ടോക്കിയോ: ജപ്പാനില്‍ ജോക്കര്‍ വേഷം ധരിച്ച് ട്രെയിനുള്ളില്‍ നടന്ന ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതിയായ 24കാരന് പൊലീസിനോട് വിചിത്രമായ കാര്യങ്ങളാണ് പറയുന്നത്. തനിക്കൊരുപാട് പേരെ കൊല്ലണമെന്നും വധശിക്ഷയ്ക്ക് വിധേയനാവണമെന്നുമാണ് ആഗ്രഹമെന്നാണ് പ്രതിയായ ക്യോട്ടോ ഹതൂരി പറയുന്നത്.
സംഭവം നടന്നതിന് പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്ത ഇയാള്‍ പൊലീസിനോടാണ് തന്റെ ആഗ്രഹം പറഞ്ഞത്. ജോലികാര്യത്തിലും സുഹൃത്തുക്കളുടെ കാര്യത്തിലും ഏറെ നിരാശനായിരുന്നു എന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഒന്നും നടക്കാതെ വന്നപ്പോഴാണ് ഒരുപാട് പേരെ കൊന്ന് സ്വന്തം ജീവിതം അവസാനിപ്പിക്കാന്‍ ഇയാള്‍ തീരുമാനിച്ചത്.
ജൂണ്‍ മാസം ഇയാള്‍ ജോലി രാജിവെച്ചു. ടോക്കിയോയില്‍ ആണ് ജോക്കര്‍ വേഷത്തിലെത്തിയ ഇയാള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഹാലോവീന്‍ ആഘോഷത്തിന്റെ ഭാഗമായി വിചിത്രമായ വേഷം ധരിച്ച അനേകം ആളുകള്‍ ട്രെയിനുകളില്‍ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം.
തിരക്കുള്ള ട്രെയിനില്‍ ഇരുന്ന ഇയാള്‍ പെട്ടെന്ന് എഴുന്നേറ്റ് കണ്ണില്‍ കണ്ടവരെയെല്ലാം കൈയിലുള്ള കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. 60 വയസ് പ്രായമുള്ള ഒരാള്‍ കുത്തേറ്റ് അവശനിലയിലായിരുന്നു, അതേസമയം അക്രമി ട്രെയിനിന് ചുറ്റും ദ്രാവകം വിതറി തീ കൊളുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ട്വിറ്ററില്‍ അപ്ലോഡ് ചെയ്ത ഒരു വീഡിയോയില്‍ ഒരു ബോഗിയില്‍ നിന്ന് ആളുകള്‍ ഓടിപ്പോകുന്നത് കാണാം, സെക്കന്റുകള്‍ക്ക് ശേഷം, ഒരു ചെറിയ സ്ഫോടനത്തെ തുടര്‍ന്ന് തീപിടുത്തം ഉണ്ടായി. ബോഗിയിലെ വിന്‍ഡായോലൂടെയും മറ്റും ആളുകള്‍ പുറത്തേക്ക് ചാടുന്നതും വീഡിയോയില്‍ കാണാം.
ലോകത്തിലെ ഏറ്റവും തിരക്കേറിയ റെയില്‍വേ സ്റ്റേഷനായ ഷിന്‍ജുകുവിലേക്കുള്ള കെയോ എക്സ്പ്രസ് ലൈനില്‍ പ്രാദേശിക സമയം രാത്രി 8 മണിയോടെയാണ് ആക്രമണം ഉണ്ടായത്. ജപ്പാനില്‍ ലോവര്‍ ഹൗസ് തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് നടക്കുന്നതിനാല്‍ കെയോ ലൈനിലെ ഭാഗിക സേവനം ഞായറാഴ്ച വൈകി നിര്‍ത്തിവച്ചു. ട്രെയിന്‍ നിര്‍ത്തിയ സ്റ്റേഷന് പുറത്ത് നിരവധി അഗ്നിശമന സേനാംഗങ്ങളും പോലീസും എമര്‍ജന്‍സി വാഹനങ്ങളും കാത്തുനില്ക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.