'മറക്കാൻ കഴിയാത്തതാണ് കഴിഞ്ഞ നാല് വർഷങ്ങൾ. വൈറ്റ് ഹൗസിലെ ഞങ്ങളുടെ സമയം ഞാനും ഡൊണാൾഡും അവസാനിപ്പിക്കുമ്പോൾ, നിരവധി ആളുകളുടെ സ്നേഹത്തിന്റെ കഥകൾ, ദേശഭക്തി, ദൃഢനിശ്ചയം എന്നിവയൊക്കെ ഞാന്‍ ഹൃദയത്തിലേറ്റി കൊണ്ടു പോവുകയാണ്
വാഷിംഗ്ടൺ: അക്രമം ഒന്നിനും ഉള്ള ഉത്തരമല്ലെന്ന് യുഎസ് പ്രഥമ വനിത മെലാനിയ ട്രംപ്. യുഎസ് ക്യാപിറ്റോളിന് നേരെ ട്രംപ് അനുകൂലികൾ നടത്തിയ അതിക്രമത്തിന്റെ പശ്ചാത്തലത്തിലാണ് മെലാനിയയുടെ ഇത്തരമൊരു പ്രതികരണം. ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസ് ഒഴിയുന്നതിന് മുമ്പായി പുറത്തിറക്കിയ വിടവാങ്ങൽ സന്ദേശത്തിലാണ് ക്യാപിറ്റോൾഅതിക്രമത്തെ സംബന്ധിച്ചും യുഎസ് പ്രഥമ വനിത പരാമർശിച്ചത്.
ആറു മിനിറ്റ് നീണ്ട വിടവാങ്ങൽ വീഡിയോ സന്ദേശത്തിൽ ഭർത്താവും യുഎസ് പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപിനെക്കുറിച്ച് വളരെ ചുരുക്കം ചില വാക്കുകൾ മാത്രമാണ് മെലാനിയ പരാമര്‍ശിച്ചത്. സൈനിക കുടുംബങ്ങള്‍ക്കും മഹാമാരി കാലത്ത് മുന്നണിയിൽ പ്രവർത്തിച്ച ആരോഗ്യപ്രവർത്തകർക്കും ആദരം അറിയിക്കാനും മെലാനിയ മറന്നില്ല.
'മറക്കാൻ കഴിയാത്തതാണ് കഴിഞ്ഞ നാല് വർഷങ്ങൾ. വൈറ്റ് ഹൗസിലെ ഞങ്ങളുടെ സമയം ഞാനും ഡൊണാൾഡും അവസാനിപ്പിക്കുമ്പോൾ, നിരവധി ആളുകളുടെ സ്നേഹത്തിന്റെ കഥകൾ, ദേശഭക്തി, ദൃഢനിശ്ചയം എന്നിവയൊക്കെ ഞാന്‍ ഹൃദയത്തിലേറ്റി കൊണ്ടു പോവുകയാണ്. നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും തീവ്ര അഭിനിവേശം പുലർത്തുക. പക്ഷെ അതിക്രമം ഒന്നിനും ഉത്തരമല്ലെന്ന് ഓർത്തിരിക്കണം' മെലാനിയ പറയുന്നു. 'വൈറ്റ് ഹൗസിലെത്തിയ കാലത്ത് പ്രോത്സാഹനം, കരുത്ത് പകരൽ, ദയയുടെ മൂല്യങ്ങൾ പഠിപ്പിക്കൽ തുടങ്ങി ഒരു അമ്മയെന്ന നിലയിൽ എനിക്കുണ്ടായിരുന്ന ഉത്തരവാദിത്തങ്ങളുടെ പ്രതിഫലനം തന്നെയാണ് ഞാൻ കാഴ്ചവച്ചത്'. മെലാനിയ സന്ദേശത്തിൽ വ്യക്തമാക്കി.
സമഗ്രതയും മൂല്യങ്ങളും ഒരിക്കലും നഷ്ടപ്പെടുത്താത്ത നമ്മൾ ഓരോരുത്തരുമാണ് ഈ രാജ്യത്തിന്റെ വാഗ്ദാനം. മറ്റ് വ്യക്തികളോട് പരിഗണന കാട്ടാൻ ലഭിക്കുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്തുക. ദൈനം ദിന ജീവിതത്തിൽ നല്ല ശീലങ്ങൾ വളർത്തിയെടുക്കുകയും ചെയ്യുക. അൻപതുകാരിയായ മെലാനിയ തന്റെ സന്ദേശത്തിലൂടെ അറിയിച്ചു.
പുതിയ പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാൻ തയ്യാറാകാതിരുന്ന ട്രംപ്, നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. തെരഞ്ഞെടുപ്പ് വിജയം പ്രഖ്യാപിച്ച് രണ്ടു മാസത്തോളം പിന്നിടുമ്പോളാണ് വൈറ്റ്ഹൗസ് ഒഴിയാൻ അദ്ദേഹം തയ്യാറാകുന്നതും
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.