• HOME
  • »
  • NEWS
  • »
  • world
  • »
  • കാമുകിയെ കാണുന്നതിനായി തുടർച്ചയായി ക്വറന്‍റീൻ ലംഘനം; ഓസ്ട്രേലിയയിൽ യുവാവിന് തടവുശിക്ഷ

കാമുകിയെ കാണുന്നതിനായി തുടർച്ചയായി ക്വറന്‍റീൻ ലംഘനം; ഓസ്ട്രേലിയയിൽ യുവാവിന് തടവുശിക്ഷ

കടന്നുകളഞ്ഞ ഇയാളെ കാമുകിയുടെ വീട്ടിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്

  • Share this:
    കാൻബെറ: തുടർച്ചയായി ക്വറന്‍റീൻ ചട്ടലംഘനം നടത്തിയ യുവാവിന് ആറുമാസം തടവുശിക്ഷ. എന്നാൽ പിന്നീട് ഇത് ഒരുമാസമായി വെട്ടിച്ചുരുക്കി. ഓസ്ട്രേലിയയിലെ പെർത്ത് നിവാസിയായ യൂസഫ് കരക്കായ എന്ന യുവാവിനാണ് ശിക്ഷ വിധിച്ചത്. ജൂലൈ അവസാന വാരം യുവാവ് സിഡ്നിയിലുള്ള തന്‍റെ അമ്മാവനെ സന്ദർശിക്കാൻ പോയിരുന്നു. ഇയാൾക്ക് സുഖമില്ല എന്നറിഞ്ഞായിരുന്നു യാത്ര.

    തുടർന്ന് മടങ്ങിയെത്തിയ യൂസഫിനെ ഇവിടെ ക്വറന്‍റീൻ കേന്ദ്രമായി പ്രവർത്തിക്കുന്ന മെർക്കുറി ഹോട്ടലില്‍ രണ്ടാഴ്ച കഴിയാൻ നിർദേശം ലഭിച്ചിരുന്നുവെന്നാണ് കോടതി രേഖകൾ ഉദ്ധരിച്ച് റിപ്പോർട്ടുകൾ എത്തുന്നത്. ഇവിടെ കഴിയുന്നതിനിടെ പലതവണ ഇയാൾ ചടങ്ങൾ ലംഘിച്ച് ഇവിടെ നിന്ന് പുറത്തിറങ്ങിയെന്നാണ് കേസ്. ഹോട്ടലിൽ നിന്ന് കുറച്ചകലെയായി കഴിയുന്ന കാമുകിയെ കാണാനായിരുന്നു ഈ യാത്ര.

    ഹോട്ടലിന് പുറത്തെ നിരത്തിൽ പാർക്ക് ചെയ്തിരുന്ന ഇയാളുടെ കാറിന്‍റെ മുകളിൽ ഒരു ഏണി സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഇതുപയോഗിച്ചായിരുന്നു പുറത്തിറങ്ങുന്നതെന്ന് സിസിറ്റിവി ദൃശ്യങ്ങളിൽ നിന്ന് തെളിഞ്ഞു. ഒരവസരത്തിൽ ഹോട്ടൽ അധികൃതർ ഈ ഏണി മാറ്റിയെങ്കിലും സുഹൃത്തിന്‍റെ സഹായത്തോടെ യൂസഫ് പുതിയ ഒരു ഏണി സംഘടിപ്പിക്കുകയാണുണ്ടായത്.
    You may also like:വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: പ്രതികൾ കോൺഗ്രസുകാരെന്ന് എഫ്.ഐ.ആർ; 9 പേർ കസ്റ്റഡിയിൽ [NEWS]യെച്ചൂരിക്ക് പ്രാപ്തിയില്ല, തരൂരിന് പുകഴ്ത്തൽ; കോൺഗ്രസ് എസ് സംസ്ഥാന സെക്രട്ടറിക്ക് കാരണം കാണിക്കൽ നോട്ടീസ് [NEWS] Pranab Mukherjee | മുൻ രാഷ്ട്രപതിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രണബ് മുഖർജിയുടെ രാഷ്ട്രീയ യാത്ര [NEWS]
    വീണ്ടും കടന്നുകളഞ്ഞ ഇയാളെ കാമുകിയുടെ വീട്ടിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിനെ കണ്ട് കബോർഡിൽ ഒളിച്ചിരിക്കുകയായിരുന്നു. കാമുകിയുടെ ജന്മദിനമായതു കൊണ്ടാണ് ഇത്തരം സാഹസം നടത്തി പുറത്ത് വന്നതെന്നും ആ ദിവസം അവരെ കാണാതിരുന്നെങ്കിൽ പ്രശ്നങ്ങൾ ഉണ്ടായേനെയെന്നുമായിരുന്നു യുവാവിന്‍റെ വിശദീകരണം.

    അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ യുവാവിന് ആറുമാസം തടവാണ് ആദ്യം വിധിച്ചത്. പിന്നീട് ഇത് ഒരുമാസമായി ചുരുക്കുകയായിരുന്നു.
    Published by:Asha Sulfiker
    First published: