നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • Assisted Suicide | ഇനി വിദഗ്ധരുടെ സഹായത്തോടെ മരിക്കാം; അസിസ്റ്റഡ് സൂയിസൈഡ് അനുവദിച്ച് ഓസ്ട്രിയ

  Assisted Suicide | ഇനി വിദഗ്ധരുടെ സഹായത്തോടെ മരിക്കാം; അസിസ്റ്റഡ് സൂയിസൈഡ് അനുവദിച്ച് ഓസ്ട്രിയ

  അംഗീകാരം നേടിക്കഴിഞ്ഞാലും രോഗികള്‍ക്ക് മൂന്ന് മാസം അവരുടെ തീരുമാനത്തെ കുറിച്ച് ചിന്തിക്കാം

  • Share this:
   വിദഗ്ധരുടെ സഹായത്തോടെ മരിക്കാന്‍ അസിസ്റ്റഡ് സൂയിസൈഡ്(Assisted suicide) അനുവദിക്കുന്ന നിയമം പ്രാബല്യത്തില്‍ വരുത്തി ഓസ്ട്രിയ(Austria). കോടതി വിധിയെത്തുടര്‍ന്നാണ് ഡിസംബറില്‍ പാര്‍ലമെന്റ് പുതിയ നിയമത്തിന് അംഗീകാരം നല്‍കിയത്.

   മാരകമായ അല്ലെങ്കില്‍ മാറാത്ത അസുഖമുള്ളവര്‍ ആയിട്ടുള്ള മുതിര്‍ന്നവര്‍ക്ക് അസിസ്റ്റഡ് സൂയിസൈഡിലൂടെ മരിക്കാനുള്ള വഴി തെരഞ്ഞെടുക്കാമെങ്കിലും ഈ രീതി കര്‍ശനമായി നിയന്ത്രിക്കപ്പെടും.

   പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും മാനസികാരോഗ്യക്കുറവ് ഉള്ളവര്‍ക്കും അസിസ്റ്റഡ് സൂയിസൈഡ് ചെയ്യാന്‍ സാധിക്കുകയില്ല. മുതിര്‍ന്നവര്‍ക്കും രോഗനിര്‍ണയം നടത്തി സ്വയം തീരുമാനങ്ങള്‍ എടുക്കാന്‍ അവര്‍ക്ക് കഴിയുമെന്ന് സ്ഥിരീകരിക്കേണ്ടതും ആവശ്യമാണ്.

   രണ്ട് ഡോക്ടര്‍മാരില്‍ നിന്ന് അംഗീകാരം നേടിക്കഴിഞ്ഞാലും രോഗികള്‍ക്ക് മൂന്ന് മാസം അവരുടെ തീരുമാനത്തെ കുറിച്ച് ചിന്തിക്കാം. മാരകമായ അസുഖമുണ്ടെങ്കിലും രണ്ടാഴ്ചയ്ക്ക് ശേഷമേ ചെയ്യാന്‍ സാധിക്കുകയുള്ളു. ഈ കാലയളവ് കഴിഞ്ഞും അവര്‍ക്ക് മുന്നോട്ട് പോകാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, ഒരു അഭിഭാഷകനോ നോട്ടറിക്കോ അറിയിപ്പ് നല്‍കിയതിന് ശേഷം അവര്‍ക്ക് ഒരു ഫാര്‍മസിയില്‍ നിന്നും അതിനനുസൃതമായ മരുന്നുകള്‍ ലഭിക്കും.

   അസിസ്റ്റഡ് സൂയിസൈഡിന്റെ ദുരുപയോഗം തടയുന്നതിന് മരണത്തിന് സാധ്യമായ മരുന്നുകള്‍ വില്‍ക്കുന്ന ഫാര്‍മസികളുടെ പേരുകള്‍ ഈ അറിയിപ്പുകള്‍ ലഭിക്കുന്ന അഭിഭാഷകര്‍ക്കും നോട്ടറികള്‍ക്കും മാത്രമേ അറിയുവാന്‍ സാധിക്കുകയുള്ളു.

   അസിസ്റ്റഡ് ഡൈയിംഗ് സമ്പൂര്‍ണ്ണമായി നിരോധിച്ചത് സ്വയം നിര്‍ണ്ണയാവകാശത്തിന്റെ ലംഘനമാണ് എന്നതിനാല്‍ കഴിഞ്ഞ വര്‍ഷം ഒരു ഫെഡറല്‍ കോടതി ഇത് നീക്കം ചെയ്തിരുന്നു.

   ഇതുവരെ, ഓസ്ട്രിയന്‍ നിയമപ്രകാരം, ആത്മഹത്യ ചെയ്യാന്‍ ആരെയെങ്കിലും പ്രേരിപ്പിക്കുകയോ സഹായിക്കുകയോ ചെയ്താല്‍ അഞ്ച് വര്‍ഷം വരെ തടവ് അനുഭവിക്കേണ്ടിവരുമായിരുന്നു. എന്നാല്‍, കൃത്യമായ കാരണങ്ങളില്ലാതെ ആരെയെങ്കിലും മരിക്കാന്‍ സഹായിച്ചാല്‍ ശിക്ഷ പഴയതുപോലെ തന്നെ ആയിരിക്കുകയയും ചെയ്യും.

   Also Read - കൊറോണയ്ക്ക് പിന്നാലെ ഫ്ലോറോണ; ആദ്യ കേസ് ഇസ്രായേലിൽ റിപ്പോർട്ട് ചെയ്തു

   അസിസ്റ്റഡ് സൂയിസൈഡ് സംബന്ധിച്ച ഓരോ കേസും പാലിയേറ്റീവ് കെയര്‍ മെഡിസിന്‍ വിദഗ്ധനടക്കം രണ്ട് ഡോക്ടര്‍മാര്‍ വിലയിരുത്തും. മരിക്കാതെ തന്നെ അതിജീവിക്കാനുള്ള മാര്‍ഗങ്ങള്‍ക്കായി പാലിയേറ്റീവ് കെയര്‍ ഫണ്ട് വര്‍ധിപ്പിക്കും എന്നും അധികൃതര്‍ പറയുന്നു.

   ഓസ്ട്രിയയുടെ അയല്‍രാജ്യമായ സ്വിറ്റ്‌സര്‍ലന്‍ഡിലും അസിസ്റ്റഡ് സൂയിസൈഡ് നിയമവിധേയമാണ്. സ്‌പെയിന്‍, ബെല്‍ജിയം, നെതര്‍ലാന്‍ഡ്‌സ് എന്നിവയുള്‍പ്പെടെ നിരവധി യൂറോപ്യന്‍ രാജ്യങ്ങളിലും ഇത് കുറ്റകരമല്ലാതാക്കിയിട്ടുണ്ട്.
   Published by:Karthika M
   First published: