നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • Viral Video | താഴ്ന്ന് പറന്ന ഡ്രോണും ക്യാമറയും കടിച്ചെടുത്ത് മുതല; വീഡിയോ ദൃശ്യങ്ങള്‍ വൈറൽ

  Viral Video | താഴ്ന്ന് പറന്ന ഡ്രോണും ക്യാമറയും കടിച്ചെടുത്ത് മുതല; വീഡിയോ ദൃശ്യങ്ങള്‍ വൈറൽ

  ഡ്രോണും അതിലുണ്ടായിരുന്ന ക്യാമറയും മുതല കൊണ്ടു പോയി എങ്കിലും, ക്യാമറയിൽ റെക്കോഡ് ചെയ്യപ്പെട്ട വീഡിയോ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ സാങ്കേതിക വിദഗ്ദർക്ക് സാധിച്ചു

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   മുതലകള്‍ എന്നും മനുഷ്യര്‍ക്ക് ഒരു പേടി സ്വപ്‌നാണ് എന്ന കാര്യത്തിന് സംശയം വേണ്ട. മുതലയുടെ(Crocodile) വായില്‍പ്പെട്ടാല്‍ പിന്നെ തിരിച്ചു വരവിന്റെ സാധ്യത വളരെ കുറവാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യം തന്നെ. എന്നാൽ മുതലകൾ മനുഷ്യനെ മാത്രമല്ല ഡ്രോണുകളും(Drones) ആക്രമിക്കുമെന്നതിന് തെളിവാണ് അടുത്തിടെ വൈറലായ ഒരു വീഡിയോ(Video) വ്യക്തമാക്കുന്നത്. സംഭവം ഓസ്‌ട്രേലിയയിലാണ് (Australia) നടന്നത്.

   ഓസ്‌ട്രേലിയയിലെ പ്രമുഖ വാര്‍ത്താ വിതരണ ശൃഖലയായ ഓസ്‌ട്രേലിയന്‍ ബ്രോഡ്കാസ്റ്റിങ്ങ് കോര്‍പ്പറേഷനു (എബിസി) വേണ്ടിയുള്ള ഒരു ഡോക്യുമെന്ററിയുടെ ഷൂട്ടിനിടയിലാണ് ഈ സംഭവം ഉണ്ടായത്. തനിക്ക് ആവശ്യമായ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് കൊണ്ടിരുന്ന ക്യാമറാമാനാണ് ഈ ദൃശ്യത്തിന് സാക്ഷ്യം വഹിച്ചത്. തന്റെ ക്യാമറ വഹിച്ചിരുന്ന ഡ്രോണ്‍ വെള്ളത്തില്‍ നിന്നും പെട്ടന്ന് ഉയര്‍ന്നു വന്ന ഒരു മുതല കടിച്ചെടുത്തു കൊണ്ട് വെള്ളത്തിലേക്ക് മറയുകയായിരുന്നു.

   ഡ്രോണും അതിലുണ്ടായിരുന്ന ക്യാമറയും മുതല കൊണ്ടു പോയി എങ്കിലും, ക്യാമറയിൽ റെക്കോഡ് ചെയ്യപ്പെട്ട വീഡിയോ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ സാങ്കേതിക വിദഗ്ദർക്ക് സാധിച്ചിരുന്നു. തകർന്ന ഡ്രോണിൽ നിന്ന് കണ്ടെടുത്ത വീഡിയോയിലെ ദൃശ്യങ്ങളിൽ, ഡാർവിനിലെ മുതലകൾക്കായുള്ള ഒരു തടാകത്തിൽ, ഒരു പറ്റം മുതലകളെ കാണാം. അതിൽ ഡ്രോൺ തട്ടിയെടുത്ത മുതല, വെള്ളത്തിന് മുകളിൽ തല മാത്രം ഉയർത്തിപ്പിടിച്ച് കിടക്കുന്നു. ഫലത്തിൽ അതിനെ കണ്ടാൽ നിശ്ചലമായി ഒഴുകുന്ന നിരുപദ്രവകാരിയായ ഒരു സാധുവായി കാഴ്ചക്കാർക്ക് തോന്നാം. എന്നാൽ ഈ തെറ്റിദ്ധാരണ അധിക നേരം നിലനിൽക്കുന്നില്ല. അത് പതിയെ നീങ്ങുന്നത് ഡ്രോണിന് അടുത്തേക്കാണ്. അടുത്ത ക്ഷണം ഇത്രയും നേരം കണ്ട ശാന്തത കൈവെടിഞ്ഞു. ഒരു മില്ലി സെക്കന്റിന് ഇപ്പുറം മുതലയുടെ മൂക്കും വിശാലമായ താടിയെല്ലുകളും പല്ലുകളും ക്യാമറയുടെ ലെൻസിന് മുന്നിൽ പ്രത്യക്ഷപ്പെട്ടു. പിന്നീട് നമുക്ക് കാണാൻ സാധിക്കുന്നത് ഡ്രോണും ക്യാമറയും പച്ച കലർന്ന വെള്ളത്തിൽ മുങ്ങിക്കിടക്കുന്നതാണ്! ഓളത്തിന്റെ ചലനം അവസാനിക്കുമ്പോൾ തടാകത്തിന്റെ അടിത്തട്ടിൽ തലകീഴായി കിടക്കുന്ന ക്യാമറയും ഡ്രോണും കാണാം!

   ഈ സംഭവങ്ങൾ അരങ്ങേറിയത്, ഒരു നൊടിയിട നേരം മാത്രമെടുത്താണ്. അതിനാൽത്തന്നെ, ഡ്രോണും ക്യാമറയും പ്രവർത്തിപ്പിച്ചിരുന്ന ക്യാമറാമാൻ ഡെയ്ൻ ഹിർസ്റ്റിന് ആദ്യം എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല. ആ സമയം ഡെയ്ന് ഒപ്പം ഒരു കൊച്ചു കുട്ടിയുമുണ്ടായിരുന്നു. കുട്ടിയുടെ മുത്തച്ഛനാണ്, ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിനായി പ്രത്യേകം പുതിയതായി വാങ്ങിയ ഡ്രോൺ ഇനി തിരികെ ലഭിക്കില്ല എന്ന് അറിയിച്ചതെന്ന്, എബിസി തങ്ങളുടെ വാർത്താ പ്രക്ഷേപണത്തിൽ റിപ്പോർട്ട് ചെയ്തു.

   മുത്തച്ഛന്റെ കണക്കുകൂട്ടൽ തെറ്റി എന്നു കരുതാം. കാരണം രണ്ടാഴ്ചകൾക്ക് ശേഷം തടാകത്തിന്റെ തീരത്ത് നിന്ന് മുതലയുടെ കടിയേറ്റ ഡ്രോൺ കണ്ടെത്തിയതായി ഒരു പാർക്ക് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയിരുന്നു. ഡ്രോൺ ആകെ പരിതാപകരമായ സ്ഥിതിയിലാണ് തിരികെ ലഭിച്ചതെങ്കിലും അതിൽ ഉണ്ടായിരുന്ന വീഡിയോ കാർഡ് ഈ ആക്രമണത്തെയും അതിജീവിച്ചിരുന്നു. മുതലയാക്രമണത്തിൽ നിന്ന് രക്ഷപെട്ട ഡ്രോൺ ഇപ്പോൾ എബിസിയുടെ ന്യൂസ് റൂമിൽ സൂക്ഷിച്ചിട്ടുണ്ട്.

   കഴിഞ്ഞ മാസം ഓസ്ട്രേലിയയിൽ വച്ച് തന്നെ ക്രൂയിസ് കപ്പലിൽ സഞ്ചരിച്ച വിനോദസഞ്ചാരിയായ അറുപതുകാരനെ, ഒരു മുതല ആക്രമിച്ചിരുന്നു. അന്ന് അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
   Published by:Anuraj GR
   First published:
   )}