HOME » NEWS » World » AUSTRALIAN STORE IS SELLING MICROWAVEABLE SLIPPERS THAT CAN BE WARMED UP TO RELIEVE PAIN GH

ചൂടാക്കി ഉപയോഗിക്കാവുന്ന മൈക്രോവേവബിൾ ചെരുപ്പുമായി ഓസ്ട്രേലിയൻ കമ്പനി, പ്രത്യേകതകൾ ഇവയാണ്

ചൂടാക്കി ഉപയോഗിക്കുന്ന ഈ മൈക്രോവേവബിൾ ചെരുപ്പ് കാലിൽ ഉണ്ടാകുന്ന ഉളുക്ക്, ചതവ് തുടങ്ങിയവ ചികിൽസിക്കാനും ഏറെ പ്രയോജനപ്പെടുമെന്ന് കമ്പനി

News18 Malayalam | news18-malayalam
Updated: April 22, 2021, 2:32 PM IST
ചൂടാക്കി ഉപയോഗിക്കാവുന്ന മൈക്രോവേവബിൾ ചെരുപ്പുമായി ഓസ്ട്രേലിയൻ കമ്പനി, പ്രത്യേകതകൾ ഇവയാണ്
Microwaveable_Slippers
  • Share this:
ചൂടാക്കി ഉപയോഗിക്കാൻ കഴിയുന്ന മൈക്രോവേവബിൾ ചെരുപ്പുകൾ പുറത്തിറിക്കി ഓസ്ട്രേലിയൻ കമ്പനി. കാൽപാദത്തിലെ വേദനക്കും മറ്റ് അസ്വസ്ഥതകൾക്കും തടയിടാൻ ഉപകാരപ്രഥമാകുന്നതാണ് ഈ ചെരുപ്പെന്നാണ് കമ്പനിയുടെ അവകാശ വാദം.

ടാർഗറ്റ് എന്ന ഓസ്ട്രേലിയയിലെ സ്റ്റോർ ചെയിനാണ് പുതിയ തരം ചെരുപ്പ് പുറത്തിറക്കിയിരിക്കുന്നത്. ചൂടാക്കിയ പുതപ്പുകളും, വസ്ത്രങ്ങളും എല്ലാം ഇഷ്ടപ്പെടുന്ന ആളാണ് നിങ്ങൾ എങ്കിൽ മൈക്രോവേവബിൾ ചെരുപ്പ് നിങ്ങൾക്ക് അനുയോജ്യമായിരിക്കും എന്ന് കമ്പനി പറയുന്നു.

വെള്ള നിറത്തിലുള്ള ചെരുപ്പ് പോളിസ്റ്റർ ഉപയോഗിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്. അൽപ്പ സമയം മൈക്രൊവേവ് ഓവനിൽ ഇട്ട് ചൂടാക്കിയ ശേഷം ചെരുപ്പ് ഉപയോഗിക്കാവുന്നതാണ്. ശൈത്യ കാലത്ത് ഇത് ഏറെ ഗുണം ചെയ്യും എന്നും കമ്പനി വിശദീകരിക്കുന്നു.

മൈക്രോവേവ് ഓവനിൽ നിന്ന് പുറത്തെടുത്തതിന് ശേഷം ചെരുപ്പുകൾ നന്നായി ഇളക്കേണ്ടതുണ്ട്. ചൂട് ചെരുപ്പിന്‍റെ എല്ലാ ഭാഗത്തേക്കും എത്താൻ ഇങ്ങനെ ചെയ്യേണ്ടത് ആവശ്യമാണ്. കൈയ്യിന്റെ പുറംഭാഗം കൊണ്ട് തൊട്ടു നോക്കി ചെരുപ്പുകളിലെ താപനില പരിശോധിക്കണം. മൈക്രോവേവ് ഓവനിൽ നിന്ന് എടുത്ത ശേഷവും ചെരുപ്പിന് ഉള്ളിലെ താപനില കൂടികൊണ്ടിരിക്കാം എന്ന കാര്യം ഉപയോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കണം എന്നും കമ്പനി പറയുന്നു.

മൈക്രോവേവിൽ ചെരുപ്പ് വക്കുമ്പോൾ ചൂട് കൂടുന്നതോ, കരിയുന്നതോ ആയ എന്തെങ്കിലും സൂചന ലഭിക്കുന്നുണ്ടോ എന്ന് ഉപയോക്താവ് കൃത്യമായി നിരീക്ഷിക്കണം എന്നും കമ്പനി നിർദേശിക്കുന്നു. ഇത്തരത്തിൽ എന്തെങ്കിലും സംഭവിക്കുകയാണ് എന്ന് തോന്നുക ആണെങ്കിൽ ശ്രദ്ധയോടെ ചെരുപ്പ് ഓവനിൽ നിന്നും മാറ്റി തണുത്ത വെള്ളത്തിൽ കൊണ്ട് വെക്കാനാണ് നിർദേശം.

ചൂടാക്കി ഉപയോഗിക്കുന്ന ഈ മൈക്രോവേവബിൾ ചെരുപ്പ് കാലിൽ ഉണ്ടാകുന്ന ഉളുക്ക്, ചതവ് തുടങ്ങിയവ ചികിൽസിക്കാനും ഏറെ പ്രയോജനപ്പെടുമെന്ന് കമ്പനി പറയുന്നു. കാൽ പാദത്തിലെ വേദന ഇല്ലാതാക്കാനും ചൂടുള്ള ചെരുപ്പ് സഹായകമാകാം. ആർക്കും ഉപയോഗിക്കാവുന്ന ഒറ്റ സൈസിൽ ലഭ്യമാകുന്ന ചെരുപ്പിൻ്റെ വില 20 ഡോളറാണ്. ചെരുപ്പിന്റെ ഉൾഭാഗത്തെ ലെയറുകൾ നോൺ ടോക്സിക്ക് സിലിക്ക് ബെഡുകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. പോളിസ്റ്റർ ഉപയോഗിച്ചാണ് പുറം ഭാഗത്തെ ഡിസൈനുകൾ തയ്യാറാക്കിയിരിക്കുന്നത്.

Also Read- തങ്ങളുടെ വീട്ടുമുറ്റത്ത് മൂന്ന് വർഷമായി ഉപയോഗിച്ച കപ്പുകൾ വലിച്ചെറിഞ്ഞ കുറ്റവാളിയെ കയ്യോടെ പൊക്കി ദമ്പതികൾ

ശൈത്യകാല വിപണി ലക്ഷ്യം വെച്ചാണ് പുതിയ ഉൽപന്നം ടാർഗറ്റ് പുറത്തിറക്കിയിരിക്കുന്നത്. വലിയ തണുപ്പിൽ നിന്നും രക്ഷ നേടാൻ ഏറെ സഹായകരമാണ് മൈക്രോവേവബിൾ ചെരുപ്പുകൾ. എന്നാൽ ഉപയോഗിക്കുമ്പോൾ അതിയായ ശ്രദ്ധ ആവശ്യമാണ് എന്ന് കമ്പനി തന്നെ വിശദീകരിക്കുന്നു. സുരക്ഷാ മുൻ കരുതലുകൾ എടുത്തു കൊണ്ട് ആർക്കും തന്നെ ഈ പുതിയ മോഡൽ ചെരുപ്പുകൾ ഉപയോഗിക്കാം. തണുപ്പ് കാലം ആരംഭിക്കുന്നതോടെ കൂടുതൽ ആവശ്യക്കാർ ചെരുപ്പിനായി ഉണ്ടാകും എന്നാണ് കമ്പനിയുടെ പ്രതീക്ഷ.

ഓസ്ട്രേലിയയിൽ ഉടനീളം സ്റ്റോറുകളുള്ള റീടെയിൽ സ്ഥാപനമാണ് ടാർഗറ്റ്. തുണിത്തരങ്ങൾ, കളിപ്പാട്ടങ്ങൾ, ഗൃഹോപകരണങ്ങൾ, ഫാഷൻ ഇനങ്ങൾ എന്നിവയാണ് പ്രധാനമായും ടാർഗറ്റ് വിപണിയിൽ എത്തിക്കുന്നത്. ഓൺലൈനായും സ്ഥാപനം ഉത്പന്നങ്ങൾ വാങ്ങാൻ അവസരം നൽകുന്നുണ്ട്.

Tags: Slippers, Microwaveable, Australia, Warmed Slippers, ചെരുപ്പ്, ചൂടാക്കി ഉപയോഗിക്കാവുന്ന ചെരുപ്പ്, ഓസ്ട്രേലിയ
Published by: Anuraj GR
First published: April 22, 2021, 2:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories