നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • 'ഞാനാണിവിടെ അധികാരി' നഗരത്തില്‍ നിയമം ലംഘിക്കുന്ന യാത്രക്കാരെ നിരീക്ഷിച്ച് തീരുമാനമെടുക്കുന്നത് റോബോട്ട്

  'ഞാനാണിവിടെ അധികാരി' നഗരത്തില്‍ നിയമം ലംഘിക്കുന്ന യാത്രക്കാരെ നിരീക്ഷിച്ച് തീരുമാനമെടുക്കുന്നത് റോബോട്ട്

  കഴിഞ്ഞ ഏതാനും ആഴ്ചകളായി നഗരത്തില്‍ റോബോട്ടിനെ ഉപയോഗിച്ചുള്ള പരീക്ഷണത്തിലാണ് അധികൃതര്‍.

  Credits: AFP

  Credits: AFP

  • Share this:
   സിംഗപ്പൂരിലെ തെരുവുകളില്‍ ഇപ്പോൾ കാല്‍നടയാത്രികരും സൈക്കിള്‍ യാത്രികരും ഒക്കെ നടത്തുന്ന ചെറിയ നിയമലംഘനങ്ങള്‍ നിരീക്ഷിക്കുന്നത് ഒരു റോബോട്ടാണ്. മോശമായി പാര്‍ക്ക് ചെയ്തിരിക്കുന്ന സൈക്കിള്‍, നടപ്പാതയില്‍ ഓടുന്ന ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍, കോവിഡ് കാലത്തെ അനധികൃതമായ ഒരു വലിയ ഒത്തുചേരല്‍, വിലക്കപ്പെട്ട സ്ഥലത്തെ പുകവലി ഇതെല്ലാം ഈ റോബോട്ട് ട്രാക്കുചെയ്യുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി നഗരത്തില്‍ റോബോട്ടിനെ ഉപയോഗിച്ചുള്ള പരീക്ഷണത്തിലാണ് അധികൃതര്‍. എല്ലാം ആസൂത്രണം ചെയ്തതുപോലെ നടന്നാല്‍, നഗരവാസികളുടെ സുരക്ഷയും ആരോഗ്യവും നോക്കാന്‍ ചുമതലപ്പെട്ട പൊതു ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി റോബോട്ട് ഉടന്‍ തന്നെ സ്ഥാനം ഏറ്റെടുക്കും.

   മധ്യ സിംഗപ്പൂരിലെ ടോ പയോ ജില്ലയിലാണ് ആദ്യഘട്ടത്തില്‍ ഇത് പരീക്ഷിക്കുന്നത്. സെപ്റ്റംബര്‍ 5 തീയതി ഞായറാഴ്ച മുതല്‍ ആരംഭിച്ച പരീക്ഷണം മൂന്നാഴ്ച നീണ്ടുനില്‍ക്കും. സേവ്യര്‍ എന്ന് പേരിട്ടിരിക്കുന്ന പൂര്‍ണ്ണമായും സ്വയംഭരണാധികാരമുള്ള ഈ ചെറിയ റോബോട്ട് ദിവസം മുഴുവന്‍ ജനക്കൂട്ടത്തിനിടയിലൂടെ പ്രവര്‍ത്തിക്കുന്നു. ജനസൗഹാര്‍ദ്ദത്തിന് വിരുദ്ധമായ പെരുമാറ്റങ്ങള്‍ ശ്രദ്ധിക്കുക, മോശമായി പാര്‍ക്ക് ചെയ്തിരിക്കുന്ന സൈക്കിളുകള്‍ കണ്ടെത്തുക, നടപ്പാതകളിലൂടെ മോട്ടോര്‍സൈക്കിളുകളോ സ്‌കൂട്ടറുകളോ അല്ലെങ്കില്‍ മറ്റേതെങ്കിലും മോട്ടോര്‍ ഘടിപ്പിച്ച വാഹനങ്ങളോ കടക്കുന്നുണ്ടോയെന്ന് പരിശോധിക്കുക, അഞ്ചിലധികം ആളുകളുടെ ഒത്തുചേരലുകള്‍ (കോവിഡ് -19 പകര്‍ച്ചവ്യാധി നിയന്ത്രണ നടപടികള്‍ക്ക് അനുസൃതമായി), നിരോധിത പ്രദേശങ്ങളില്‍ പുകവലിക്കുന്ന വ്യക്തികള്‍ എന്നിങ്ങനെ പല കാര്യങ്ങളും സേവ്യര്‍ നിരീക്ഷിക്കും.

   ഇത്തരം നിയമലംഘനങ്ങള്‍ കണ്ടെത്തികഴിഞ്ഞാല്‍ സേവ്യര്‍, ഒരു സെന്‍ട്രല്‍ കമാന്‍ഡ് സെന്ററിലേക്ക് തത്സമയ അലേര്‍ട്ടുകള്‍ ട്രിഗര്‍ ചെയ്യുകയും അവബോധം ഉയര്‍ത്തുന്നതിനും ഭാവിയിലെ ലംഘനങ്ങള്‍ തടയുന്നതിനും സാഹചര്യത്തെ ആശ്രയിച്ച് ഉചിതമായ മുന്നറിയിപ്പ് സന്ദേശം പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ, സൈറ്റില്‍ വിന്യസിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ പെട്രോളിംഗ് പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു.

   തന്റെ ദൗത്യം നിര്‍വഹിക്കുന്നതിന് വ്യത്യസ്ത തരം സെന്‍സറുകള്‍ സേവ്യറില്‍ സജ്ജീകരിച്ചിട്ടുണ്ട്. അതുകൊണ്ട് സേവ്യറിന് കാല്‍നടയാത്രക്കാരെയും മറ്റ് തടസ്സങ്ങളെയും ഒഴിവാക്കിക്കൊണ്ട് സ്വയംഭരണാധികാരത്തില്‍ മുന്നോട്ട് നീങ്ങാന്‍ കഴിയും. ഏത് ഇരുട്ടിലും കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിലേക്ക് തുടര്‍ച്ചയായി 360 ഡിഗ്രി വീഡിയോ സ്ട്രീം നല്‍കുന്ന ക്യാമറകളും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. സേവ്യറിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ശേഷിയുള്ള ഒരു സിസ്റ്റം തത്സമയം ഡാറ്റ വിശകലനം ചെയ്തുക്കൊണ്ടെയിരിക്കും.

   ഈ സംരംഭത്തിന് പിന്നിലുള്ള ഹോം ടീം സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഏജന്‍സി (HTX)യുടെ കേന്ദ്ര ഓഫീസില്‍ നേരിട്ട് വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. എച്ച്റ്റിഎക്‌സ് കൂടാതെ നാഷണല്‍ എന്‍വയോണ്‍മെന്റ് ഏജന്‍സി, ലാന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (LTA), സിംഗപ്പൂര്‍ ഫുഡ് ഏജന്‍സി (SFA), ഹൗസിംഗ് ആന്‍ഡ് ഡെവലപ്‌മെന്റ് ബോര്‍ഡ് എന്നിവയുടെ സംയുക്ത പദ്ധതിയാണിത്. റോബോട്ടുകള്‍ ഉള്‍പ്പെടെ വിവിധ രീതികള്‍ ഉപയോഗിച്ച് നഗരത്തില്‍ സുരക്ഷിതവും ശാന്തമായ അന്തരീക്ഷം ഉറപ്പാക്കുക എന്നതാണ് എച്ച്റ്റിഎക്‌സിന്റെ ദൗത്യം.

   പൊതുജന സേവനത്തിനായും മറ്റും സിംഗപ്പൂരില്‍ റോബോട്ടുകള്‍ ഉപയോഗിക്കുന്നത് ഇത് ആദ്യമായിട്ടല്ല. കഴിഞ്ഞ വര്‍ഷം, ബോസ്റ്റണ്‍ ഡൈനാമിക്സിന്റെ നാല് കാലുകളുള്ള ഒരു റോബോട്ടിനെ രാജ്യത്തെ പാര്‍ക്കുകള്‍, പൂന്തോട്ടം, പ്രകൃതിദത്തയിടങ്ങള്‍ എന്നിവടങ്ങളിലേക്ക് എത്തുന്ന ആളുകളെ സാമൂഹിക അകലത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കാന്‍ നിയോഗിച്ചിരുന്നു

   പകര്‍ച്ചവ്യാധിയുള്ള രോഗികള്‍ കഴിയുന്ന ആശുപത്രി മുറികള്‍ നന്നായി അണുവിമുക്തമാക്കുന്നതിനായി സിംഗപ്പൂരിലെ ജനറല്‍ ആശുപത്രികളിലൊന്നില്‍ ഒരു കൂട്ടം ലൈറ്റ് സ്‌ട്രൈക്ക് റോബോട്ടുകളെയും ഉപയോഗപ്പെടുത്തിയിരുന്നു. ഏറ്റവും അടുത്ത്, ഈ മെയ് മാസത്തില്‍ സ്വയംഭരണ റോബോട്ടുകളെ ഉപയോഗിച്ച് ആവശ്യാനുസരണം ഭക്ഷണവും പലചരക്ക് ഡെലിവറികളും സുഗമമാക്കുന്നതിന് ഒരു വര്‍ഷത്തെ പരീക്ഷണവും ആരംഭിച്ചിരുന്നു.
   Published by:Jayesh Krishnan
   First published:
   )}