HOME » NEWS » World » AT LEAST 62 INMATES DEAD IN ECUADOR PRISON RIOTS

ഇക്വഡോറിലെ ജയിലുകളിൽ കലാപം; 62 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ജയിലുകളുടെ നിയന്ത്രണം വീണ്ടെടുക്കാൻ പൊലീസ് ശ്രമിച്ചു വരികയാണെന്ന് പ്രസിഡന്റ് ലെനിൻ മൊറേനോ

News18 Malayalam | news18-malayalam
Updated: February 24, 2021, 7:43 AM IST
ഇക്വഡോറിലെ ജയിലുകളിൽ കലാപം; 62 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
Ecuador Prison Riots
  • Share this:
ഗ്വായാക്വിൽ: ഇക്വഡോറിലെ വിവിധ ജയിലുകളിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിൽ 62 തടവുകാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗ്വായാക്വിൽ, ക്യുൻക, ലാറ്റകുങ്ക ഉൾപ്പെടെ നാലോളം ജയിലുകളിലാണ് കലാപമുണ്ടായത്. പടിഞ്ഞാറാൻ തുറമുഖ നഗരമായ ഗ്വായക്വിലിലെ ജയിൽ കലാപത്തിൽ 21 പേരാണ് മരിച്ചത്. കുവെന്‍കയിൽ 33 പേരും.

തടവുകാർ തിങ്ങിപ്പാർക്കുന്ന ജയിലിലെ അസൗകര്യങ്ങളിൽ അസ്വസ്ഥരായാണ് തടവുകാർ സംഘർഷം ആരംഭിച്ചതെന്ന് ചില റിപ്പോർട്ടുകൾ വരുന്നുണ്ടെങ്കിലും അധികാരം പിടിച്ചെടുക്കാൻ ക്രിമിനൽ സംഘങ്ങൾ നടത്തിയ ഒരു സംഘടിത ആക്രമണമായിരുന്നു ഇതെന്നാണ് പൊലീസ് പറയുന്നത്. തടവുകാരുടെ മരണവിവരം അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. സംഘർഷം നിയന്ത്രിക്കുന്നതിനായി പൊലീസ് നടപടികൾ സ്വീകരിച്ചു വരികയാണെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്.

Also Read-പതിനാലുകാരിയെ വിവാഹം ചെയ്ത് അൻപത് വയസ് പിന്നിട്ട പാകിസ്ഥാൻ എംപി; അന്വേഷണത്തിന് ഉത്തരവ്

ലാറ്റകുങ്ക, ക്യൂൻ‌ക, ഗ്വായാക്വിൽ എന്നിവിടങ്ങളിലെ ജയിലുകളുടെ നിയന്ത്രണം വീണ്ടെടുക്കാൻ പൊലീസ് അധികൃതർ ശ്രമിച്ചു വരികയാണെന്നാണ് പ്രസിഡന്റ് ലെനിൻ മൊറേനോ അറിയിച്ചിരിക്കുന്നത്. 'രാജ്യത്തെ വിവിധ ജയിലുകളിൽ ക്രിമിനൽ സംഘങ്ങൾ ഒരേസമയം അക്രമ പ്രവർത്തനങ്ങൾ നടത്തുകയാണ്. ഗ്വായാക്വിൽ, ക്യൂൻ‌ക, ലറ്റാകുങ്ക എന്നിവിടങ്ങളിലെ ജയിലുകളുടെ നിയന്ത്രണം തിരിച്ചുപിടിക്കാൻ സർക്കാരും പൊലീസും പ്രവർത്തിച്ച് വരികയാണ്'.അദ്ദേഹം ട്വിറ്ററിൽ കുറിച്ചു

നിയന്ത്രണം വീണ്ടെടുക്കാൻ സുരക്ഷാ സേന പൊരുതുന്നതിനിടയിൽ, അസ്വസ്ഥരായ കുടുംബാംഗങ്ങൾ ഇക്വഡോറിലെ പടിഞ്ഞാറൻ തുറമുഖ നഗരമായ ഗ്വാക്വിലിലെ ജയിലിനു പുറത്ത് തടിച്ചു കൂടിയിരുന്നു. മരണപ്പെട്ടവരുടെ പട്ടക നൽകണമെന്നാണ് ആശങ്കാജനകരായി ഇവർ ആവശ്യപ്പെടുന്നത്. 'ജയിയിൽ എല്ലാവർക്കും ഫോൺ ഉണ്ട്. എന്നിട്ട് പോലും എന്‍റെ ഭർത്താവ് ഇതുവരെ എന്നെ വിളിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ലെന്ന് ഞങ്ങൾക്കറിയാം' ജയിലിന് പുറത്ത് നിൽക്കുന്ന ഒരു തടവുകാരിയുടെ വാക്കുകളെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു.



സംഘർഷം നിയന്ത്രണവിധേയമാക്കാന്‍ പൊലീസ് സൈന്യത്തിന്‍റെയും സഹായം തേടിയിട്ടുണ്ട്. അതേസമയം കലാപത്തിൽ സുരക്ഷ ഉദ്യോഗസ്ഥർക്കും പരിക്ക് പറ്റിയിട്ടുണ്ടെന്ന വിവരവും അധികൃതർ പുറത്തുവിട്ടിട്ടുണ്ട്.

സമാനരീതിയിലെ മറ്റൊരു കലാപത്തിൽ ശ്രീലങ്കയിലെ ജയിലിൽ എട്ട് പേർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം നവംബറിലായിരുന്നു ശ്രീലങ്കൻ ജയിലിലുണ്ടായ കലാപത്തിൽ എട്ട് തടവുകാർ കൊല്ലപ്പെട്ടത്. 55 ഓളം പേർക്ക് പരിക്കേറ്റു. മഹാരയിലെ ഉയർന്ന സുരക്ഷാ സംവിധാനങ്ങളുള്ള ജയിലിലാണ് കലാപമുണ്ടായത്. പൊലീസുകാരെ ആക്രമിച്ച തടവുകാർ രണ്ട് വാർഡനുകളെ ബന്ദികളാക്കി. ജയിലിലെ അടുക്കളയ്ക്ക് തീയിടുകയും ചെയ്തുവെന്നാണ് ജീവനക്കാരും പൊലീസും അറിയിച്ചത്.
Published by: Asha Sulfiker
First published: February 24, 2021, 7:43 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories