നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • Barbados| സ്വാതന്ത്ര്യം കിട്ടി 53 വർഷത്തിനുശേഷം റിപ്പബ്ലിക്കായി ബാർബഡോസ്; ഗായിക റിഹാന നാഷണൽ ഹീറോ

  Barbados| സ്വാതന്ത്ര്യം കിട്ടി 53 വർഷത്തിനുശേഷം റിപ്പബ്ലിക്കായി ബാർബഡോസ്; ഗായിക റിഹാന നാഷണൽ ഹീറോ

  ബ്രിട്ടീഷ് രാജകുടുംബത്തിന്റെ അധികാരം പാടേ അവസാനിപ്പിച്ച് ബാർബഡോസിന്റെ പരമാധികാര സ്ഥാനത്ത് നിന്ന് എലിസബത്ത് രാജ്ഞിയെ നീക്കം ചെയ്തു

  Rihanna was honored as a National Hero at Barbados's Presidential Inauguration Ceremony.

  Rihanna was honored as a National Hero at Barbados's Presidential Inauguration Ceremony.

  • Share this:
   ചൊവ്വാഴ്ച ബാർബഡോസിലെ (Barbados) ആകാശം വർണാഭമായ കരിമരുന്ന് പ്രകടനം കൊണ്ട് നിറഞ്ഞു. കരീബിയൻ ദ്വീപ് രാജ്യമായ ബാർബഡോസ് ലോകത്തിലെ ഏറ്റവും പുതിയ റിപ്പബ്ലിക്കായി സ്വയം പ്രഖ്യാപിച്ചു. കൊളോണിയൽ കാലഘട്ടത്തിലെ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ അധികാരം പാടേ അവസാനിപ്പിച്ച് ബാർബഡോസിന്റെ പരമാധികാര സ്ഥാനത്ത് നിന്ന് എലിസബത്ത് രാജ്ഞിയെ (Queen Elizabeth)നീക്കം ചെയ്തു. ബ്രിട്ടന്റെ പതാക താഴ്ത്തി, രാജ്യം സ്വന്തം പതാക ഉയർത്തി. ബാർബഡോസിന്റെ ആദ്യ പ്രസിഡന്റ് ഡെയിം സാന്ദ്ര മേസൺ (Dame Sandra Mason) ആണ്.

   “നമ്മുടെ രാജ്യം വലിയ സ്വപ്നങ്ങൾ കാണുകയും അവ സാക്ഷാത്കരിക്കാൻ പോരാടുകയും വേണം,” ബ്രിട്ടനിലെ ചാൾസ് രാജകുമാരൻ ഉൾപ്പെടെ പങ്കെടുത്ത ചടങ്ങിൽ മുൻ ഗവർണർ ജനറൽ പറഞ്ഞു.

   285,000 പേരുള്ള രാജ്യത്തിന് മേലുള്ള ബ്രിട്ടന്റെ നൂറ്റാണ്ടുകൾ നീണ്ട അധികാരമാണ് ഇതോടെ അവസാനിപ്പിക്കുന്നത്. 1834വരെ 200 വർഷത്തിലധികം രാജ്യം അടിമത്തത്തിലായിരുന്നു. രാജ്യത്തിന്റെ അധികാര കൈമാറ്റ വേളയിൽ വിഷയം അഭിസംബോധന ചെയ്ത ചാൾസ് അടിമത്തം ഇരു രാജ്യങ്ങളിലും അവശേഷിപ്പിച്ച അടയാളങ്ങളെക്കുറിച്ചും പരാമർശിച്ചു.

   "ഭൂതകാലത്തിന്റെ ഇരുണ്ട നാളുകളിൽ നിന്നും, ചരിത്രത്തെ എന്നെന്നേക്കുമായി കളങ്കപ്പെടുത്തുന്ന അടിമത്തത്തിന്റെ ഭയാനകമായ ക്രൂരതയിൽ നിന്നും, ഈ ദ്വീപിലെ ആളുകൾ അസാധാരണമായ ധൈര്യത്തോടെ അവരുടെ പാത കെട്ടിപ്പടുത്തു" അദ്ദേഹം ജനക്കൂട്ടത്തോട് പറഞ്ഞു.

   Also Read-Saint Andrew's Day | സെന്റ് ആൻഡ്രൂസ് ദിനം സ്കോട്ട്ലൻഡിന്റെ പതാക ദിനമായി അറിയപ്പെടുന്നത് എന്തുകൊണ്ട്?

   രാജ്യം റിപ്പബ്ലിക്കായ ചടങ്ങ് ആസ്വദിക്കുന്നതിന് വേണ്ടി ദീർഘകാലമായി രാജ്യത്ത് നിലനിൽക്കുന്ന പാൻഡെമിക് കർഫ്യൂ താൽക്കാലികമായി നിർത്തിവച്ചിരുന്നു. ബാർബഡോസിന്റെ 55-ാം സ്വാതന്ത്ര്യദിന (നവംബർ 30) വാർഷികത്തിലാണ് രാജ്യം റിപ്പബ്ലിക്കായി മാറിയത്.

   എന്നാൽ "പ്രൈഡ് ഓഫ് നേഷൻഹുഡ്" ചടങ്ങിൽ പങ്കെടുക്കാൻ പൊതുജനങ്ങളെ അനുവദിച്ചിരുന്നില്ല. ബാർബഡോസിലെ പ്രശസ്തയായ ഗായിക റിഹാനയെ നാഷണൽ ഹീറോയായി തിരഞ്ഞെടുത്തു. പുതിയ പ്രധാനമന്ത്രിയുടെ ആദ്യ പ്രഖ്യാപനമായിരുന്നു ഇത്. "നിങ്ങൾ ഒരു വജ്രം പോലെ തിളങ്ങുകയും രാജ്യത്തിന്റെ പ്രശസ്തി വർദ്ധിപ്പിക്കുകയും ചെയ്യട്ടെ" എന്ന് പ്രധാനമന്ത്രി മിയ മോട്ടിലി റിഹാനയെ ആശംസിച്ചു.
   Also Read-Libya| ഗദ്ദാഫിയുടെ മകനും കേണൽ ഖലീഫ ഹിപ്തറും; വംശഹത്യകളുടെ പേടി മാറാതെ ലിബിയ

   മനോഹരമായ ബീച്ചുകൾക്കും ക്രിക്കറ്റ് പ്രേമത്തിനും പേരുകേട്ട ബാർബഡോസ് 1966ൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടി. രാജ്യം കൊളോണിയൽ ഭൂതകാലത്തെ "പൂർണ്ണമായി" ഉപേക്ഷിക്കുമെന്ന് മോട്ടിലി പ്രഖ്യാപിച്ച് ഒരു വർഷത്തിനുശേഷം, ഒക്ടോബറിൽ, മേസണെ രാജ്യത്തിന്റെ ആദ്യത്തെ പ്രസിഡന്റായി തിരഞ്ഞെടുത്തു. പ്രസിഡന്റ് പദത്തിലേക്കുള്ള സാന്ദ്രയുടെ വരവിനെ നിർണായകനിമിഷമെന്നാണ് പ്രധാനമന്ത്രി മിയ ആമർ വിശേഷിപ്പിച്ചത്.

   ടൂറിസത്തെ ആശ്രയിക്കുന്ന രാജ്യമാണ് ബാർബഡോസ്. ടൂറിസത്തെ അമിതമായി ആശ്രയിക്കുന്നതിനാൽ കോവിഡ് മഹാമാരി മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി രാജ്യത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. രാജ്യത്തെ തൊഴിലില്ലായ്മ ഏകദേശം 16 ശതമാനത്തിലാണ്. സമീപ വർഷങ്ങളിലെ ഒമ്പത് ശതമാനത്തിൽ നിന്നാണ് തൊഴിലില്ലായ്മ 16 ശതമാനമായി ഉയർന്നത്.
   Published by:Naseeba TC
   First published:
   )}