ബ്രാ അണിഞ്ഞൊരു ആടിനെ കണ്ടാൽ നമ്മൾ എന്തൊക്കെ വിചാരിക്കും. ഒന്നും വിചാരിക്കേണ്ട, ആദ്യം കാരണം ഒന്ന് അന്വേഷിച്ചാൽ മതി. യുകെയിലെ വൈമോൻഡമിലെ ബർണാർഡ്സ് ഫാമിലെ ബാർബറ ആടിനെയാണ് ഉടമസ്ഥർ ബ്രാ ധരിപ്പിച്ചത്. നിന്ദാപൂർവം ഈ ചിത്രത്തിലേക്ക് നോക്കുന്നതിന് മുമ്പ്, അതിന്‍റെ കാരണമറിയണം.
ഇരട്ട ആട്ടിൻകുട്ടികളെ പാലൂട്ടുന്ന ഈ ആടിന്‍റെ അകിട് വളരെ വലുതാണ്. പലപ്പോഴും അകിട് നിലത്ത് മുട്ടാറുണ്ട്. ഇതിന് ഒരു അവസാനമാകട്ടെ എന്ന നിലയിലാണ് ഉടമസ്ഥരായ ഡേവിഡ് ക്രോസും അദ്ദേഹത്തിന്‍റെ ഭാര്യ കാതറിനും ഈ പരിഹാര മാർഗത്തിലേക്ക് എത്തിയത്. തുടർന്ന്, ആടിനെ ഡിഡി - കപ് ബ്രാ ധരിപ്പിക്കുകയായിരുന്നു. ഇപ്പോൾ അകിട് നിലത്തു മുട്ടുമെന്ന പ്രശ്നത്തിന് പരിഹാരമായി. ഒപ്പം, ആട്ടിൻകുട്ടികൾക്ക് സുഖമായി പാലു കുടിക്കാനും കഴിയുന്നുണ്ട്.
നല്ല മാറ്റത്തിന് ലഹരിയോട് 'നോ' പറയാം; പുതുവത്സര ആശംസകളുമായി മുഖ്യമന്ത്രി
ആരോഗ്യകാര്യത്തിൽ ബാർബറ ആട് ഫിറ്റ് ആണെന്നും എന്നാൽ, അകിട് വലുതായത് മാത്രമാണ് ഒരു പ്രശ്നമെന്നും കാതറിൻ പറഞ്ഞു. അകിട് നിലത്തു മുട്ടുന്ന വിധത്തിൽ ആയിരുന്നതിനാൽ പലപ്പോഴും ആട്ടിൻ കുട്ടികൾക്ക് പാല് കുടിക്കാൻ കഴിഞ്ഞിരുന്നില്ല. ഇത് കണ്ടപ്പോൾ തമാശയായിട്ടാണ് ആടിനൊരു ബ്രാ വാങ്ങി നൽകാൻ ഡേവിഡ് പറഞ്ഞത്. എന്നാൽ, കാതറിൻ അത് സീരിയസ് ആയി എടുക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Sheep in Ireland