• HOME
  • »
  • NEWS
  • »
  • world
  • »
  • ക്രിസ്മസ് പാപ്പയായി ഒബാമയെത്തി ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ കുട്ടികള്‍ക്ക് സമ്മാനങ്ങളുമായി

ക്രിസ്മസ് പാപ്പയായി ഒബാമയെത്തി ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ കുട്ടികള്‍ക്ക് സമ്മാനങ്ങളുമായി

  • Last Updated :
  • Share this:
    വാഷിങ്ടണ്‍: ചില്‍ഡ്രന്‍സ് നാഷണല്‍ ഹോസ്പിറ്റലിലെ രോഗികളായ കുട്ടികളുടെയും മാതാപിതാക്കളുടെും മനം കവര്‍ന്ന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ. ക്രിസ്മസ് തൊപ്പിയും ധരിച്ച് സമ്മാനങ്ങള്‍ നിറച്ച സഞ്ചിയും തോളിലേറ്റിയായിരുന്നു ഒബാമയുടെ ഹോസ്പിറ്റല്‍ സന്ദര്‍ശനം.

    കുട്ടികളെ ആലിംഗനം ചെയ്ത് ആശംസകള്‍ നേര്‍ന്ന അദ്ദേഹം കുട്ടികളുടെ മാതാപിതക്കള്‍ക്കൊപ്പവും ആശുപത്രി അധികൃതര്‍ക്കൊപ്പവും സമയം ചെലവഴിക്കുകയും ചെയ്തു. രണ്ട് പെണ്‍കുട്ടികളുടെ പിതാവായ തനിക്ക് കുട്ടികളുടെയും രക്ഷിതാക്കളുടെയും അവസ്ഥ മനസിലാക്കാന്‍ കഴിഞ്ഞെന്നും മിടുക്കരായ കുറേ കുട്ടികളേയും അവരുടെ മാതാപിതാക്കളേയും കാണാന്‍ സാധിച്ചതില്‍ അതീവ സന്തുഷ്ടനാണെന്നും ഒബാമ ട്വിറ്ററില്‍ കുറിച്ചു.

    Also Read: 'ഇനി യാത്ര കൂടുതല്‍ ആസ്വദിക്കാം'; പുതിയ സേവനങ്ങളുമായി ഗൂഗിള്‍ മാപ്പ്

    ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ ട്വീറ്റ് ചെയ്ത വീഡിയോ റീ ട്വീറ്റ് ചെയ്തായിരുന്നു ഒബാമ സന്തോഷം പങ്കുവെച്ചത്. ആശുപത്രി ജീവനക്കാര്‍ക്കും അധികൃതര്‍ക്കും ട്വീറ്റില്‍ നന്ദി അറിയിക്കുകയും ചെയ്തു. 'ആ കുഞ്ഞുങ്ങളുടെ കാര്യങ്ങള്‍ ഭംഗിയായി നോക്കുന്ന ഡോക്ടര്‍മാരും നഴ്സുമാരും അവിടെ കണ്ടുമുട്ടിയ എല്ലാവരും, അതാണ് ആശുപത്രിയില്‍ കണ്ട ഏറ്റവും മഹത്തായ കാര്യം' അദ്ദേഹം കുറിച്ചു.



    കഴിഞ്ഞ ക്രിസ്മസ് കാലത്തും ഇതുപോലെ വിദ്യാര്‍ത്ഥികളെ സന്ദര്‍ശിക്കാന്‍ ക്രിസ്മസ് പാപ്പയുടെ വേഷത്തില്‍ ഒബാമയെത്തിയിരുന്നു.

    First published: