ജയിലിൽ ആരും കാണാതെ വാട്സാപ്പിലെഴുതി; ഒടുവിൽ ആ നോവലിന് 60 ലക്ഷത്തിന്റെ വിക്ടോറിയൻ പുരസ്കാരം

തടവിലാക്കിയ രാജ്യം നല്‍കുന്ന പുരസ്‌കാരം തന്നെതേടി വന്നതില്‍ അഭിമാനമുണ്ടെന്ന് ബൂച്ചാനി

news18
Updated: February 6, 2019, 8:13 PM IST
ജയിലിൽ ആരും കാണാതെ വാട്സാപ്പിലെഴുതി; ഒടുവിൽ ആ നോവലിന് 60 ലക്ഷത്തിന്റെ വിക്ടോറിയൻ പുരസ്കാരം
തടവിലാക്കിയ രാജ്യം നല്‍കുന്ന പുരസ്‌കാരം തന്നെതേടി വന്നതില്‍ അഭിമാനമുണ്ടെന്ന് ബൂച്ചാനി
  • News18
  • Last Updated: February 6, 2019, 8:13 PM IST
  • Share this:
തടവുപുള്ളിക്ക് ജയിലിനുള്ളിൽ എന്തൊക്കെ ചെയ്യാം. മോചനം സ്വപ്നം കാണാം. അല്ലെങ്കിൽ വിധിയെ പഴിക്കാം. എന്നാൽ ബെഹ്റൂസ് ബൂച്ചാനി ഇതൊന്നുമല്ല ചെയ്തത്. തടവറയ്ക്കുള്ളിൽ മൊബൈൽ ഫോണിലെ വാട്സാപ്പിലൂടെ പുസ്തമെഴുതി. ഒടുവിൽ സാഹിത്യത്തിന് ഓസ്ട്രേലിയയിൽ നൽകുന്ന ഉന്നത പുരസ്കാരമായ വിക്ടോറിയൻ പുരസ്കാരം ബൂച്ചാനിയുടെ പുസ്തകത്തിന് ലഭിച്ചു. 'നോ ഫ്രണ്ട് ബട്ട് ദി മൗണ്ടെയ്ന്‍സ്: റൈറ്റിങ് ഫ്രം മാനൂസ് പ്രിസണ്‍' എന്ന പുസ്തകം ഫോണിലെഴുതി വാട്‌സാപ്പിലൂടെ ബൂച്ചാനി അയക്കുകയായിരുന്നു. കുർദിഷ്- ഇറാനിയന്‍ അഭയാർത്ഥിയായ ബൂച്ചാനി ആറു കൊല്ലം മുമ്പാണ് തടവുകാരനായി പപ്പുവ ന്യൂ ഗിനിയിലെ മാനസ്ദ്വീപിലെത്തിയത്. തന്നെ തടവിലാക്കിയ രാജ്യം നല്‍കുന്ന പുരസ്‌കാരം തന്നെ തേടി വന്നതില്‍ അഭിമാനമുണ്ടെന്ന് ബൂച്ചാനി വാട്‌സാപ്പിലൂടെ അറിയിച്ചു.

പ്രാദേശികഭാഷയായ ഫര്‍സിയില്‍ ഓരോ അധ്യായമായെഴുതി വാട്‌സ് ആപ്പിലൂടെ ഓസ്‌ട്രേലിയയിലെ പരിഭാഷകന് ബൂച്ചാനി അയച്ചു കൊടുക്കുകയായിരുന്നു. അയച്ചു കൊടുത്തിരുന്ന ഭാഗങ്ങള്‍ ഓസ്‌ട്രേലിയന്‍ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുകയായിരുന്നു. ഓസ്‌ട്രേലിയയുടെ കര്‍ക്കശ കുടിയേറ്റനയങ്ങളുടെ നിശിത വിമര്‍ശകനാണ് ബൂച്ചാനി. ദ്വീപിലെ തടവറയുടെ അധികൃതര്‍ തന്റെ ഫോണ്‍ കണ്ടെത്തിയേക്കുമെന്ന് എപ്പോഴും ഭയപ്പെട്ടിരുന്നതായി ബൂച്ചാനി പറഞ്ഞു. കുറ്റകൃത്യം ചെയ്യാതെ തടവിലാക്കപ്പെട്ട നിരപരാധികളാണ് തനിക്ക് ചുറ്റുമെന്നും അവര്‍ക്കായി എന്തെങ്കിലും ചെയ്യാന്‍ കഴിയാത്തതിന്റെ നിരാശയിലാണ് താനെന്നും ബൂച്ചാനി പറയുന്നു. ഏകദേശം 64 ലക്ഷം രൂപയാണ് സമ്മാനത്തുകയായി ബൂച്ചാനിക്ക് ലഭിക്കുക.

പുരസ്‌കാരലബ്ധിയില്‍ തനിക്ക് ആഹ്ളാദിക്കാന്‍ കഴിയില്ലെന്ന് ബൂച്ചാനി പറയുന്നു. 'ഈ അവാർഡ് ഏറ്റുവാങ്ങാൻ അവിടെ എത്തിയിരുന്നെങ്കിൽ ഓസ്ട്രേലിയൻ ഗവൺമെൻറ് എത്ര പരാജയം ആണെന്ന്, ധാര്‍മ്മികതയില്ലാത്തതാണെന്ന് ഞാന്‍ ഉറക്കെ വിളിച്ച് പറഞ്ഞേനെ'- ബൂച്ചാനി പറയുന്നു. 'നിഷ്കളങ്കരായ ആളുകളെ ഇത്തരത്തിലൊക്കെയാണ് മാനസിൽ പീഡിപ്പിക്കുന്നതെന്ന് പുറം ലോകം അറിയണമെന്നെനിക്കുണ്ടായിരുന്നു. അങ്ങനെയാണ് ഈ പുസ്തകം എഴുതുന്നത്. ആറ് വർഷമായി ഞാൻ കാണുന്ന എന്റെ അനുഭവസാക്ഷ്യങ്ങൾ തന്നെയാണ് പുസ്തകത്തിലുള്ളത്. ഭരണകൂടം പീഡിപ്പിക്കുന്ന ആളുകളെ കണ്ടു കൊണ്ടിരിക്കുമ്പോൾ ഞാൻ ഈ നേട്ടത്തിൽ എങ്ങനെ സന്തോഷിക്കാനാണ്? ഞാൻ സ്വാതന്ത്ര്യം മാത്രമാണ് ആഗ്രഹിച്ചിട്ടുള്ളത്. ഞങ്ങൾക്കെല്ലാവർക്കും വേണ്ടത് സ്വാതന്ത്ര്യമാണ്’- ബൂച്ചാനി പറയുന്നു.

ബുച്ചാനി ഓസ്ട്രേലിയൻ പൗരൻ അല്ലാത്തതിനാൽ നിരവധി സ്റ്റേറ്റ് അവാർഡുകൾക്ക് ഈ പുസ്തകം പരിഗണിക്കാതെ പോയിരുന്നു. സാഹിത്യലോകത്തിന് അത്ര പരിചിതമല്ലാത്ത പ്രത്യേക ശൈലിയാണ് പുസ്തകത്തിന്റേത്. ‘ഇതൊരു സാമൂഹ്യശാസ്ത്ര പാഠം മാത്രമല്ല, മനോഹരമായ കവിത കൂടിയാണ്. എഴുത്തുകാരന്റെ ഈ വ്യവസ്ഥയോടുള്ള വിരോധത്തിന് ആസ്ട്രേലിയൻ ഗവൺമെന്റാണ് മറുപടി പറയേണ്ടത്’- ബുച്ചാനിയുടെ പുസ്തകത്തെ തെരഞ്ഞെടുത്തത് കൊണ്ട് വിധികർത്താക്കൾ സംയുക്തമായി പ്രഖ്യാപിച്ചു. ഓമിഡ്‌ ടോഫിജിയനാണ് പുസ്തകം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. നോൺ ഫിക്ഷൻ ഗണത്തിലുള്ള പുസ്തകങ്ങൾക്ക് ലഭിക്കുന്ന വിക്ടോറിയൻ പ്രീമിയർ അവാർഡും ഇതേ പുസ്തകത്തിന് തന്നെയാണ് ലഭിച്ചത്.

First published: February 6, 2019, 7:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading