സസ്യാഹാരം ശീലമാക്കി മൃഗങ്ങൾക്ക് എതിരെയുള്ള ക്രൂരത തടയാൻ ആവശ്യപ്പെട്ട് ഓസ്ട്രേലിയയിൽ പ്രതിഷേധം. ചത്ത ആട്ടിൻ കുട്ടിയുമായി സൂപ്പർമാർക്കറ്റിൽ എത്തിയാണ് സസ്യാഹാരവാദികൾ പ്രതിഷേധം ഉയർത്തിയത്.
മൃഗങ്ങളുടെ അവകാശങ്ങൾക്കായി ശബ്ദം ഉയർത്തുന്ന ആക്ടിവിസ്റ്റ് താഷ് പെട്രസോണിന്റെ നേതൃത്തിൽ ആയിരുന്നു പ്രതിഷേധം. ഈസ്റ്റ് മെൽബണിലെ ക്യൂവിലുള്ള കോളസ് സൂപ്പർമാർക്കറ്റിൽ എത്തിയാണ് താഷ് പെട്രസോണിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിഷേധിച്ചത്.
സൂപ്പർ മാർക്കറ്റിലെത്തിയെ ആക്ടിവിസ്റ്റുകൾ ചത്ത ആട്ടിൻകുട്ടിയെ അവിടുത്തെ ട്രോളിയിൽ കിടത്തുകയായിരുന്നു. ഷോപ്പ് മുഴുവൻ ഇവർ ഈ ട്രോളിയുമായി നടന്നു. മൈക്കിലൂടെ മൃഗങ്ങൾക്ക് എതിരെ നടക്കുന്ന ക്രൂരതയെക്കുറിച്ചും സസ്യാഹാരത്തിലേക്ക് മാറേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വിവരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. മൃഗങ്ങളെ കശാപ്പു ചെയ്യുമ്പോൾ ഉണ്ടാകുന്ന ശബ്ദവും ഇവർ മൈക്കിലൂടെ കേൾപ്പിച്ചു. മേൽവസ്ത്രത്തിൽ കൃത്രിമരക്തം ആക്കിയാണ് താഷ് പെട്രസോൺ പ്രതിഷേധത്തിൽ പങ്കെടുത്തത്.
അയൽക്കാരുടെ ഉറക്കം കെടുത്താൻ രാത്രിയിൽ കുതിരയുടെ ശബ്ദം ഉണ്ടാക്കുന്നു; യുവാവ് അറസ്റ്റിൽ'മെൽബണിലെ മാംസ ഫാമിന് പുറത്ത് നിന്നാണ് മനോഹരവും നിഷ്ക്കളങ്കവുമായ ഈ ആട്ടിൻകുട്ടിയുടെ തണുത്ത് മരവിച്ച ജഡം കിട്ടിയത്. ഓരോ വർഷവും ഓസ്ട്രേലിയയിൽ 15 മില്യണോളം ആട്ടിൻകുട്ടികൾ ഇത്തരത്തിൽ ചാകുന്നുണ്ട്. നിങ്ങളൊരു സസ്യാഹാരി അല്ല എങ്കിൽ ഇതിന് നിങ്ങളും ഉത്തരവാദി ആണ്.' - താഷ് പെട്രസോൺ പറഞ്ഞു.
ഷോപ്പ് ഉടമകളെയും മാംസം വാങ്ങാൻ വരുന്നവരെയും ബോധവൽക്കരിക്കുക എന്നതാണ് ഇത്തരം പ്രതിഷേധം നടത്തുന്നതിലൂടെ ലക്ഷ്യം വെക്കുന്നത്. പ്രതിഷേധത്തിന്റെ ഫോട്ടോയും വീഡിയോയും സോഷ്യൽമീഡിയയിലും ഇവർ പങ്കുവച്ചിരുന്നു. പ്രതിഷേധത്തെ അനുകൂലിച്ചും എതിർത്തും നിരവധി പേർ പോസ്റ്റിന് കമന്റുമായി എത്തി.
VIRAL VIDEO | ഒൻപതാം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടുസസ്യാഹാരം ശീലമാക്കണം എന്ന വാദത്തോട് യോജിപ്പുണ്ടെങ്കിലും ചത്ത ആട്ടിൻകുട്ടിയുമായി നടത്തിയ പ്രതിഷേധം യോജിക്കാനാകില്ല എന്ന് ചിലർ അഭിപ്രായപ്പെട്ടു. ആളുകളെ എന്തിനാണ് ഇത്തരത്തിൽ ബുദ്ധിമുട്ടിക്കുന്നത് എന്നും അവരവരുടെ ജീവിതം ഇഷ്ടമുള്ള രീതിയിൽ നയിക്കാൻ എല്ലാവർക്കും അവകാശമുണ്ട് എന്നും മറ്റൊരാൾ കമന്റ് എഴുതി. മാംസം കഴിക്കുന്നതിൽ ഒരു തെറ്റും കാണുന്നില്ല എന്നും ശരിയായ ആഹാരരീതിയുടെ ഭാഗമാണ് മാംസം എന്നും കമന്റുകൾ ഉണ്ടായിരുന്നു.
ഇത് ആദ്യമായി അല്ല സസ്യാഹാര വാദികളുടെ നേതൃത്വത്തിൽ മൃഗങ്ങൾക്ക് എതിരെയുള്ള ക്രൂരതകൾക്ക് എതിരെ ഓസ്ട്രേലിയയിൽ പ്രതിഷേധം നടക്കുന്നത്. രണ്ടാഴ്ച മുമ്പ് മെൽബണിലെ കെ എഫ് സി റസ്റ്റോറന്റിൽ എത്തിയും താഷ് പെട്രസോണിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിഷേധിച്ചിരുന്നു. റസ്റ്റോറന്റിലെ നിലത്ത് മുഴവൻ കൃത്രിമരക്തം തളിച്ചായിരുന്നു പ്രതിഷേധം.
ലോകത്തെ ഏറ്റവും വലിയ കൂട്ടക്കൊല നടന്നു കൊണ്ടിരിക്കുന്നത് മാംസവ്യാപാര മേഖലയിൽ ആണെന്നാണ് റസ്റ്റോറന്റിൽ എത്തിയ ഉപഭോക്താക്കളോട് പ്രതിഷേധക്കാർ വിവരിച്ചത്. 70 ബില്യൺ മൃഗങ്ങൾ വർഷം തോറും മൃഗീയമായി കൊല ചെയ്യപ്പെടുന്നു എന്നും കെ എഫ് സിയും ഈ കൂട്ടക്കൊലക്ക് ഉത്തരവാദി ആണെന്ന് ഇവർ പറയുന്നു. മൃഗങ്ങളുടെ അവകാശം ഉയർത്തി പിടിച്ച് ധാരാളം പ്രതിഷേധ പരിപാടികൾ ഇവർ മുമ്പും നടത്തിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.