നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • പെൺ ചേലാകർമം നിരോധിക്കുന്നത് ഭരണഘടനാവിരുദ്ധമെന്ന് കോടതി

  പെൺ ചേലാകർമം നിരോധിക്കുന്നത് ഭരണഘടനാവിരുദ്ധമെന്ന് കോടതി

  • Last Updated :
  • Share this:
   ന്യൂയോര്‍ക്ക്: പെൺ ചേലാകർമത്തിനെതിരെയുള്ള നിയമം ഭരണഘടനാവിരുദ്ധമെന്ന് അമേരിക്കൻ കോടതി. രണ്ട് ഡോക്ടർമാർ ഉൾപ്പെടെ എട്ടുപേർക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തള്ളിക്കൊണ്ടാണ് ചിക്കാഗോയിലെ ഫെഡറൽ ജഡ്ജ് വിധി പ്രസ്താവിച്ചത്. അമേരിക്കൻ കോൺഗ്രസ് അധികാരപരിധിക്ക് കടന്നാണ് നിയമനിര്‍മാണം നടത്തിയതെന്ന് ജില്ലാ ജഡ്ജ് ബെർണാഡ് ഫ്രൈഡ് മാൻ പറഞ്ഞു. ഇത്തരം ആചാരങ്ങളെ നിയന്ത്രിക്കേണ്ടത് ഭരണകൂടമാണെന്നും കോടതി നിരീക്ഷിച്ചു.

   വിനോദ സഞ്ചാരിയുമായി സെക്സിൽ ഏർപ്പെട്ടു; യുവാവിനെ തടവിലാക്കി ദുബായി പൊലീസ്

   ചേലാകർമം നടത്തല്‍, ഗൂഢാലോചന നടത്തി എന്നീ കുറ്റങ്ങളാണ് ചേലാകർമം നടത്തിയ ഡോ. ജുമാന നാഗർവാലക്കെതിരെ ചുമത്തിയിരുന്നത്. ഫക്രുദ്ദീൻ അത്താർ ആണ് കുറ്റം ചുമത്തപ്പെട്ട മറ്റൊരു ഡോക്ടർ. ഡെട്രോയിറ്റ് ക്ലിനിക്കിൽ ഒൻപത് കുട്ടികളുടെ ചേലാകർമം ഇവർ നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്.
   അത്താറിന്റെ ഭാര്യ ഫരീദ, ശസ്ത്രക്രിയക്ക് സഹായം നൽകിയ താഹെറ ഷാഫിഖ്, പെൺമക്കളെ ക്ലിനിക്കിലെത്തിച്ച നാല് സ്ത്രീകൾ എന്നിവർക്കെതിരെയും കുറ്റം ചുമത്തിയിരുന്നു.

   യുഎഇക്ക് അടുത്ത മാസം അവധിയുടെ ചാകര

   അമേരിക്കയിൽ ചേലാകർമം നിരോധിച്ച 26ാമത്തെ സംസ്ഥാനമാണ് മിഷിഗൻ. 2017ൽ ഡോ. ജുമാന അറസ്റ്റിലായി മാസങ്ങൾക്ക് ശേഷമാണ് നിയമം പാസാക്കിയത്. പെൺ ചേലാകർമത്തെ ഐക്യരാഷ്ട്ര സഭ അപലപിച്ചിട്ടുണ്ടെങ്കിലും ഏഷ്യയിലും ആഫ്രിക്കയിലും മധ്യ കിഴക്കൻ രാജ്യങ്ങളിലും ഈ ആചാരം സർവ സാധാരണമാണ്.

   First published: