ധാക്ക:72 മണിക്കൂറിന് ശേഷം ബലാത്സംഗ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് പരാമര്‍ശം നടത്തിയ ബംഗ്ലാദേശ് വനിതാ ജഡ്ജിയെ കോടതി ചുമതലകളില്‍ നിന്ന് ഒഴിവാക്കി.വനിതാ ജഡ്ജിയായ ബീഗം മൊസാമ്മത് കമ്രുന്നഹര്‍ നാഹറിനെയാണ് കോടതി ചുമതലകളില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.
2017-ല്‍ ധാക്കയിലെ ഹോട്ടലില്‍ രണ്ട് വിദ്യാര്‍ത്ഥിനികളെ അഞ്ച് വിദ്യാര്‍ത്ഥികള്‍ ബലാത്സംഗം ചെയ്ത കേസിന്റെ വിചാരണ സമയത്താണ് ജഡ്ജി വിവാദ പരാമര്‍ശം നടത്തിയത്. കേസിലെ പ്രതികളെ ജഡ്ജി വെറുതെ വിട്ടിരുന്നു.
ഇത്തരം കേസുകള്‍ പൊതുജനത്തിന്റെ സമയം നഷ്ടപ്പെടുത്തുകയാണെന്നും കുറ്റകൃത്യം നടന്ന് 72 മണിക്കൂറിന് ശേഷം പോലീസ് ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്യരുതെന്നും ജഡ്ജി പറയുകയും ചെയ്തു. സംഭവത്തന് മുമ്പ് വിദ്യാര്‍ത്ഥിനികള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നതിന്റെ തെളിവാണിതെന്നും ഇവര്‍ പറഞ്ഞു.
ജഡ്ജിയുടെ പരാമര്‍ശം വലിയ വിവാദമാണ് രാജ്യത്ത് ഉണ്ടാക്കിയത്. ഇതോടെയാണ് സംഭവത്തില്‍ ബംഗ്ലാശ് സുപ്രീം കോടതി ഇടപ്പെടുകയും വനിതാ ജഡ്ജിക്കെതിരെ നടപടി എടുക്കുകയുമായിരുന്നു.
Malala Yousafzai | 'ഞാൻ ഒരിക്കലും വിവാഹത്തിന് എതിരായിരുന്നില്ല'; അസ്സർ മാലിക്കിനെ വിവാഹം കഴിച്ചതിന്റെ കാരണം വ്യക്തമാക്കി മലാലപെണ്കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പോരാടുകയും സമാധാനത്തിനുള്ള നോബേല്‍ പുരസ്കാരം സ്വന്തമാക്കുകയും ചെയ്ത മലാല യൂസഫ്സായിയുടെ (Malala Yousafzai) വിവാഹം കഴിഞ്ഞയാഴ്ചയായിരുന്നു നടന്നത്. ഇംഗ്ലണ്ടിലെ ബര്‍മിംഗ്ഹാമില്‍ ഒരു ചെറിയ ചടങ്ങില്‍ നടന്ന വിവാഹത്തിന്റെ ചിത്രങ്ങള്‍ മലാല സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.
'ഇന്ന് എന്റെ ജീവിതത്തിലെ വിലപ്പെട്ട ഒരു ദിവസമാണ്. അസ്സറും ഞാനും ജീവിത പങ്കാളികളാകാന്‍ തീരുമാനിച്ചു.മുന്നോട്ടുള്ള യാത്രയില്‍ ഒരുമിച്ച് മുന്നേറാനുള്ള ആവേശത്തിലാണ് ഞങ്ങള്‍. ഞങ്ങള്‍ കുടുംബത്തോടൊപ്പം ബര്‍മിംഗ്ഹാമിലെ വീട്ടില്‍ ഒരു ചെറിയ നിക്കാഹ് ചടങ്ങ് ആഘോഷിച്ചു. ദയവായി നിങ്ങളുടെ പ്രാര്‍ഥനകള്‍ ഞങ്ങളോടൊപ്പമുണ്ടാകണം.' മലാല ട്വിറ്ററില്‍ എഴുതി. ഒപ്പം വിവാഹ ദിവസത്തെ തന്റെയും ഭര്‍ത്താവിന്റെയും ചിത്രങ്ങളും അവര്‍ പോസ്റ്റ് ചെയ്തിരുന്നു.
പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡില്‍ ജോലി ചെയ്യുന്ന അസ്സര്‍ മാലിക്കുമായുള്ള(Asser Malik) ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. മാസങ്ങള്‍ക്ക് മുന്‍പ് വിവാഹത്തോട് മലാല എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. രണ്ടുപേര്‍ തമ്മില്‍ ഇഷ്ടപ്പെട്ടാല്‍ ഒരുമിച്ച് ജീവിച്ചാല്‍ പോരെ, എന്തിനാണ് അവര്‍ ഒരു കരാറില്‍ ഒപ്പ് വെയ്ക്കുന്നത് എന്നായിരുന്നു അന്ന് മലാല പറഞ്ഞത്.
ഈ വര്‍ഷം ജൂണില്‍ ബ്രിട്ടീഷ് വോഗിന് മലാല നല്കിയ അഭിമുഖമാണ് ഇപ്പോള്‍ വിമര്‍ശനവിധേയമാകുന്നത്. 'ആളുകള്‍ എന്തിന് വിവാഹം കഴിക്കണമെന്ന് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല. നിങ്ങളുടെ ജീവിതത്തില്‍ ഒരു വ്യക്തി ഉണ്ടാകണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ എന്തിനാണ് വിവാഹ പേപ്പറുകളില്‍ ഒപ്പിടുന്നത്? ആ ബന്ധം ഒരു പാര്‍ട്ണര്‍ഷിപ്പ് ആയിക്കൂടെ?', മലാല അഭിമുഖത്തിനിടെഅഭിപ്രായപ്പെട്ടു.
പിന്നീട് വിവാഹ വാര്‍ത്തയുമായി എത്തിയപ്പോള്‍ മലാലയ്ക്ക് നേരെ ഒരുപാട് വിമര്‍ശങ്ങളുയര്‍ന്നു. മലാലയും ഭര്‍ത്താവ് ആയ അസ്സര്‍ മാലിക്കും വിവാഹ രജിസ്റ്ററില്‍ ഒപ്പ് വയ്ക്കുന്ന ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു ആള്‍ക്കാരുടെ വിമര്‍ശനം. ബ്രിട്ടീഷ് വോഗുമായുള്ള അഭിമുഖത്തില്‍ നടത്തിയ പ്രസ്താവനകളില്‍ മലാല സത്യസന്ധത പുലര്‍ത്തിയില്ലെന്ന വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്.
ഇപ്പോഴിതാ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ്മലാല യൂസഫ്സായി. ഒരു ബിബിസി അഭിമുഖത്തിലൂടെയാണ് മലാല തന്റെ അഭിപ്രായത്തില്‍ വ്യക്തത വരുത്തിയത്. 'താന്‍ ഒരിക്കലും വിവാഹത്തിന് എതിരല്ല. പുരുഷാധിപത്യവും സ്ത്രീ വിരുദ്ധതയും കാരണം തനിക്ക് വിവാഹത്തില്‍ ആശങ്കകളുണ്ട്. എന്നെ മനസ്സിലാക്കുന്ന ഒരാളെയാണ് താന്‍ കണ്ടെത്തിയതെന്നും അതില്‍ താന്‍ സന്തോഷവതിയാണ്', മലാല ബിബിസിയിലെ ആന്‍ഡ്രൂ മാര്‍ ഷോയില്‍ പറഞ്ഞു.
'ശൈശവ വിവാഹങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും വിവാഹത്തില്‍ പുരുഷന്മാരെക്കാള് കൂടുതല്‍ വിട്ടുവീഴ്ച സ്ത്രീകള്‍ ചെയ്യേണ്ടിവരുന്നു എന്ന വസ്തുതയും ലോകമെമ്പാടുമുള്ള പെണ്‍കുട്ടികളെ ആശങ്കപ്പെടുത്തുന്നുണ്ട്. അതിനാല്‍ ജീവിക്കുന്ന ചുറ്റുപാടില്‍ നിലനില്‍ക്കുന്ന ഈ ആചാരങ്ങളെ നിങ്ങള്‍ ചോദ്യം ചെയ്യണം. നിങ്ങള്‍ നിലവിലെ അവസ്ഥയെ ചോദ്യം ചെയ്യണം. എന്റെ മൂല്യങ്ങള്‍ മനസ്സിലാക്കുന്ന, എന്നെ മനസ്സിലാക്കുന്ന ഒരു ഭര്‍ത്താവിനെ കണ്ടെത്തിയതില്‍ ഞാന്‍ ഭാഗ്യവതിയാണ്', മലാല വ്യക്തമാക്കി. തങ്ങള്‍ ഇരുവരും ഫലിതപ്രിയരാണെന്നും സമാന താല്പര്യങ്ങളുള്ളവരാണെന്നും മലാല ചൂണ്ടിക്കാണിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.