ജക്കാര്‍ത്ത: വിശുദ്ധമായി കരുതുന്ന മരത്തിന് മുന്നില്‍ നഗ്ന ഫോട്ടോഷൂട്ട്(Photo Shoot) നടത്തിയ റഷ്യന്‍(Russian) ദമ്പതികള്‍ക്ക് നടുകടുത്തുമെന്ന് ഇന്തോനേഷ്യ(Indonesia). സോഷ്യല്‍ മീഡിയ താരമായ അലീന ഫസ്ലീവയ്ക്കും ഭര്‍ത്താവ് ആന്‍ഡ്രി ഫസ്ലീവിനുമെതിരെയാണ് നടപടി. ചിത്രങ്ങള്‍ വൈറലായതിനു പിന്നാലെ ബാലി സ്വദേശി നല്കിയ പരാതിയിലാണ് പൊലീസ്(Police) മോഡലിനെതിരെ കേസ് എടുത്തിരുന്നു.
അനാദരവ് പ്രകടിപ്പിക്കുന്ന വിനോദ സഞ്ചാരികളെ അംഗീകരിക്കില്ലെന്ന് ബാലി ഗവര്‍ണര്‍ വയാന് കോസ്റ്റര്‍ പറഞ്ഞു. തബാനയിലെ ബാബകന്‍ ക്ഷേത്രത്തോടു ചേര്‍ന്നാണ് 700 വര്‍ഷം പ്രായം കണക്കാക്കുന്ന വിശുദ്ധ മരമുള്ളത്. ഇവിടെ പ്രദേശവാസികള്‍ പ്രാര്‍ഥിക്കുകയും പൂജ നടത്തുകയും ചെയ്യാറുണ്ട്. ഈ മരത്തിന്റെ കൂറ്റന്‍ വേരിലാണ് എലീന പൂര്‍ണനഗ്നയായി ഫോട്ടോഷൂട്ട് നടത്തിയത്.
ഭര്‍ത്താവ് ആന്‍ഡ്രി ഫസ്ലീവ് പകര്‍ത്തിയ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. നിമിഷനേരം കൊണ്ട് ഈ ചിത്രം വൈറലായി. ഇതോടെ പ്രതിഷേധവുമായി ബാലിയിലെ സമൂഹം രംഗത്തെത്തി.
Bule Tanpa Busana di Tabanan DIDEPORTASI dan Dimasukkan Dalam Daftar Cekal.https://t.co/kpuU3SCVDj
Mendeportasi WNA asal Rusia, Alina Fazleeva (28) krn BERPOSE BUGIL disebuah POHON BESAR dikawasan WISATA Kayu Putih di Desa Tua, Kecamatan Marga, Kabupaten Tabanan, Bali. pic.twitter.com/NrwnrGs8QJ
കേസും നടപടികളും നേരിടേണ്ടി വരുമെന്ന് മനസ്സിലാക്കി എലീന ചിത്രങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്. ഇരുവരും പ്രാദേശിക മാനദണ്ഡങ്ങള്‍ ലംഘിച്ചതായി ബാലി ഇമിഗ്രേഷന്‍ മേധാവി ജമറുലി മണിഹുറുക് പറഞ്ഞു. കുറഞ്ഞത് ആറുമാസമെങ്കിലും ദമ്പതികള്‍ക്ക് ഇന്തൊനീഷ്യയില്‍ വിലക്കേര്‍പ്പെടുത്തുമെന്നും ജമറുലി അറിയിച്ചു.
അതേസമയം, ചെയ്തുപോയ തെറ്റ് ക്ഷമിക്കണമെന്ന് അലീനയും ഭര്‍ത്താവും അഭ്യര്‍ഥിച്ചു. ബാലിയിലെ പുണ്യസ്ഥലങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും അവ ബഹുമാനത്തോടെ കാണേണ്ടിയിരുന്നതായും അവര്‍ പറഞ്ഞു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.