നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • മത്സ്യത്തൊഴിലാളിയെ കാണാതായി; അന്വേഷണത്തിനിടെ മുതലയ്ക്കുള്ളിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി

  മത്സ്യത്തൊഴിലാളിയെ കാണാതായി; അന്വേഷണത്തിനിടെ മുതലയ്ക്കുള്ളിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി

  ക്വീൻസ്‌ലാന്റ് പരിസ്ഥിതി വകുപ്പ് മുതലയെ പിടികൂടി കൊലപ്പെടുത്തി. അന്വേഷണത്തിന്റെ ഭാഗമായി പത്ത് അടി നീളമുള്ള മറ്റൊരു മുതലയെ കൊന്നതായി ഏജൻസി തിങ്കളാഴ്ച ട്വീറ്റ് ചെയ്തിരുന്നു.‌

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാന്റിൽ മത്സ്യത്തൊഴിലാളിയുടെ തിരോധാനം അന്വേഷിക്കുന്നതിനിടെ അധികൃതർ മുതലയ്ക്കുള്ളിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. 69 കാരനായ ആൻഡ്രൂ ഹേർഡ് വ്യാഴാഴ്ച ഹിഞ്ചിൻബ്രൂക്ക് ദ്വീപിനടുത്ത് മത്സ്യബന്ധനത്തിന് പോയെങ്കിലും തിരിച്ചെത്തിയില്ലെന്ന് ക്വീൻസ്‌ലാന്റ് പൊലീസ് പറഞ്ഞു. പ്രദേശത്ത് നിന്ന് പിടികൂടിയ 13.8 അടി നീളമുള്ള മുതലയുടെ വായയിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ക്വീൻസ്‌ലാന്റ് പരിസ്ഥിതി വകുപ്പ് മുതലയെ പിടികൂടി കൊലപ്പെടുത്തി. അന്വേഷണത്തിന്റെ ഭാഗമായി പത്ത് അടി നീളമുള്ള മറ്റൊരു മുതലയെ കൊന്നതായി ഏജൻസി തിങ്കളാഴ്ച ട്വീറ്റ് ചെയ്തിരുന്നു.‌

   ആദ്യം പിടികൂടിയ മുതലയുടെ ഉള്ളിൽ നിന്നാണ് മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തിയതെന്ന് ക്വീൻസ്‌ലാന്റ് പൊലീസ് ഇൻസ്പെക്ടർ ആൻഡ്രൂ കോവി തിങ്കളാഴ്ച വാർത്താസമ്മേളനത്തിൽ പറഞ്ഞു. രണ്ടാമത്തെ മുതലയെ പരിശോധിച്ചു വരികയാണ്. ഹേർഡ് മത്സ്യബന്ധനം നടത്തിയെന്ന് കരുതുന്ന പ്രദേശത്ത് നിന്നാണ് രണ്ട് മുതലകളെയും കണ്ടെത്തിയതെന്ന് കോവി പറഞ്ഞു. രണ്ട് മുതലകളും ചേർന്നാകാം ഹേർഡിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.

   Also Read- രാത്രിയിൽ ഡിം ലൈറ്റ് ഇടാതെ വണ്ടിയോടിക്കുന്നവരെ പിടികൂടാൻ മോട്ടോർ വാഹന വകുപ്പ്

   കേടുപാടുകൾ സംഭവിച്ച ഒരു ചെറിയ ബോട്ടും പൊലീസ് കണ്ടെത്തി. ഇതൊരു ദാരുണമായ സംഭവമാണെന്നും ആളുകൾ ജാഗ്രത പാലിക്കണമെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. നിങ്ങൾ എവിടേക്കാണ് പോകുന്നതെന്ന് ബന്ധുക്കളോടോ സുഹൃത്തുക്കളോടോ പറയണമെന്നും ശരിയായ സുരക്ഷാ ഉപകരണങ്ങൾ കൈയിലുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹേർഡിനെ കാണാതായ അതേ പ്രദേശത്ത് വച്ച് തന്നെ ഒരു വലിയ മുതല തന്നെ ആക്രമിക്കാൻ ശ്രമിച്ചതായി മറ്റൊരു മത്സ്യത്തൊഴിലാളി 7 ന്യൂസിനോട് പറഞ്ഞു. ആ മുതലയ്ക്ക് തന്റെ ബോട്ടിന്റെ നീളമുണ്ടായിരുന്നതായും 15 അടിയോളം വരുന്ന മുതല ബോട്ടിൽ ചാടിക്കയറിയതായും മത്സ്യത്തൊഴിലാളി പറഞ്ഞു.

   Also Read- ലോക്ഡൗൺ കാലം അതിജീവിക്കാ൯ 90 ശതമാനം സ്വകാര്യ സ്കൂൾ അധ്യാപികമാരും ആഭരണങ്ങൾ വിറ്റുവെന്ന് റിപ്പോർട്ട്

   കെയ്‌ൻസിലെയും വെയ്‌പ്പയിലെയും നീന്തൽക്കാർ മുതലയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടതിന് ശേഷം ഈ മാസം ക്വീൻസ്‌ലാന്റിൽ നടന്ന മൂന്നാമത്തെ മുതല ആക്രമണമാണിതെന്ന് 7 ന്യൂസ് റിപ്പോർട്ട് ചെയ്തു. ഓസ്ട്രേലിയയിൽ മുതല ആക്രമണങ്ങൾ വളരെ അപൂർവമാണ്. എന്നാൽ ക്വീൻസ്‌ലാന്റിൽ മുതല ആക്രമണം പതിവായതോടെ അധികൃതർ ആളുകൾക്ക് പൊതു സുരക്ഷാ കാമ്പെയ്നുകൾ നടത്താൻ തുടങ്ങി.

   Also Read- India Vs England 2nd Test| ചെന്നൈയിൽ താരമായി അശ്വിൻ; അക്സര്‍ പട്ടേലിന് 5 വിക്കറ്റ്; ഇംഗ്ലണ്ടിനെ 317 റണ്‍സിന് തകര്‍ത്ത് ഇന്ത്യ

   ജനുവരി അവസാനം തലയിൽ പിടിമുറുക്കിയ മുതലയിൽ നിന്ന് ഒരാൾ രക്ഷപ്പെട്ടിരുന്നു. കൈകൾ കൊണ്ട് മുതലുടെ താടിയെല്ലുകൾ തുറന്നാണ് ഇയാൾ തന്റെ ജീവൻ രക്ഷിച്ചത്. കെയ്‌ൻസിനടുത്തുള്ള തടാകത്തിൽ നീന്തുന്നതിനിടെയാണ് 44 കാരനായ ഇയാളെ മുതല പിടികൂടിയത്. 2019 ൽ ക്വീൻസ്‌ലാന്റിലെ ഒരു മത്സ്യത്തൊഴിലാളി മുതലയുടെ കണ്ണിൽ കുത്തി ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നു.
   Published by:Rajesh V
   First published:
   )}