ഓസ്‌ട്രേലിയയിലേക്ക് പന്നിയിറച്ചിയുമായി വന്ന സ്ത്രീയുടെ വിസ വിമാനത്താവളത്തിൽ റദ്ദാക്കി

സംസ്കാരിക്കാത്ത പന്നിയിറച്ചിയുമായി വിമാനത്താവളത്തിലേക്ക് വന്ന യുവതിക്ക് പ്രവേസനം നിഷേധിച്ചു.ഓസ്ട്രേലിയയിലെ ബയോസെക്യൂരിറ്റി നിയമപ്രകാരമുള്ള ആദ്യ നടപടിയാണ് ഇത്.

News18 Malayalam | news18-malayalam
Updated: October 15, 2019, 5:35 PM IST
ഓസ്‌ട്രേലിയയിലേക്ക് പന്നിയിറച്ചിയുമായി വന്ന സ്ത്രീയുടെ വിസ വിമാനത്താവളത്തിൽ റദ്ദാക്കി
pork
  • Share this:
സിഡ്നി: അസംസ്കൃത പന്നിയിറച്ചിയുമായി ഓസ്ട്രേലിയയിലേക്ക് വന്ന വിയറ്റ്നാം യുവതിയ്ക്ക് വിമാനത്താവളത്തിൽ പ്രവേശനം നിഷേധിച്ചു. ഓസ്ട്രേലിയയിലെ ബയോസെക്യൂരിറ്റി നിയമപ്രകാരമുള്ള ആദ്യ നടപടിയാണ് ഇത്. ആഫ്രിക്കൻ പന്നി പ്പനി തടയുന്നതിന്റെ ഭാഗമായിട്ടാണ് ബയോസെക്യൂരിറ്റി നിയമം ഓസ്ട്രേലിയ ശക്തമാക്കിയിരിക്കുന്നത്.

also read:കൂട് എത്താറായി എന്ന് വിളിച്ചു പറഞ്ഞ കോട്ടയംകാരുടെ നാട്

മുന്നൂറ് കോടിയിലധികം വരുന്ന പന്നിയിറച്ചി വ്യവസായത്തെ ആഫ്രിക്കൻ പന്നിപ്പനി ബാധിക്കാതിരിക്കാനാണ് ഓസ്ട്രേലിയയുടെ ഈ നടപടി. 4.6 കിലോ സംസ്ക രിക്കാത്ത പന്നിയിറച്ചിയുമായി വന്ന 47കാരിയെയാണ് തടഞ്ഞത്.

കണവ, കാട, കോഴി എന്നിവയുടെ സംസ്കരിക്കാത്ത ഇറച്ചി, മുട്ട എന്നിവയും ഇവരുടെ ലഗേജിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരെ വിയറ്റ്നാമിലേക്ക് തിരിച്ചയച്ചു. ആഫ്രിക്കൻ പന്നിപ്പനി ഭീഷണിയെ തുടർന്ന് സ്ലോവോക്യ, സെർബിയ, ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പായ്ക്കറ്റുകളെ ഓസ്ട്രേലിയ കർശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.

ഓസ്ട്രേലിയയിലേക്ക് എത്തുന്ന 27 ടൺ അസംസ്കൃത ഭക്ഷണ പദാർഥങ്ങളിൽ 15 ശതമാനത്തിലും ആഫ്രിക്കൻ പന്നിപ്പനി കണ്ടെത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇതിന് മരുന്ന് കണ്ടെത്തിയിട്ടില്ലെന്നും സംസ്കരിക്കാത്ത പന്നിയിറച്ചി, ഷൂ, വസ്ത്രം എന്നിവയിലൂടെയാണ് രോഗം പകരുന്നതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
First published: October 15, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading