നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • Drone Attack | ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ഖാദിമിക്കുനേരെ വധശ്രമം; സ്‌ഫോടക വസ്തു നിറച്ച ഡ്രോണ്‍ വസതിയിലേക്ക് ഇടിച്ചിറക്കി

  Drone Attack | ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ഖാദിമിക്കുനേരെ വധശ്രമം; സ്‌ഫോടക വസ്തു നിറച്ച ഡ്രോണ്‍ വസതിയിലേക്ക് ഇടിച്ചിറക്കി

  ബാഗ്ദാദിലെ ഗ്രീന്‍ സോണില്‍ നടന്നത് പ്രധാനമന്ത്രിയെ ലക്ഷ്യമിട്ടുള്ള വധശ്രമമാണെന്ന് ഇറാഖ് സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.

  Reuters

  Reuters

  • Share this:
   ബാഗ്ദാദ്: ഇറാഖ്(Iraq) പ്രധാനമന്ത്രി മുസ്തഫ അല്‍ഖാദിമിക്കുനേരെ (Prime Minister Mustafa Al Khadimi) വധശ്രമം. ഞാറാഴ്ച പുലര്‍ച്ചെയാണ് സംഭവം. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍(Drone) ബാഗ്ദാദിലെ ഗ്രീന്‍ സോണിലെ ഖാദിമിയുടെ വസതിയിലേക്ക് ഇടിച്ചിറക്കുകയായിരുന്നു അന്തരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

   ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെന്ന് സൈന്യം വ്യക്തമാക്കി. നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളും എംബസികള്‍ ഉള്‍പ്പെടെ നയതന്ത്ര കാര്യാലങ്ങളും പ്രവര്‍ത്തിക്കുന്ന മേഖലയാണ് ബാഗ്ദാദിലെ ഗ്രീന്‍ സോണ്‍.

   ബാഗ്ദാദിലെ ഗ്രീന്‍ സോണില്‍ നടന്നത് പ്രധാനമന്ത്രിയെ ലക്ഷ്യമിട്ടുള്ള വധശ്രമമാണെന്ന് ഇറാഖ് സൈന്യം പ്രസ്താവനയില്‍ അറിയിച്ചു. പ്രധാനമന്ത്രി സുരക്ഷിതനാണ് എന്നും സൈന്യം വ്യക്തമാക്കി. താന്‍ സുരക്ഷിതനാണ് എന്ന് പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാദിമിയും അറിയിച്ചു.   Mumbai | മുംബൈയില്‍ 15 നില കെട്ടിടത്തില്‍ തീപിടിത്തം; രണ്ട് പേര്‍ മരിച്ചു

   മുംബൈയില്‍(Mumbai) ബഹുനില കെട്ടിടത്തിന് തീപിടിച്ചു(Fire). രണ്ടു പേര്‍ മരിച്ചു(Death). 15 നിലകെട്ടിടത്തിന്റെ 14-ാം നിലിയിലാണ് തീപിടിച്ചത്. കാന്തിവാലിയിിലെ ഹന്‍സ ഹെറിറ്റേജ് എന്ന ബഹുനില കെട്ടിടത്തിനാണ് തീപിടിച്ചത്. ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. പൊള്ളലേറ്റ രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇരുവരും പിന്നീട് മരിച്ചു.

   ഏഴ് അഗ്‌നിരക്ഷാ സേനാ വാഹനങ്ങള്‍ സംഭവസ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ഷോര്‍ട്ട്സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

   ശനിയാഴ്ച രാവിലെ അഹമ്മദ് നഗറിലെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 11 കോവിഡ് രോഗികള്‍ മരിച്ചിരുന്നു. 17 പേരായിരുന്നു ഐസിയുവില്‍ ഉണ്ടായിരുന്നത്. വാര്‍ഡിലെ മറ്റുള്ളവരെ മറ്റൊരു ആശുപത്രിയിലെ കോവിഡ് വാര്‍ഡിലേക്ക് മാറ്റിയതായി അഹമ്മദ് നഗര്‍ ജില്ലാ കളക്ടര്‍ ഡോ. രാജേന്ദ്ര ഭോസ്ലെ അറിയിച്ചു.

   സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി.
   Published by:Jayesh Krishnan
   First published:
   )}