മെല്‍ബണ്‍: ഓസ്ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡില്‍ കാര്‍ മോഷണ കേസുകളില്‍ വന്‍ വര്‍ധനവ് എന്ന് റിപ്പോര്‍ട്ട്. യുവകുറ്റവാളികള്ക്കെതിരെ ശക്തമായ നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെയാണ് കാര്‍ മോഷണ കേസുകളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നത്.
കഴിഞ്ഞ വര്‍ഷം മാത്രം ഇവിടെ മോഷ്ടിക്കപ്പെട്ടത് 19000 കാറുകളാണ്. അതില്‍ ഡിസംബറിലെ മാത്രം കണക്കുകള്‍ പരിശോധിച്ച അധികൃതര്‍ ആകെ ഞെട്ടലിലായിരുന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കാറുകളാണ് ഈ മാസത്തില്‍ മോഷ്ടിക്കപ്പെട്ടത്.
നിയമപരമല്ലാത്ത രീതിയില്‍ മോട്ടോര്‍ വാഹനങ്ങള്‍ ഉപയോഗിച്ച കേസില്‍ 2130 കേസുകളാണ് ഡിസംബറില്‍ മാത്രം ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. അതായത് ഒരു ദിവസം ശരാശരി 70 കാറുകളാണ് ഈ മാസത്തില്‍ മോഷണം പോയത്. അമ്പരപ്പിക്കുന്നതാണ് ഈ കണക്കെന്നാണ് അധികൃതര്‍ പറയുന്നത്.
Also read-അമേരിക്കയിൽ ആറുവയസുകാരി കാറിന്റെ പിൻസീറ്റിലിരുന്ന് മുത്തശിക്കുനേരെ വെടിയുതിർത്തു
അതേസമയം യുവ കുറ്റവാളികളെ പിടികൂടുന്നതിനുള്ള പുതിയ നിയമം സര്‍ക്കാര്‍ ഈ മാസം അംസംബ്ലിയില്‍ അവതരിപ്പിക്കാനിരിക്കുകയാണ്. കാര്‍ മോഷ്ടാക്കളുടെ തടവ് ശിക്ഷ വര്‍ധിപ്പിക്കുക, പിഴ വര്‍ധിപ്പിക്കുക, ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ പ്രതിയുടെ ക്രിമിനല്‍ ഹിസ്റ്ററി കൂടി പരിശോധിക്കാന്‍ ജഡ്ജിയ്ക്ക് അധികാരം നൽകുക, എന്നീ പുതിയ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയാണ് നിയമം ഭേദഗതി ചെയ്യാൻ ഒരുങ്ങുന്നത്.
”ക്വീന്‍സ് ലാന്‍ഡ് സര്‍ക്കാരിന്റെ മൃദുനിയമത്തിന് വലിയ വിലയാണ് നല്കിക്കൊണ്ടിരിക്കുന്നത്. മോഷ്ടിക്കപ്പെട്ട കാറുകളുടെ എണ്ണത്തിന് സമാനമായി കാറുകളുടെ ഇന്‍ഷുറന്‍സ് തുകയും വര്‍ധിക്കുകയാണ്,’ എന്നാണ് പ്രതിപക്ഷ നേതാവ് ഡേവിഡ് ക്രൈസാഫുള്ളി പറഞ്ഞത്.
Also read-‘ചൈനീസ് ശതകോടീശ്വരന്‍ ബാവോ ഫാനെ കാണാനില്ല’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കമ്പനി
അതേസമയം ഇരുപക്ഷവും തമ്മിലുള്ള രാഷ്ട്രീയപ്പോര് ഒന്നിനും ഒരു പരിഹാരമല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. തുടര്‍ന്ന് സംസ്ഥാനത്തെ വിദഗ്ധരും ചില പോഷക സംഘടനകളും ചേര്‍ന്ന് ഒരു തുറന്ന കത്ത് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും അയച്ചിരുന്നു. ജനങ്ങളെ സുരക്ഷിതമാക്കുന്നതിന് ആവശ്യമായ ഒരു നിയമനിര്മ്മാണമായിരിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.
സുരക്ഷിതമായിരിക്കാനുള്ള അര്‍ഹത ജനങ്ങള്‍ക്കുണ്ട് എന്ന് പീക്ക് കെയര്‍ ക്വീന്‍സ് ലാന്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ലിന്‍ഡ്സെ വെഗ്നര്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.