നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • world
    • »
    • COVID 19| രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്; അതിർത്തി അടച്ച് ഓസ്ട്രേലിയ; നൂറ് വർഷത്തിനിടയിൽ ഇതാദ്യം

    COVID 19| രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്; അതിർത്തി അടച്ച് ഓസ്ട്രേലിയ; നൂറ് വർഷത്തിനിടയിൽ ഇതാദ്യം

    നൂറ് വർഷത്തിനിടയിൽ ആദ്യമായാണ് പ്രധാന രണ്ട് നഗരങ്ങൾക്കിടയിലെ അതിർത്തി ഓസ്ട്രേലിയ അടക്കുന്നത്.

    A nurse speaks with patients at the door of a new coronavirus disease (COVID-19) clinic opening at Mount Barker Hospital in Adelaide, Australia. (Reuters)

    A nurse speaks with patients at the door of a new coronavirus disease (COVID-19) clinic opening at Mount Barker Hospital in Adelaide, Australia. (Reuters)

    • Share this:
      സിഡ്നി: നൂറ് വർഷത്തിനിടയിൽ ആദ്യമായി അതിർത്തി അടച്ച് ഓസ്ട്രേലിയ. കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് കടുത്ത നടപടികളിലേക്ക് രാജ്യം കടന്നത്. ഓസ്ട്രേലിയയിലെ പ്രമുഖ സംസ്ഥാനങ്ങളായ വിക്ടോറിയയിലും ന്യൂ സൗത്ത് വെയിൽസിലും രോഗികളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ണ്ടാഴ്ചയ്ക്കിടെ നൂറുകണക്കിനു പേർക്കാണു വിക്ടോറിയയിൽ രോഗം ബാധിച്ചത്.

      പുതുതായി രോഗം വന്നവരിൽ 95 ശതമാനത്തിലേറെയും വിക്ടോറിയയിൽ നിന്നാണ്. വേൾഡോമീറ്റർ കണക്കുപ്രകാരം 8583 രോഗികളാണ് രാജ്യത്തുള്ളത്. 106 പേർ ഇതുവരെ മരിച്ചു.
      TRENDING: Triple LockDown in Thiruvananthapuram | തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ അറിയേണ്ടതെല്ലാം [NEWS]COVID 19 വായുവിലൂടെ പകരും; നിർദേശങ്ങൾ പരിഷ്കരിക്കണമെന്ന് ലോകാരോഗ്യ സംഘടനയോട് ശാസ്ത്രജ്ഞർ [NEWS]Covid 19| കൊച്ചിയിലും ആശങ്ക ഉയരുന്നു; വിമാനത്താവളത്തിൽ ആരോഗ്യ സുരക്ഷാ ഓഡിറ്റിംഗ് [NEWS]

      ഇതോടെയാണ് വിക്ടോറിയക്കും ന്യൂ സൗത്ത് വെയിൽസിനും ഇടക്കുള്ള അതിർത്തി അടക്കാൻ ഓസ്ട്രേലിയൻ സര‍്ക്കാർ തീരുമാനിച്ചത്. ചൊവ്വാഴ്ച്ച മുതൽ അനിശ്ചിതകാലത്തേക്കാണ് അതിർത്തി അടക്കുന്നത്.

      നൂറ് വർഷത്തിനിടയിൽ ആദ്യമായാണ് പ്രധാന രണ്ട് നഗരങ്ങൾക്കിടയിലെ അതിർത്തി ഓസ്ട്രേലിയ അടക്കുന്നത്. 1919 സ്പാനിഷ് ഫ്ലൂ സമയത്താണ് ഇതിന് മുമ്പ് അതിർത്തി അടച്ചത്.

      ഇന്നലെ മാത്രം 127 പുതിയ കേസുകളാണ് വിക്ടോറിയയിൽ റിപ്പോർട്ട് ചെയ്തത്.
      Published by:Naseeba TC
      First published:
      )}