• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഇന്ത്യക്കാരെ അധിക്ഷേപിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ രാജിവെച്ചു

gopika.gs
Updated: March 2, 2018, 1:32 AM IST
ഇന്ത്യക്കാരെ അധിക്ഷേപിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ രാജിവെച്ചു
gopika.gs
Updated: March 2, 2018, 1:32 AM IST
മെല്‍ബണ്‍: ഇന്ത്യക്കാരെ വംശീയമായി അധിക്ഷേപിച്ചത് വിവാദമായതിനെ തുടർന്ന് ഓസ്ട്രേലിയൻ പൊലീസ് ഉദ്യോഗസ്ഥൻ രാജിവെച്ചു. വിക്ടോറിയൻ സ്റ്റേറ്റ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ബ്രെറ്റ് ഗുവേറിനാണ് രാജി വെക്കേണ്ടി വന്നത്. 'വെർനോൺ ഡെമറെസ്റ്റ്' എന്ന വ്യാജപേരിൽ യുട്യൂബിൽ പ്രചരിപ്പിച്ച വംശീയ അധിക്ഷേപം നിറഞ്ഞ പോസ്റ്റുകൾ ബ്രെറ്റിൻ്റേതാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നാണ് അധികൃതർ നടപടിയെടുത്തത്.


അശ്ലീലച്ചുവയുള്ള പോസ്റ്റുകളും ബ്രെറ്റ് പ്രചരിപ്പിച്ചിരുന്നു. തികച്ചും അവിശ്വസനീയമാണ് ഈ പോസ്റ്റുകളെന്ന് ബ്രെറ്റിൻ്റെ മേലധികാരി പറഞ്ഞു. ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥൻ ഒരിക്കലും ഈ രീതിയിലുള്ള പ്രവൃത്തിയിൽ ഏർപ്പെടാൻ പാടില്ലായിരുന്നെന്നും അദ്ദേഹം പ്രതികരിച്ചു.



1970ല്‍ പുറത്തിറങ്ങിയ "എയർപോർട്ട്" എന്ന ചിത്രത്തിൽ ഡീൻ മാർട്ടിൻ  അവതരിപ്പിച്ച 'ഡെമറെസ്റ്റ്' എന്ന കഥാപാത്രം  ഇന്ത്യയിലെയും പാകിസ്ഥാനിലെയും കര്‍ഷകരെ അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയിരുന്നു. ബ്രെറ്റ് പ്രചരിപ്പിച്ച പോസ്റ്റുകളിൽ  ആ വാക്കുകളും ഉൾപ്പെടുത്തിയിരുന്നു.


ഒരു മുൻ ഉദ്യോഗസ്ഥയ്ക്ക് എതിരെ ലൈംഗിക പരാമർശം നടത്തിയതിന്  നേരത്തെയും നടപടി നേരിട്ടയാളാണ് ബ്രെറ്റ്.

First published: March 1, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍