നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • world
    • »
    • കശ്മീരിനു വേണ്ടി റാലി: പാകിസ്താനികൾക്കും ബംഗ്ലാദേശികൾക്കുമെതിരെ ബഹ്റൈനിൽ നിയമ നടപടി

    കശ്മീരിനു വേണ്ടി റാലി: പാകിസ്താനികൾക്കും ബംഗ്ലാദേശികൾക്കുമെതിരെ ബഹ്റൈനിൽ നിയമ നടപടി

    മതപരമായ ചടങ്ങുകൾ നടക്കുന്ന സ്ഥലങ്ങൾ രാഷ്ട്രീയ കാര്യങ്ങൾക്കായി ഉപയോഗിക്കരുതെന്ന് ബഹ്റൈൻ ഭരണകൂടം ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുള്ളതാണ്.

    bahrain protest

    bahrain protest

    • News18
    • Last Updated :
    • Share this:
      മനാമ: കശ്മീരിന് വേണ്ടി റാലി നടത്തിയ പാകിസ്താനികൾക്കും ബംഗ്ലാദേശികൾക്കുമെതിരെ നിയമ നടപടി സ്വീകരിച്ച് ബഹ്റൈൻ ഭരണകൂടം. കഴിഞ്ഞ ദിവസം ഈദ് പ്രാർഥനയ്ക്ക് ശേഷമായിരുന്നു കശ്മീരിന് പ്രത്യേക പദവി വിഭാവനം ചെയ്യുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ ബഹ്റൈനിൽ പ്രതിഷേധ റാലി നടന്നതെന്നാണ് റിപ്പോർട്ടുകൾ.

      നിയമവിരുദ്ധമായി നടന്ന റാലിക്കെതിരെ പൊലീസ് നിയമ നടപടികൾ ആരംഭിച്ചതായി ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തിട്ടുണ്ട്. മതപരമായ ചടങ്ങുകൾ നടക്കുന്ന സ്ഥലങ്ങൾ രാഷ്ട്രീയ കാര്യങ്ങൾക്കായി ഉപയോഗിക്കരുതെന്ന് ബഹ്റൈൻ ഭരണകൂടം ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുള്ളതാണ്. ഇതിന് വിരുദ്ധമായി ചട്ടലംഘനം നടത്തി കൂട്ടം ചേർന്നതിന്റെ പേരിലാണ് നിയമ നടപടികൾ.

      Also Read-ജമ്മു കശ്മീര്‍ ഇനി സംസ്ഥാനമല്ല; രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കും

      കശ്മീർ വിഷയത്തിൽ നിലവിലെ സാഹചര്യം അറിയിക്കാൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍, ബഹ്റൈൻ ഷെയ്ഖ് ഹമദ് ബിൽ ഈസ അൽ ഖലീഫയെ വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധ റാലി നടത്തിയവർക്കെതിരെ ബഹ്റൈൻ ഭരണകൂടം നിയമ നടപടികൾ സ്വീകരിച്ചത്.



      'കശ്മീരിലെ സാഹചര്യങ്ങൾ ബഹ്റൈന്‍ സർക്കാർ കടുത്ത ആശങ്കയോടെ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും ചർച്ചകളിലൂടെ എല്ലാം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുകയാണെന്നുമായിരുന്നു ബഹ്റൈൻ ഭരണാധികാരി വിഷയത്തിൽ പ്രതികരിച്ചതെന്നായിരിന്നു ഇതിന് ശേഷം ഇമ്രാൻ ഖാന്റെ ഓഫീസ് അറിയിച്ചത്‌.



      കഴിഞ്ഞ തിങ്കളാഴ്ചയാണ് കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 കേന്ദ്രസർക്കാർ റദ്ദാക്കിയത്. ഇതിന് പുറമെ കശ്മീരിനെ രണ്ടായി വിഭജിച്ച് കേന്ദ്ര ഭരണ പ്രദേശമാക്കുകയും ചെയ്തിരുന്നു.

      First published:
      )}