പരസ്‌പരം പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിയും. നരേന്ദ്രമോദിയെ ബോസെന്നാണ് ആൽബനീസ് വിശേഷിപ്പിച്ചപ്പോൾ, ആൽബനീസി ഉറ്റ സ്‌നേഹിതനാണെന്ന് നരേന്ദ്രമോദിയും പ്രതികരിച്ചു. സിഡ്‌നിയിൽ കലാപരിപാടികളടക്കം ഒരുക്കിയാണ് പ്രധാനമന്ത്രിയെ ഇന്ത്യൻ വംശജർ സ്വാഗതം ചെയ്‌ത്.
സിഡ്‌നിയിൽ ധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മളമായ സ്വീകരണമാണ് ഇന്ത്യൻ സമൂഹം ഒരുക്കിയത്. പ്രശസ്ത റോക്ക്‌സ്റ്റാർ ബ്രൂസ് സ്പ്രിങ്സ്റ്റീൻ ഓസ്ട്രേലിയയിൽ എത്തിയപ്പോൾ ലഭിച്ചതിനേക്കാൾ മികച്ച സ്വീകരണമാണ് പ്രധാനമന്ത്രിക്ക് ലഭിച്ചതെന്ന് പറഞ്ഞ ആന്റണി ആൽബനീസി, നരേന്ദ്രമോദി ബോസാണെന്നും അഭിപ്രായപ്പെടുകയായിരുന്നു.
#WATCH | “The last time I saw someone on this stage was Bruce Springsteen and he did not get the welcome that Prime Minister Modi has got. Prime Minister Modi is the boss,” says Australian Prime Minister Anthony Albanese at the community event in Sydney pic.twitter.com/3nwrmjvDaR
— ANI (@ANI) May 23, 2023
Also Read- പ്രധാനമന്ത്രി നരേന്ദ്ര മോഡി പാപ്പുവ ന്യൂഗിനിയയിൽ; ദ്വീപ് രാഷ്ട്രവുമായുള്ള ഇന്ത്യയുടെ ബന്ധം
ഓസ്ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തിന്റെ വളർച്ച സന്തോഷിപ്പിക്കുന്നു. ഈ ചെറിയ ഇന്ത്യയെ തിരിച്ചറിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും പരസ്പര വിശ്വാസവും ബഹുമാനവുമാണ് ഇന്ത്യ – ഓസ്ട്രേലിയ ബന്ധത്തിന് ആധാരമെന്നും ആൽബനീസി കൂട്ടിച്ചേർത്തു. ഉറ്റസുഹൃത്തെന്ന് വിശേഷിപ്പിച്ചാണ് ആൽബനീസിയുടെ വിശേഷണങ്ങൾക്ക് നരേന്ദ്രമോദി മറുപടി നൽകിയത്.
Also Read- നരേന്ദ്രമോദിയുടെ കാലു തൊട്ട് വന്ദിച്ച് പാപ്പുവ ന്യൂഗിനിയ പ്രധാനമന്ത്രി ജെയിംസ് മറാപെ; ഗംഭീര സ്വീകരണം
ഒൻപത് വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് നരേന്ദ്രമോദി ഓസ്ട്രേലിയയിൽ സന്ദർശനം നടത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Australia, Australian Prime minister, PM narendra modi