മെൽബൺ: ഇന്ത്യയിലേക്ക് യാത്ര ചെയ്യുമ്പോൾ അതീവജാഗ്രത പുലർത്തണമെന്ന് ഓസ്ട്രേലിയയിലെ പൗരൻമാർക്ക് നിർദ്ദേശം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് വ്യാപകമായി പ്രതിഷേധം നടക്കുന്ന പശ്ചാത്തലത്തിലാണ് രാജ്യത്തെ പൗരൻമാർക്ക് ഓസ്ട്രേലിയ നിർദ്ദേശം നൽകിയിരിക്കുന്നത്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടക്കുന്ന പശ്ചാത്തലത്തിൽ വടക്കുകിഴക്കൻ ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്ന് യുഎസ്, യു കെ, സിംഗപ്പൂർ, കാനഡ, ഇസ്രായേൽ രാജ്യങ്ങൾ അവരുടെ പൗരൻമാക്ക് കഴിഞ്ഞയാഴ്ച തന്നെ നിർദ്ദേശം നൽകിയിരുന്നു.
പൗരത്വ ഭേദഗതി നിയമം അനുസരിച്ച് പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31ന് മുമ്പ് ഇന്ത്യയിലേക്ക് എത്തിയ ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജയിൻ, പാഴ്സി, ക്രിസ്ത്യൻ വിഭാഗങ്ങൾ അനധികൃത കുടിയേറ്റക്കാർ അല്ലെന്നും അവർക്ക് ഇന്ത്യൻ പൗരത്വം നൽകുമെന്നുമാണ് വ്യക്തമാക്കുന്നത്.
ഹർത്താലിൽ വലഞ്ഞ അയ്യപ്പഭക്തന്മാർക്ക് സി.പി.എമ്മിന്‍റെ വക സ്വാദിഷ്ടമായ അന്നദാനം
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പൗരത്വ നിയമഭേദഗതിക്ക് എതിരെ പ്രതിഷേധങ്ങൾ നടന്നുവരികയാണ്. ചില പ്രതിഷേധങ്ങൾ അക്രമാസക്തമാണെന്നും പൗരൻമാക്ക് നൽകിയ നിർദ്ദേശത്തിൽ ഓസ്ട്രേലിയ വ്യക്തമാക്കുന്നു. അസ്സെ, മേഘാലയ, ത്രിപുര, ഉത്തർ പ്രദേശ്, വെസ്റ്റ് ബംഗാൾ, തെലങ്കാന, ഡൽഹി - എൻ സി ആർ എന്നിവിടങ്ങളിലാണ് പ്രതിഷേധങ്ങൾ സംഘർഷത്തിലേക്ക് എത്തിയത്. ജമ്മു കശ്മീർ, ഇന്ത്യ - പാകിസ്ഥാൻ അതിർത്തി എന്നിവിടങ്ങളും സന്ദർശിക്കരുതെന്ന് ഓസ്ട്രേലിയ പൗരൻമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Australia, Citizenship, Citizenship Amendment Bill, Citizenship Bill