• HOME
  • »
  • NEWS
  • »
  • world
  • »
  • വെള്ളക്കാരനിൽ നിന്നും മുഖത്തടിയേറ്റു; ചികിത്സയ്‌ക്കായി പിരിച്ച പണം വംശീയതയ്ക്കെതിരെയുള്ള പോരാട്ടങ്ങൾക്ക് നൽകി സിയോ മുത്തശ്ശി

വെള്ളക്കാരനിൽ നിന്നും മുഖത്തടിയേറ്റു; ചികിത്സയ്‌ക്കായി പിരിച്ച പണം വംശീയതയ്ക്കെതിരെയുള്ള പോരാട്ടങ്ങൾക്ക് നൽകി സിയോ മുത്തശ്ശി

സിയാവോ ഷെൻ സി എന്ന 75 വയസ്സുകാരിയെയാണ് 39 വയസ്സുള്ള സ്‌റ്റീവൻ ജെൻകിൻസ് എന്ന വെള്ളക്കാരൻ ആക്രമിച്ചത്.

 Xiao Zhen Zie

Xiao Zhen Zie

  • Last Updated :
  • Share this:
    കഴിഞ്ഞ ആഴ്‌ച സാൻഫ്രാൻസിസ്‌കോയിൽ നടന്ന ഏഷ്യൻ വിരുദ്ധ അക്രമത്തെ പ്രതിരോധിച്ച മുത്തശ്ശിയെ ഓർക്കുന്നുണ്ടോ? വംശീയ ആക്രമണത്തിൽ പരിക്കേറ്റ മുത്തശ്ശി, തന്റെ ചികിത്സയ്‌ക്കായി ലഭിച്ച പണം വംശീയതയ്ക്കെതിരെ പോരാടുന്നവർക്കായി നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. സിയാവോ ഷെൻ സി എന്ന 75 വയസ്സുകാരിയെയാണ് 39 വയസ്സുള്ള സ്‌റ്റീവൻ ജെൻകിൻസ് എന്ന വെള്ളക്കാരൻ ആക്രമിച്ചത്. എന്നാൽ, മുഖത്തടിച്ച അക്രമകാരിയെ വാക്കിംഗ് സ്‌റ്റിക്ക് കൊണ്ട് മുത്തശ്ശി നേരിട്ടു.

    ആക്രമണത്തിൽ സിയാവോ ഷെൻ സി എന്ന മുത്തശ്ശിയുടെ കണ്ണിന് പരിക്കേൽക്കുകയും രക്തസ്രാവം ഉണ്ടാകുകയും ചെയ്‌തിരുന്നു. ചികിത്സയ്‌ക്ക് ആവശ്യമായ പണം ഇല്ലാത്തതുകൊണ്ടുതന്നെ അവരുടെ ചെറുമകൻ ജോൺ ചെൻ 'ഗോഫണ്ട്മീ' എന്ന പേജ് ആരംഭിക്കുകയും പണം പിരിക്കാൻ തുടങ്ങുകയും ചെയ്‌തു.

    962,673 ഡോളറിലധികം പണം സമാഹരിക്കാൻ അവർക്ക് കഴിഞ്ഞു. ആരംഭത്തിൽ 50,000 ഡോളർ പിരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ പേജ് തുടങ്ങിയതെന്ന് ജോൺ വെബ്‌സൈറ്റിൽ കുറിച്ചു. മുത്തശ്ശിക്ക് അടിസ്ഥാനമായ ആരോഗ്യ ഇൻഷൂറൻസ് ഉണ്ടെങ്കിലും സ്വന്തമായി അടയ്‌ക്കാൻ കഴിയാത്ത നിരവധി മെഡിക്കൽ ചിലവുകൾ വേറെ ഉണ്ട്. മുത്തശ്ശി ക്യാൻസർ അതിജീവിച്ച വ്യക്തിയാണ്. കൂടാതെ, പത്ത് വർഷത്തിലേറെയായി അവർക്ക് പ്രമേഹ രോഗിയുമാണ്. അതുകൊണ്ടുതന്നെ സമാഹരിച്ച പണം മുത്തശ്ശിയുടെ ചികിത്സയുടെ ആവശ്യത്തിനാണെന്നും ജോൺ വെബ്‌സൈറ്റിൽ കുറിച്ചു.

    എന്നിരുന്നാലും, യു എസിൽ ഏഷ്യൻ സമൂഹം നേരിടുന്ന വംശീയ ആക്രമങ്ങൾക്കെതിരെ ഈ പണം ചിലവഴിക്കണമെന്ന് മുത്തശ്ശി ചെറുമകനോട് ആവശ്യപ്പെടുകയായിരുന്നു. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, മുത്തശ്ശി ഇപ്പോൾ കൂടുതൽ സുഖം പ്രാപിക്കുന്നുണ്ടെന്ന് ജോൺ അറിയിച്ചിട്ടുണ്ട്. കൂടാതെ 'ഗോഫണ്ട്മീ'യിൽ നിന്ന് ലഭിക്കുന്ന പണം മുഴുവനായും വംശീയതയ്‌ക്കെതിരെ പോരാടുന്നതിനായി ഏഷ്യൻ സമൂഹത്തിന് തിരികെ നൽകണമെന്ന് മുത്തശ്ശി ആവർത്തിച്ചു പറയുന്നുണ്ട്.

    Also Read-Happy Birthday Prakash Raj | അഞ്ച് ദേശീയ പുരസ്കാരങ്ങൾ നേടിയ അഭിനയപ്രതിഭ; പ്രകാശ് രാജിന് ഇന്ന് 56-ാം പിറന്നാൾ

    തന്നേക്കാൾ പ്രാധാന്യം വംശീയത ഇല്ലാതാക്കുന്നതിനാണ് എന്ന് പറഞ്ഞുകൊണ്ടാണ് പണം അവർക്കായി നൽകാൻ മുത്തശ്ശി തന്നെ നിർബന്ധിക്കുന്നതെന്നും ജോൺ പറഞ്ഞു. "പണം തിരികെ നൽകാനാണ് എന്റെ മുത്തശ്ശിയുടേയും മുത്തശ്ശന്റെയും കുടുംബത്തിന്റേയും തീരുമാനം. എല്ലാവർക്കും ഞങ്ങളുടെ ലക്ഷ്യം മനസ്സിലാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു'' ജോൺ പറഞ്ഞു.

    സീയുടെ തീരുമാനത്തെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. തീരുമാനം ഉചിതമാണെന്നും അത് പ്രശ്‌നം നേരിടുന്ന ആളുകളെ സഹായിക്കുമെന്നും ജനങ്ങൾ അഭിപ്രായപ്പെടുന്നു. അതേസമയം, സീയുടെ ആരോഗ്യത്തെക്കുറിച്ചും മറ്റ് ചിലർ വാചാലരാണ്.

    സീ വാക്കിംഗ് സ്‌റ്റിക്ക് കൊണ്ട് നേരിട്ട പ്രതിയെ സ്‌ട്രെച്ചറിൽ കൊണ്ടുപോകുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇയാൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോവിഡ് 19 മഹാമാരി ആരംഭിച്ചത് മുതൽ ഏഷ്യൻ-അമേരിക്കക്കാർക്ക് എതിരായുള്ള ആക്രമണങ്ങൾ യു എസിൽ ഉയർന്നിരുന്നു.
    Published by:Naseeba TC
    First published: