• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ജനനം നിഷേധിക്കപ്പെട്ട ദ്വീപിൽ അദ്ഭുതമായി പെൺകുഞ്ഞിന്റെ ജനനം

news18india
Updated: May 23, 2018, 3:36 PM IST
ജനനം നിഷേധിക്കപ്പെട്ട ദ്വീപിൽ അദ്ഭുതമായി പെൺകുഞ്ഞിന്റെ ജനനം
news18india
Updated: May 23, 2018, 3:36 PM IST
നീണ്ട പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു കുഞ്ഞ് പിറന്നതിന്റെ അതിശയത്തിലാണ് ഒറ്റപ്പെട്ട ബ്രസീലിയൻ ദ്വീപായ
ഫെർണാഡോ ഡെ നൊറോന. കുഞ്ഞ് ജനിക്കാൻ പാടില്ലെന്ന വിലക്ക് നിലനിൽക്കെയാണ് ഇവിടെ പെൺകുഞ്ഞ് പിറന്നിരിക്കുന്നത്. ശനിയാഴ്ചയാണ് കുഞ്ഞ് പിറന്നത്.

വന്യ ജീവി സംരക്ഷണത്തിന് പേരുകേട്ട ദ്വീപാണ് ഫെർണാഡോ ഡെ നൊറോന. 3000ത്തോളം മാത്രമാണ് ഇവിടത്തെ ജനസംഖ്യ. പ്രസവ വാർഡുകൾ ഇല്ലാതിരുന്നതിനാലാണ് പ്രസവം നിഷേധിക്കപ്പെട്ടിരുന്നത്.

ഇതിനു സമീപത്തെ നഗരത്തിൽ ചെന്നാണ് പലരും പ്രസവിച്ചിരുന്നത്. സമുദ്രത്തിൽ നിന്ന് 227 മൈലുകൾ അകലെയുള്ള നദാൽ ആണ് അടുത്തുള്ള നഗരം.

നാട്ടുകാർക്കു മാത്രമല്ല വീട്ടുകാർക്കും അതിശയമായിരിക്കുകയാണ് കുഞ്ഞിന്റെ ജനനം. കുഞ്ഞിന് ജന്മം നൽകിയവരെ കുറിച്ച് കൂടുതൽ വിവരങ്ങളില്ല. വീട്ടിലായിരുന്നു കുഞ്ഞിന്റെ ജനനം. താൻ ഗർഭിണിയായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്നാണ് കുഞ്ഞിന്റെ അമ്മ പറയു  ന്നത്. വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ടോയിലെറ്റില്‍ പോയപ്പോഴാണ് പ്രസവം നടന്നതെന്നും അവർ പറയുന്നു.
First published: May 23, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍