HOME » NEWS » World » BARACK OBAMAS FAMILY DOG DIES AT 12 GH

'നഷ്ടപ്പെട്ടത് വിശ്വസ്തനായ കൂട്ടുകാരനെ'; ഒബാമയുടെ വള‍ർത്തുനായ 'ബോ' മരണത്തിന് കീഴടങ്ങി

വൈറ്റ് ഹൗസിലെ ആദ്യത്തെ പ്രസിഡന്റ് വളർത്തുമൃഗമായിരുന്നു ബോ.

News18 Malayalam | news18-malayalam
Updated: May 10, 2021, 12:09 PM IST
'നഷ്ടപ്പെട്ടത് വിശ്വസ്തനായ കൂട്ടുകാരനെ'; ഒബാമയുടെ വള‍ർത്തുനായ 'ബോ' മരണത്തിന് കീഴടങ്ങി
വൈറ്റ് ഹൗസിലെ ആദ്യത്തെ പ്രസിഡന്റ് വളർത്തുമൃഗമായിരുന്നു ബോ.
  • Share this:
ഒരിക്കൽ വൈറ്റ് ഹൗസ് സെലിബ്രിറ്റിയായിരുന്നു ഒബാമയുടെ പ്രിയപ്പെട്ട നായ 'ബോ'ക്യാൻസർ രോഗത്തോട് പൊരുതി മരണത്തിന് കീഴടങ്ങി. മുൻ അമേരിക്കൻ പ്രസിഡന്റ് ട്വിറ്ററിലൂടെയാണ് തന്റെ പ്രിയപ്പെട്ട വള‍‍ർത്തു നായയുടെ മരണം ജനങ്ങളോട് പങ്കുവച്ചത്. തനിക്ക് ഒരു യഥാർത്ഥ സുഹൃത്തിനെയും വിശ്വസ്തനായ കൂട്ടുകാരനെയും നഷ്ടപ്പെട്ടുവെന്ന് ഒബാമ ട്വിറ്ററിൽ കുറിച്ചു.

ബറാക് ഒബാമ യുഎസ് പ്രസിഡന്റായിരുന്നപ്പോൾ വൈറ്റ് ഹൗസിലെ ആദ്യത്തെ പ്രസിഡന്റ് വളർത്തുമൃഗമായി മാറിയ പോർച്ചുഗീസ് വാട്ടർ നായയായിരുന്നു ബോ.


"ഇന്ന് ഞങ്ങളുടെ കുടുംബത്തിന് ഒരു യഥാർത്ഥ സുഹൃത്തിനെയും വിശ്വസ്തനായ ഒരു കൂട്ടുകാരനെയും നഷ്ടപ്പെട്ടു. ഒരു ദശകത്തിലേറെയായി, ബോ ഞങ്ങളുടെ ജീവിതത്തിൽ സ്ഥിരവും സൗമ്യവുമായ സാന്നിധ്യമായിരുന്നു. ഞങ്ങളുടെ നല്ല ദിവസങ്ങളിലും മോശം ദിവസങ്ങളിലും ബോ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നുവെന്നും " ഒബാമ ട്വിറ്ററിൽ കുറിച്ചു.


വൈറ്റ് ഹൗസിലെത്തിയപ്പോൾ എല്ലാത്തിനോടും ബോ സഹകരിച്ചു. വേനൽക്കാലത്ത് കുളത്തിൽ ചാടാൻ ഇഷ്ടപ്പെട്ടിരുന്നു. കുട്ടികളുമായി കളിക്കുമായിരുന്നു. അത്താഴ മേശയ്ക്കു ചുറ്റും ഓടി നടന്നു. അദ്ദേഹം കൂട്ടിച്ചേർത്തു. ബോയുടെ മരണ കരാണം ക്യാൻസറാണെന്ന് മുൻ പ്രഥമ വനിത മിഷേൽ ഒബാമ വെളിപ്പെടുത്തി. അവ‍ർ ബോയുടെ ഒരു ചിത്രവും ട്വിറ്ററിൽ പങ്കുവച്ചു.


ക്യാൻസറുമായുള്ള യുദ്ധത്തിനുശേഷം ഞങ്ങളുടെ ഉറ്റസുഹൃത്തായ ബോ വിട പറഞ്ഞു. വർഷങ്ങളായി നീ തന്ന സ്നേഹത്തിന് ഞങ്ങൾ നന്ദിയുള്ളവരാണെന്ന് മിഷേൽ ട്വിറ്ററിൽ കുറിച്ചു. 2009 ഏപ്രിലിൽ വൈറ്റ് ഹൗസിലെത്തിയപ്പോൾ ബോ വെറും 6 മാസം പ്രായമുള്ള നായ്ക്കുട്ടിയായിരുന്നു. മക്കളായ മാലിയയ്ക്കും സാഷ ഒബാമയ്ക്കും മസാച്യുസെറ്റ്സിലെ സെനറ്റർ എഡ്വേർഡ് എം കെന്നഡി, ഭാര്യ വിക്ടോറിയ എന്നിവർ നൽകിയ സമ്മാനമായിരുന്നു ബോയെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഒബാമയുടെ കാലത്ത് ബോ പലപ്പോഴും സൗത്ത് ലോണിൽ വൈറ്റ് ഹൗസ് പ്രസ് കോർപ്സിന് മുന്നിലൂടെ ഓടുന്നത് കാണാമായിരുന്നു. മറ്റ് നായ്ക്കളുമായി കൂടുതൽ ഇടപെടുന്നതിന് 2013 ൽ ബോയ്ക്ക് കൂട്ടായി രണ്ടാമത്തെ പോർച്ചുഗീസ് വാട്ടർ ഡോഗ് സണ്ണിയെ ഒബാമ വാങ്ങിയിരുന്നു.
Published by: Naseeba TC
First published: May 10, 2021, 12:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories