവരം അറിഞ്ഞതോടെ ആന്‍റി-ടെററിസം ഫോഴ്സ് ഉൾപ്പടെയുള്ള സംഘമാണ് ഹോട്ടൽ വളഞ്ഞത്.

   ഗ്വാഡാറിലെ കോ-ഇ-ബാട്ടിൽ ഹില്ലിലാണ് പേൾ കോണ്ടിനെന്‍റൽ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. ആഴ്ചകൾക്ക് മുമ്പ് ഗ്വാഡാറിലെ ഒർമാരയിലുണ്ടാ ഭീകരാക്രമണത്തിൽ സുരക്ഷാ സൈനികർ ഉൾപ്പടെ 14 പേർ കൊല്ലപ്പെട്ടിരുന്നു. നേവി, എയർഫോഴ്സ്, കോസ്റ്റ് ഗാർഡ് എന്നിവയിൽ ഉൾപ്പെടുന്നവരാണ് അന്ന് കൊല്ലപ്പെട്ടത്.
   First published:
   )}