നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • 'ഇസ്രായേൽ ഒഴികെ' പാസ്‌പോർട്ടിൽ നിന്ന് നീക്കി ബംഗ്ലാദേശ്; യാത്രാവിലക്കിൽ മാറ്റമില്ലെന്ന് അധികൃതർ

  'ഇസ്രായേൽ ഒഴികെ' പാസ്‌പോർട്ടിൽ നിന്ന് നീക്കി ബംഗ്ലാദേശ്; യാത്രാവിലക്കിൽ മാറ്റമില്ലെന്ന് അധികൃതർ

  ബംഗ്ലാദേശി പാസ്പോർട്ടുകളിൽ ഉൾപ്പെടുത്തിയിട്ടുള്ള നിബന്ധനകളിൽ 'ഇസ്രായേൽ ഒഴികെയുള്ള ലോകരാജ്യങ്ങളിൽ ഈ പാസ്പോർട്ട് സാധുവാണ്' എന്നൊരു വ്യവസ്ഥ ഉണ്ടായിരുന്നു

  പ്രതികാത്മക ചിത്രം

  പ്രതികാത്മക ചിത്രം

  • Share this:
   തങ്ങളുടെ പാസ്‌പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ള വ്യവസ്ഥകളിൽ നിന്ന് "ഇസ്രായേൽ ഒഴികെയുള്ള രാജ്യങ്ങൾ' എന്ന വാചകം നീക്കം ചെയ്യുന്നതായി ബംഗ്ലാദേശ്. ഈ രേഖയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തിൽ നിലനിൽക്കുന്ന നിലവാരം പാലിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നും എന്നാൽ പതിറ്റാണ്ടുകളായി തുടരുന്ന ഇസ്രായേലിലേക്കുള്ള യാത്രാനിരോധനത്തിന്റെ കാര്യത്തിൽ മാറ്റങ്ങളൊന്നുമില്ലെന്നും ബംഗ്ലാദേശ് വ്യക്തമാക്കി.

   ബംഗ്ലാദേശി പാസ്പോർട്ടുകളിൽ ഉൾപ്പെടുത്തിയിട്ടുള്ള നിബന്ധനകളിൽ 'ഇസ്രായേൽ ഒഴികെയുള്ള ലോകരാജ്യങ്ങളിൽ ഈ പാസ്പോർട്ട് സാധുവാണ്' എന്നൊരു വ്യവസ്ഥ ഉണ്ടായിരുന്നു. എന്നാൽ ലോകമെമ്പാടും സാധുത നൽകുന്നതിനായി "ഇസ്രായേൽ ഒഴികെയുള്ള" എന്ന ഭാഗം പാസ്പോർട്ട് രേഖകളിൽ നിന്ന് നീക്കം ചെയ്യാൻ ബംഗ്ലാദേശ് സർക്കാർ കഴിഞ്ഞ ശനിയാഴ്ച തീരുമാനിക്കുകയായിരുന്നു.

   Also Read-ഇന്ത്യ-ഇസ്രയേല്‍ വിമാന സര്‍വീസ് പുനരാരംഭിക്കുന്നു; മേയ് 31 മുതല്‍ വിമാന സര്‍വീസ് ആരംഭിക്കും

   ഇസ്രായേൽ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുകയും ടെൽ അവീവുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാനും അതിലൂടെ ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ നന്മയ്ക്കായി ഒന്നിച്ച് പ്രവർത്തിക്കാനും ബംഗ്ലാദേശിനോട് ആവശ്യപ്പെടുകയും ചെയ്തു. "നല്ല വാർത്ത! ബംഗ്ലാദേശ് ഇസ്രായേലിലേക്കുള്ള യാത്രാനിരോധനം പിൻവലിച്ചു. തികച്ചും സ്വാഗതാർഹമായ നീക്കമാണ് ഇത്. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ നന്മയും അഭിവൃദ്ധിയും കണക്കിലെടുത്ത് ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കാൻ ഞാൻ ബംഗ്ലാദേശി ഗവൺമെന്റിനോട് ആവശ്യപ്പെടുന്നു" എന്നാണ് ഇസ്രായേലിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ ഡെപ്യൂട്ടി ഡയറക്റ്റർ ജനറൽ ഗിലാദ് കോഹൻ ട്വീറ്റ് ചെയ്തത്.

   എന്നാൽ മണിക്കൂറുകൾക്കുള്ളിൽ ബംഗ്ലാദേശിന്റെ വിദേശകാര്യ മന്ത്രി ഇക്കാര്യത്തിൽ വ്യക്തത വരുത്തിക്കൊണ്ട് നേരിട്ട് മാധ്യമങ്ങളുമായി സംസാരിച്ചു. പാസ്പോർട്ടുമായി ബന്ധപ്പെട്ട ആഗോള നിലവാരം പാലിക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം വരുത്തുന്നത് എന്നാണ് മന്ത്രി എ.കെ അബ്ദുൾ മേമൻ ധാക്കയിൽ മാധ്യമങ്ങളോട് പറഞ്ഞത്. "എന്നാൽ, ഇസ്രായേലിനെ സംബന്ധിച്ച ബംഗ്ലാദേശിന്റെ നിലപാടിൽ എന്തെങ്കിലും മാറ്റമുണ്ടെന്ന് ഇത് അർത്ഥമാക്കുന്നില്ല", അദ്ദേഹം കൂട്ടിച്ചേർത്തു. പിന്നീട് ബംഗ്ലാദേശിലെ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ ബംഗ്ലാദേശി പാസ്പോർട്ട് കൈവശമുള്ളവർക്ക് ഇസ്രായേലിലേക്ക് യാത്ര ചെയ്യുന്നതിനുള്ള വിലക്കിന് മാറ്റമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

   Also Read-Cyclone Yaas | ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട യാസ് ചുഴലിക്കാറ്റ് 24 മണിക്കൂറിനുള്ളില്‍ അതിതീവ്ര ചുഴലിയാകും

   ഇസ്രായേലിനെ സംബന്ധിച്ച ബംഗ്ലാദേശിന്റെ നിലപാടിൽ മാറ്റമില്ലെന്നും ഇസ്രായേലും പലസ്തീനും തമ്മിലുള്ള സംഘർഷം പരിഹരിക്കാൻ രണ്ട് രാജ്യങ്ങൾ രൂപീകരിക്കണമെന്ന നിലപാടിനെ പിന്തുണയ്ക്കുന്നതായും ബംഗ്ലാദേശ് ആവർത്തിച്ച് വ്യക്തമാക്കി. അൽ അഖ്‌സ പള്ളിയുടെ പരിസരങ്ങളിലും ഗാസയിലും സാധാരണ ജനങ്ങൾക്ക് നേരെ അധിനിവേശ ശക്തികൾ അടുത്തിടെ നടത്തിയ അക്രമസംഭവങ്ങളെ ബംഗ്ലാദേശ് അപലപിക്കുന്നതായും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. എട്ട് പതിറ്റാണ്ടുകളായി തുടരുന്ന ഇസ്രായേൽ - പലസ്തീൻ സംഘർഷത്തിൽ ബംഗ്ലാദേശ് എല്ലാക്കാലത്തും പലസ്തീന് അനുകൂലമായി നിലകൊണ്ടിട്ടുള്ള രാജ്യമാണ്. ഇസ്രായേലിന്റെ നിലനിൽപ്പിനെ ബംഗ്ലാദേശ് ഔദ്യോഗികമായി അംഗീകരിക്കാത്തത് കൊണ്ടുതന്നെ ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര ബന്ധങ്ങളും നിലനിൽക്കുന്നില്ല. പാസ്‌പോർട്ടിൽ ഇസ്രയേലിനെ സംബന്ധിച്ചുള്ള പരാമർശം നീക്കം ചെയ്യുന്നതിനുള്ള തീരുമാനം ഒരു വർഷത്തിന് മുമ്പേ സ്വീകരിച്ചിരുന്നെന്നും നടപ്പാക്കുന്നത് ഇപ്പോഴാണെന്നും ഇമിഗ്രേഷൻ ആൻഡ് പാസ്പോർട്ട് വകുപ്പിന്റെ ഡയറക്റ്റർ ജനറൽ മുഹമ്മദ് അയൂബ് ചൗധരി അറിയിച്ചു.
   Published by:Jayesh Krishnan
   First published:
   )}