ഇന്റർഫേസ് /വാർത്ത /World / ഹെലികോപ്ടർ അപകടം: ബാസ്കറ്റ് ബോൾ ഇതിഹാസം കോബി ബ്രയന്റും മകളും ഉള്‍പ്പെടെ 9 പേർ കൊല്ലപ്പെട്ടു

ഹെലികോപ്ടർ അപകടം: ബാസ്കറ്റ് ബോൾ ഇതിഹാസം കോബി ബ്രയന്റും മകളും ഉള്‍പ്പെടെ 9 പേർ കൊല്ലപ്പെട്ടു

Kobe bryant

Kobe bryant

കോബിയുടെ സ്വകാര്യ ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്

  • News18
  • 1-MIN READ
  • Last Updated :
  • Share this:

കാലിഫോർണിയ: അമേരിക്കൻ ബാസ്കറ്റ് ബോൾ ഇതിഹാസം കോബി ബ്രയന്റ് (41) ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ടു. മകളായ ജിയാന ഉൾപ്പെടെ ഹെലികോപ്ടറിലുണ്ടായിരുന്ന 9 പേരും അപകടത്തിൽ മരിച്ചു. പതിമൂന്നുകാരിയായ മകളെ ബാസ്കറ്റ് ബോൾ പരിശീലനത്തിനായി കൊണ്ടു പോകും വഴി കാലിഫോർണിയയിലെ കലബസാസ് മേഖലയിലാണ് അപകടം ഉണ്ടായത്.

Also Read-മലപ്പുറത്ത് മുച്ചക്ര വാഹനത്തിൽ ലോറിയിടിച്ച് വിദ്യാർഥിനി മരിച്ചു

മോശം കാലാവസ്ഥയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് സൂചന. കോബിയുടെ സ്വകാര്യ ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. അപകടവിവരം അറിഞ്ഞയുടൻ തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയെങ്കിലും ആരെയും രക്ഷപെടുത്താൻ സാധിച്ചില്ല. എക്കാലത്തെയും മികച്ച ബാസ്ക്കറ്റ് ബോൾ താരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കോബി ബ്രയന്റിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് കായിക ലോകം.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കണ്ണൂർ)

ബാസ്ക്കറ്റ് ബോൾ ചരിത്രത്തിൽ നിരവധി നേട്ടങ്ങൾക്ക് ഉടമയായ കോബി, രണ്ട് തവണ ഒളിംപിക് സ്വർണ്ണം നേടിയിട്ടുണ്ട്.

First published:

Tags: Sports