• HOME
  • »
  • NEWS
  • »
  • world
  • »
  • വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ സന്ദർശനം: ത്രിവർണ നിറമുള്ള ദീപങ്ങളാൽ അലങ്കരിച്ച് ഓസ്‌ട്രേലിയയിലെ പാർലമെന്റ് മന്ദിരം

വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ സന്ദർശനം: ത്രിവർണ നിറമുള്ള ദീപങ്ങളാൽ അലങ്കരിച്ച് ഓസ്‌ട്രേലിയയിലെ പാർലമെന്റ് മന്ദിരം

എസ് ജയശങ്കറിന്റെ ഈ വർഷത്തെ രണ്ടാമത്തെ ഓസ്‌ട്രേലിയ സന്ദർശനമാണിത്.

  • Share this:
വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ  സന്ദർശനത്തോടനുബന്ധിച്ച് ത്രിവർണ നിറമുള്ള ദീപങ്ങളാൽ അലങ്കരിച്ച ഓസ്‌ട്രേലിയയിലെ പഴയ പാർലമെന്റ് മന്ദിരം. ഇന്നാണ് (ഒക്ടോബർ 10) ജയശങ്കർ ഓസ്‌ട്രേലിയയിലെ കാൻബെറയിൽ എത്തിയത്. സർക്കാർ പ്രതിനിധികളുമായുള്ള ചർച്ചകൾക്ക് മുന്നോടിയായി, ജയശങ്കർ തന്നെയാണ് പാർലമെന്റ് മന്ദിരത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഊഷ്മളമായ സ്വാഗതത്തിന് അദ്ദേഹം ഓസ്ട്രേലിയൻ സർക്കാരിനെ സന്തോഷം അറിയിക്കുകയും ചെയ്തു. 13-ാമത് ഇന്ത്യ-ഓസ്‌ട്രേലിയ വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചക്കായാണ് എസ് ജയശങ്കർ ഓസ്ട്രേലിയയിൽ എത്തിയത്.

എസ് ജയശങ്കറിന്റെ ഈ വർഷത്തെ രണ്ടാമത്തെ ഓസ്‌ട്രേലിയ സന്ദർശനമാണിത്. ഈ വർഷം ഫെബ്രുവരിയിൽ മെൽബണിൽ നടന്ന ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനും അദ്ദേഹം പോയിരുന്നു. കാൻബറ സന്ദർശനത്തിനു ശേഷം ജയശങ്കർ സിഡ്‌നിയിലേക്ക് പോകും. ഇന്ത്യയിലേക്കു മടങ്ങുന്നതിനു മുൻപ് ഓസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ റിച്ചാർഡ് മാർലെസിനെയും എസ് ജയശങ്കർ സന്ദർശിക്കും.

Also Read-ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭകരെ വേട്ടയാടി ഭരണകൂടം; നടുറോഡിൽ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവയ്പ്

ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ്ങിനൊപ്പം ജയശങ്കർ പ്രത്യേകം ചർച്ചകൾ നടത്തി. ഇന്തോ-പസഫിക് മേഖല മാറ്റത്തിന്റെ പാതയിലാണെന്നും അക്കാര്യം ഇരു രാജ്യങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വോങ് പറഞ്ഞു. ഇന്ത്യയുമായി സഹകരിച്ചു പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും വോങ് അടിവരയിട്ടു സംസാരിച്ചു. ഓസ്‌ട്രേലിയയെ സംബന്ധിച്ചിടത്തോളം ഇന്ത്യയുമായുള്ള പങ്കാളിത്തം നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാം മോദി സർക്കാറിലെ അപ്രതീക്ഷിത എൻട്രിയായിരുന്നു സുബ്രഹ്മണ്യം ജയശങ്കർ എന്ന എസ് ജയശങ്കർ. ഇന്ത്യയുടെ മുൻ വിദേശകാര്യ സെക്രട്ടറി കൂടിയാണ് അദ്ദേഹം. രാജ്യത്ത് ഏറ്റവും കൂടുതൽ കാലം വിദേശകാര്യ സെക്രട്ടറി ആയിരുന്ന ജയശങ്കർ മോദി സര്‍‌ക്കാരിന്റെ വിദേശകാര്യനയങ്ങൾ ആഗോളതലത്തില്‍ നിയന്ത്രിച്ചിരുന്ന വ്യക്തി കൂടിയാണ്. ഇന്ത്യന്‍ വിദേശകാര്യ സർവ്വീസ് 1977 ബാച്ച് ഉദ്യോഗസ്ഥനായ ജയശങ്കർ 2009-2013 കാലഘട്ടത്തിൽ ഇന്ത്യയുടെ ചൈനീസ് അംബാസഡറായിരുന്നു.

Also Read-മുഖ്യമന്ത്രിയും മന്ത്രിമാരും ബ്രിട്ടനിൽ; കാള്‍ മാർക്സിന്റെ ശവകുടീരത്തിൽ പ്രണാമം അർപ്പിക്കും

2014-15 കാലഘട്ടത്തിൽ യുഎസ് അംബാസഡറും. ഇന്ത്യ-യുഎസ് സൈനികേതര ആണവ കരാർ യാഥാർഥ്യമാകുന്നതിൽ നിർണായ പങ്കുവഹിച്ചിട്ടുള്ള ജയശങ്കർ, മോദി സർക്കാരിന്റെ വിദേശകാര്യനയങ്ങൾ രൂപപ്പെടുത്തുന്നതിൽ നിർണ്ണായക കണ്ണിയായും പ്രവർത്തിച്ചിട്ടുണ്ട്. അരുണാചൽപ്രദേശിനെച്ചൊല്ലി ഇന്ത്യയെയും ചൈനയെയും യുദ്ധത്തിന്റെ വക്കിലെത്തിച്ച ദോക്ലാം പ്രശ്നം അവസാനിപ്പിക്കാനും ജയശങ്കറിന്റെ ഇടപെടൽ മുഖ്യകാരണമായിരുന്നു.ചൈനയിലെ ഇന്ത്യൻ സ്ഥാനപതി ആയിരുന്ന സമയത്ത് അതിർത്തിയിലും സാംസ്കാരികമായും വ്യാവസായികമായും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ ജയശങ്കർ സജീവമായി പ്രവർത്തിച്ചു.

ഔദ്യോഗിക പദവിയിൽ നിന്ന് വിരമിച്ച ശേഷം ടാറ്റാ സൺസിന്‍റെ ഗ്ലോബൽ കോർപ്പറേറ്റ് അഫേഴ്സ് പ്രസിഡന്റ് ആയി അദ്ദേഹം ജോലി ചെയ്തിരുന്നു. പത്മശ്രീ പുരസ്കാര ജേതാവ് കൂടിയാണ് എസ് ജയശങ്കർ.
Published by:Jayesh Krishnan
First published: