നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • 'എനിക്ക് ഷൂ ഇടാൻ പോലും കഴിഞ്ഞില്ല': താലിബാന്‍ പിടിച്ച അഫ്ഗാനിൽ നിന്ന് മുൻ പ്രസിഡണ്ട് അഷ്റഫ് ഗനി രക്ഷപ്പെട്ടതിങ്ങനെ

  'എനിക്ക് ഷൂ ഇടാൻ പോലും കഴിഞ്ഞില്ല': താലിബാന്‍ പിടിച്ച അഫ്ഗാനിൽ നിന്ന് മുൻ പ്രസിഡണ്ട് അഷ്റഫ് ഗനി രക്ഷപ്പെട്ടതിങ്ങനെ

  താലിബാനിൽ നിന്ന് രക്ഷപ്പെട്ട അനുഭവം തന്റെ ഫെയ്സ്ബുക്ക് പേജിലാണ് ഗനി പങ്കുവെച്ചത്.

  താലിബാനിൽ നിന്ന് രക്ഷപ്പെട്ട അനുഭവവം തന്റെ ഫെയ്സ്ബുക്ക് പേജിലാണ് ഗനി പങ്കുവെച്ചത്. (വീഡിയോയിലെ ദൃശ്യത്തിൽ അഷ്‌റഫ് ഗനി)

  താലിബാനിൽ നിന്ന് രക്ഷപ്പെട്ട അനുഭവവം തന്റെ ഫെയ്സ്ബുക്ക് പേജിലാണ് ഗനി പങ്കുവെച്ചത്. (വീഡിയോയിലെ ദൃശ്യത്തിൽ അഷ്‌റഫ് ഗനി)

  • Share this:
   താലിബാൻ അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചടക്കിയതിന് പിന്നാലെ രാജ്യം വിട്ട മുൻ പ്രസിഡണ്ട് അഷ്റഫ് ഗനി നിലവിൽ യുഎഇയിൽ അഭയം പ്രാപിച്ചിരിക്കുകയാണെന്ന് ഇന്നലെ വൈകിട്ട് സ്ഥിരീകരിച്ചു. തനിക്ക് മാതൃ രാജ്യത്തേക്ക് തന്നെ തിരിച്ചുപോകാൻ പദ്ധതിയുണ്ടെന്നും അധികൃതരുമായി ഈ വിഷയം സംബന്ധിച്ച് സംസാരിച്ച് കൊണ്ടിരിക്കുകയാണ് എന്നും വ്യാഴാഴ്ച രാത്രി അദ്ദേഹം പുറത്തുവിട്ട പുതിയ വീഡിയോയിൽ പറയുന്നു.

   തന്റെ ഫെയ്സ്ബുക്ക് പേജിലാണ് ഗനി പുതിയ വീഡിയോ പങ്കുവച്ചത്. താലിബാനിൽ നിന്ന് രക്ഷപ്പെട്ട അനുഭവവും അദ്ദേഹം വീഡിയോയിൽ വിശദമായി പരാമർശിക്കുന്നുണ്ട്. “എനിക്ക് ഷൂ പോലും ഇടാൻ കഴിയാത്ത അവസ്ഥയിയാണ് എന്നെ രക്ഷപ്പെടുത്തിയിത്," അദ്ദേഹം പറഞ്ഞു. “പ്രാദേശിക ഭാഷ സംസാരിക്കാൻ പോലും അറിയാത്ത ആളുകൾ പ്രസിഡൻഷ്യൻ കൊട്ടാരത്തിൽ അതിക്രമിച്ച് കടക്കുകയും എന്നെ അന്വേഷിക്കുകയും ചെയ്തു. എന്നെ അവിടെ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു," ഏകദേശം ആറ് മിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോയിൽ ഗനി പറയുന്നു.

   അഫ്ഗാനിസ്ഥാൻ വലിയ പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന സമയത്ത് രാജ്യം വിട്ടതിന് ലോകത്തിന് വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ ഗനിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു. “വളരെ വേഗത്തിലാണ് കാര്യങ്ങൾ മാറിമറഞ്ഞത്. എല്ലാവരെയും ഉൾപ്പെടുത്തി ഒരു സർക്കാർ രൂപീകരിക്കുന്നതിനായി താലിബാനുമായി സംസാരിക്കാനിരിക്കുകയായിരുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.

   താലിബാൻ പ്രതിനിധികളും മറ്റു മുൻ സർക്കാർ ഉദ്യോഗസ്ഥരും തമ്മിള്ള ചർച്ചകളെ താൻ പിന്തുണക്കുന്നുവെന്നും യുഎഇയിൽ എത്തിയ ശേഷം ‘വീട്ടിലേക്ക്’ തിരിച്ചുപോവാനുള്ള ചർച്ചയിലായിരുന്നുവെന്നും അദ്ദേഹം പറയുന്നു. “അഫ്ഗാൻ സമാധാന ചർച്ചകൾക്ക് അധ്യക്ഷത വഹിച്ചിരുന്ന അബ്ദുല്ല അബ്ദുല്ലയും മുൻ പ്രസിഡണ്ട് ഹാമിദ് കർസായിയും നേതൃത്വം നൽകുന്ന പുതിയ ചർച്ചകൾക്ക് എല്ലാവിധ പിന്തുണയും നൽകുന്നു. ഈ പ്രകിയ വിജയിക്കണം എന്നാണ് എന്റെ ആഗ്രഹം," ഗനി വീഡിയോയിൽ പറയുന്നു. യുദ്ധ മുഖത്തു നിന്നും രക്ഷപ്പെട്ട് യുഎഇയിൽ എത്തിയ ശേഷം ഗനി പുറത്തുവിടുന്ന ഇത്തരത്തിലുള്ള ആദ്യത്തെ വീഡിയോയാണിത്.

   അഫ്ഗാനിസ്ഥാൻ വിട്ട ശേഷം ഗനി ശനിയാഴ്ച ഫെയ്സ്ബുക്കിൽ ഒരു പോസ്റ്റിട്ടിരുന്നു. പ്രതിസന്ധിക്കിടയിൽ രാജ്യം വിടുക എന്നത് ഏറെ പ്രയാസമുള്ള ഒരു തീരുമാനമായിരുന്നു എന്നാണ് മുൻ പ്രസിഡണ്ട് തന്റെ പോസ്റ്റിൽ എഴുതിയത്. പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ പ്രവേശിക്കാനിരിക്കുന്ന സായുധരായ താലിബാനെ തെരെഞ്ഞെടുക്കണോ അതോ ഞാൻ കഴിഞ്ഞ 20 വർഷമായി ജീവനെ പോലെ സംരക്ഷിച്ച് പോരുന്ന രാജ്യം വിടണോ എന്ന കഠിനമായ തീരുമാനങ്ങൾക്കിടയിൽ കുടുങ്ങി എന്നാണ് ഈ വിഷയത്തിൽ സംഭവത്തിൽ അദ്ദേഹം പ്രതികരിച്ചത്.

   താൻ രാജ്യം വിട്ടില്ലായിരുന്നു എങ്കിൽ കൂടുതൽ പേർ മരണപ്പെടാനും വലിയ നാശനഷ്ടങ്ങൾ സംഭവിക്കാനും വഴിവെക്കുമായിരുന്നു എന്നാണ് ഗനി പറയുന്നത്. “താലിബാൻ ബലം പ്രയോഗിച്ച് എന്നെ നീക്കം ചെയ്യുകയാണെങ്കിൽ ആറ് മില്യൺ പേർ താമസിക്കുന്ന കാബൂൾ നഗരത്തിൽ വൻ ദുരന്തം സംഭവിക്കുമായിരുന്നു. അവർ കാബൂൾ അക്രമിക്കുകയും അവിടുത്തെ ജനങ്ങളെ ഉപദ്രവിക്കുകയും ചെയ്യും. നിരവധിപേർ രക്ഷസാക്ഷിത്വം വരിക്കേണ്ടി വരുന്ന സാഹചര്യത്തിലേക്കും ഇത് നയിക്കും. ആ രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ രാജ്യം വിടുകയാണ് നല്ലതെന്ന് എനിക്ക് തോന്നി,” ഗനി പറഞ്ഞു.

   ബുധനാഴ്ചാണ് അഷ്റഫ് ഗനിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും തങ്ങളുടെ രാജ്യത്ത് അഭയം നൽകിയിട്ടുണ്ടെന്ന് യുഎഇ സ്ഥിരീകരിച്ചത്. മാനുഷിക പരിഗണന നൽകിയാണ് അധികൃതർ ഇത്തരം ഒരു തീരുമാനം എടുത്തതെന്നാണ് യു എ ഇ നൽകിയ വിശദീകരണം. ഒരു വരി മാത്രമുള്ള പ്രസ്താവനയാണ് ഈ വിഷത്തിൽ യുഎഇ പുറപ്പെടുവിച്ചത്. രാജ്യത്തെ വിദേശ കാര്യ മന്ത്രാലയത്തെ ഉദ്ധരിച്ചായിരുന്നു പ്രസ്താവന.

   കീഴടങ്ങാതെ അഫ്ഗാൻ വൈസ് പ്രസിഡണ്ട്

   ഗനി രാജ്യ വിട്ട സാഹചര്യത്തിൽ അദ്ദേഹത്തിന്റെ അഭാവത്തിൽ മുൻ വൈസ് പ്രസിഡണ്ട് അംറുല്ല സ്വാലിഹ് താൻ കെയർടേക്കർ പ്രസിഡണ്ട് (പരിപാലകൻ) ആണെന്ന് പ്രഖാപിച്ചിട്ടുണ്ട്. താൻ രാജ്യം വിടുകയോ കീഴടങ്ങുകയോ ചെയ്യില്ല എന്ന് പ്രഖ്യാപിച്ച സ്വാലിഹ് താലിബാനെതിരെയുള്ള തങ്ങളുടെ വിപ്ലവം തുടരുമെന്നും അവകാശപ്പെടുന്നു. അംറുല്ല സ്വാലിഹ് കാബൂളിന്റെ വടക്ക് കിഴക്ക് ഭാഗത്തുള്ള പഞ്ച്ശീർ താഴ്വരയിലേക്ക് മാറിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. അഫ്ഗാനിസ്ഥാനിൽ നിലവിൽ താലിബാൻ അധീതനതയിൽ വരാതെ അവശേഷിക്കുന്ന ഏക സ്ഥലമാണ് പഞ്ച്ശീർല താഴ്വര.

   “ഞാൻ പറയുന്നത് കേട്ട മില്യൺ കണക്കിന് ആളുകളെ ഞാൻ നിരാശപ്പെടുത്തില്ല. താലിബാനെ പിന്തുണക്കുന്ന ആരുമായും ഞാൻ സഹകരിക്കില്ല. ഒരിക്കലുമില്ല," അദ്ദേഹം ഞായറാഴ്ച ട്വിറ്ററിൽ എഴുതി. ഒളിവിൽ പോകുന്നതിന് മുൻപ് അദ്ദേഹം ഇംഗ്ലീഷിലാണ് പോസ്റ്റിട്ടത്.

   എന്നാൽ ഇതിന് ഒരു ദിവസം കഴിഞ്ഞതിന് ശേഷം മുൻ വൈസ് പ്രസിഡണ്ട് അദ്ദേഹത്തിന്റെ മുൻ ഗുരുവും പ്രശസ്ത താലിബാൻ വിരുദ്ധ പോരാളിയുമായ അഹ്മദ് ശാ മസൂദിന്റെ മകന്റെ കൂടെ പഞ്ച്ശീർ താഴ്വരിയിൽ നിന്നുള്ള ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഹിന്ദു കുഷ് പർവ്വത നിരകളിൽക്കിടയിളള ഒരു സ്ഥലമാണ് പഞ്ച്ശീർ. ഇവിടെ താലിബാൻ അംഗങ്ങൾക്ക് ഇതുവരെ ആധിപത്യം സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് ശ്രദ്ധേയം.

   അംറുള്ള സ്വാലിഹും മസൂദിന്റെ മകനും സംയുക്തമായി അഫ്ഗാനിസ്ഥാൻ കീഴടക്കിയ താലിബാനെതിരെയുള്ള ആദ്യത്തെ ഗ ഗറില്ല യുദ്ധം തയ്യാറാക്കാനുള്ള ശ്രമത്തിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. രാജ്യത്തെ താലിബാൻ വിരുദ്ധ പോരാളികളെ എല്ലാവരെയും ഒന്നിച്ച് നിർത്തി പോരാട്ടം നയിക്കാനുള്ള ശ്രമമാണ് അദ്ദേഹത്തിന് കീഴിൽ നടക്കുന്നത്.
   Published by:Naveen
   First published:
   )}