• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ബഹിരാകാശത്തെ ആദ്യ കുറ്റകൃത്യം; അതും ബാങ്ക് അക്കൗണ്ട് തട്ടിപ്പ്: പരാതി മുൻ പങ്കാളിയ്ക്കെതിരേ

ബഹിരാകാശത്തെ ആദ്യ കുറ്റകൃത്യത്തെ കുറിച്ച് അന്വേഷിക്കാൻ ഒരുങ്ങുകയാണ് ബഹിരാകാശ ഏജൻസിയായ നാസ

news18
Updated: August 24, 2019, 9:04 PM IST
ബഹിരാകാശത്തെ ആദ്യ കുറ്റകൃത്യം; അതും ബാങ്ക് അക്കൗണ്ട് തട്ടിപ്പ്: പരാതി മുൻ പങ്കാളിയ്ക്കെതിരേ
News 18
news18
Updated: August 24, 2019, 9:04 PM IST
ന്യൂയോര്‍ക്ക്: കുറ്റകൃത്യങ്ങള്‍ മനുഷ്യൻ അധിവസിക്കുന്ന ഭൂമിയിൽ‌ മാത്രമാണെന്ന് ധരിച്ചിട്ടുണ്ടെങ്കിൽ തെറ്റി. ഇപ്പോൾ ഇതാ ബഹിരാകാശത്ത് നടന്ന ആദ്യ കുറ്റകൃത്യത്തെ കുറിച്ചുള്ള വാർത്തകളാണ് പുറത്തുവരുന്നത്. നാസയുടെ ബഹിരാകാശ യാത്രികയായ ആന്‍ മക്ലൈനിനെതിരെയാണ് പരാതി. ആനിന്റെ ജീവിത പങ്കാളിയായ സമ്മർവോർഡനാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. ബഹിരാകാശത്തെ ആദ്യ കുറ്റകൃത്യത്തെ കുറിച്ച് അന്വേഷിക്കാൻ ഒരുങ്ങുകയാണ് ബഹിരാകാശ ഏജൻസിയായ നാസ.

2014ലാണ് ആനിയും സമ്മര്‍ വോര്‍ഡനും വിവാഹിതരായത്. ഇരുവരും സ്വവര്‍ഗാനുരാഗികളാണ്. സമ്മര്‍ വോര്‍ഡന്റെ ആദ്യ ബന്ധത്തിലുള്ള ആറുവയസുകാരനായ മകനെ സ്വന്തമാക്കാന്‍ ആൻ സാമ്പത്തികമായി സഹായിച്ചിരുന്നു. ആന്‍ മക്ലൈന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ കംപ്യൂട്ടറില്‍ നിന്ന് പങ്കാളിയുടെ ബാങ്ക് അക്കൗണ്ട് അനുമതിയില്ലാതെ ഉപയോഗിച്ചു എന്ന ആരോപണമാണ് നാസ അന്വേഷിക്കുക. ശൂന്യാകാശത്ത് വെച്ചുള്ള മനുഷ്യന്റെ ആദ്യ കുറ്റകൃത്യ ആരോപണമാണിതെന്ന് 'ന്യൂയോര്‍ക്ക് ടൈംസ്' റിപ്പോര്‍ട്ട് ചെയ്യുന്നു.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വെച്ച് താന്‍ വോർഡന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചുവെങ്കിലും തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന് ബഹിരാകാശ യാത്രിക ആന്‍ മക്ലൈന്‍ പറയുന്നു. സമ്മര്‍ വോര്‍ഡന്‍ ഫെഡറല്‍ ട്രേഡ് കമ്മീഷനില്‍ ആനിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. തങ്ങളുടെ മകന്റെ ചെലവിലേക്കായി താനും സമ്മര്‍ വോര്‍ഡനും ചേര്‍ന്ന് നേരത്തെ സ്വരൂപിച്ച പണം മകന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നുണ്ടോ എന്ന് പരിശോധിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് ആന്‍ വാദിക്കുന്നു.

Loading...

വെസ്റ്റ് പോയന്റ് മിലിട്ടറി അക്കാദമിയില്‍ നിന്ന് മികച്ച വിജയത്തോടെ ബിരുദം നേടിയ ആന്‍ ഇറാഖ് യുദ്ധത്തില്‍ ഉള്‍പ്പെടെ പങ്കെടുത്തിരുന്നു. 2013 മുതലാണ് ഇവര്‍ നാസയുടെ ബഹിരാകാശ ദൗത്യങ്ങളില്‍ പങ്കാളിയാവുന്നത്. ദൗത്യത്തിന്റെ ഭാഗമായി ആൻ ആറുമാസം ബഹിരാകാശ നിലയത്തിലും കഴിഞ്ഞിട്ടുണ്ട്. അമേരിക്ക, റഷ്യ, യൂറോപ്പ്, ജപ്പാന്‍, കാനഡ എന്നിവര്‍ ചേര്‍ന്ന് സ്ഥാപിച്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന മനുഷ്യര്‍ക്കും സ്വത്തുക്കള്‍ക്കും അതത് രാജ്യങ്ങളിലെ നിയമങ്ങള്‍ ബാധകമാണ്. ബഹിരാകാശ നിലയത്തില്‍ വെച്ച് ഇവര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ അതത് രാജ്യങ്ങളിലെ നിയമങ്ങള്‍ അനുസരിച്ചാവും ഇവര്‍ക്ക് ശിക്ഷ ലഭിക്കുക.

2018ലാണ് ആനും വോര്‍ഡനും വേര്‍പിരിഞ്ഞത്. ഇവര്‍ നിയമപരമായി വിവാഹമോചനം നേടിയിട്ടില്ല. ഇതിന്റെ നിയമനടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് പുതിയ ആരോപണം ഉയർന്നിരിക്കുന്നത്.

First published: August 24, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...