അങ്കാറ: കൊല്ലപ്പെട്ട ഐഎസ് തലവൻ അബുബക്കർ അൽ ബാഗ്ദാദിയുടെ ഭാര്യമാരിലൊരാൾ തുര്‍ക്കിയിൽ പിടിയിൽ. തുർക്കി പ്രസിഡന്റ് തയ്യിപ്പ് എർദോഗനാണ് ഇക്കാര്യം അറിയിച്ചത്. ഒരാഴ്ചയ്ക്ക് മുമ്പാണ് യുഎസ് പ്രത്യേക സേന നടത്തിയ റെയ്ഡിനിടെ ബാഗ്ദാദി സ്വയം പൊട്ടിത്തെറിച്ച് മരിച്ചത്. ഇതിനു പിന്നാലെയാണ് അവകാശവാദവുമായി എർദോഗൻ എത്തിയിരിക്കുന്നത്. അങ്കാറ യൂണിവേഴ്സിറ്റിയിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. also read:തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ സ്വർണവേട്ട; 130 യാത്രക്കാരിൽ നിന്നായി 30 കിലോ സ്വർണം പിടികൂടി
തുരംഗത്തിനുള്ളിൽവെച്ച് ബാഗ്ദാദി സ്വയം പൊട്ടിത്തെറിച്ചെന്നാണ് അമേരിക്ക പറയുന്നത്. അവർ ഇത് പ്രചരണായുധമാക്കുകയും ചെയ്തു. ഞാൻ ആദ്യമായി പറയുകയാണ് ഞങ്ങൾ ബാഗ്ദാദിയുടെ ഭാര്യയെ പിടികൂടി. പക്ഷെ ഞങ്ങളത് പറഞ്ഞു നടക്കില്ല-എർദോഗൻ പറഞ്ഞു. ബാഗ്ദാദിയുടെ ഭാര്യയ്ക്ക് പുറമെ സഹോദരിയെയും അവരുടെ ഭർത്താവിനെയും സിറിയയിൽ നിന്ന് പിടികൂടിയതായി എർദോഗൻ പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.