• HOME
 • »
 • NEWS
 • »
 • world
 • »
 • ട്രാക്ടറിന് തടസമായ കല്ല് എടുത്തുമാറ്റി കർഷകൻ; മാറ്റിയത് രണ്ട് രാജ്യങ്ങളുടെ അതിർത്തി അടയാളപ്പെടുത്തിയ കല്ല്

ട്രാക്ടറിന് തടസമായ കല്ല് എടുത്തുമാറ്റി കർഷകൻ; മാറ്റിയത് രണ്ട് രാജ്യങ്ങളുടെ അതിർത്തി അടയാളപ്പെടുത്തിയ കല്ല്

ഏതാണ്ട് ബെൽജിയത്തിന് കൂടുതൽ ഭൂമി ലഭിക്കുന്ന വിധത്തിൽ 7.5 അടി ദൂരത്തേക്കാണ് ആ കല്ല് ഇപ്പോൾ മാറ്റിയിരുന്നത്.

കർഷകൻ പിഴുത് മാറ്റിയ കല്ല്

കർഷകൻ പിഴുത് മാറ്റിയ കല്ല്

 • Share this:
  ബെൽജിയയിൽ നിന്നുള്ള ഒരു കർഷകൻ അശ്രദ്ധ മൂലം തന്റെ രാജ്യവും ഫ്രാൻസും തമ്മിലുള്ള അതിർത്തിയിൽ മാറ്റം വരുത്തി. ഒരു ട്രാക്റ്റർ ഓടിക്കവെ തടസമായിനിൽക്കുന്ന ഒരു വലിയ കല്ല് അദ്ദേഹത്തെ അലട്ടുകയും ഉടൻ തന്നെ ആ കല്ല് അവിടെ നിന്ന് നീക്കം ചെയ്യുകയുമായിരുന്നു എന്ന് ബി ബി സി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

  ആ കല്ലിന്റെ സ്ഥാനം മാറിയിരിക്കുന്നത് അടുത്തിടെ ആ വനപ്രദേശത്തുകൂടി നടക്കുകയായിരുന്ന ഒരു വ്യക്തിയുടെ ശ്രദ്ധയിൽപ്പെട്ടു. ചരിത്രത്തിൽ താത്പര്യം ഉണ്ടായിരുന്ന ആ വ്യക്തിയ്ക്ക് അത് വെറുമൊരു കല്ലെന്നുംരണ്ട് രാജ്യങ്ങൾ തമ്മിലുള്ള അതിർത്തി അടയാളപ്പെടുത്തുന്ന കല്ലാണെന്നും അറിയാമായിരുന്നു. ഏതാണ്ട് ബെൽജിയത്തിന് കൂടുതൽ ഭൂമി ലഭിക്കുന്ന വിധത്തിൽ 7.5 അടി ദൂരത്തേക്കാണ് ആ കല്ല് ഇപ്പോൾ മാറ്റിയിരുന്നത്.

  Also Read കോവിഡ്: പത്ത് ദിവസത്തിനിടെ മരിച്ചത് ഒൻപത് ക്രിസ്ത്യൻ പുരോഹിതർ

  "അദ്ദേഹം ബെൽജിയത്തിന്റെ വലിപ്പം കൂട്ടുകയുംഫ്രാൻസിന്റെ വലിപ്പം കുറയ്ക്കുകയുംചെയ്തു. അതൊട്ടും നല്ലൊരു ആശയമല്ല", ബെൽജിയത്തിലെ എർക്വലൈൻസ് എന്ന ഗ്രാമത്തിലെ മേയർ ഡേവിഡ് ലവൗക്സ് ഫ്രഞ്ച് ടി വി ചാനൽ ടി എഫ് ഐയോട് പറഞ്ഞു. ഈ നീക്കം സ്വകാര്യ ഭൂവുടമകളെയും അയൽരാജ്യങ്ങളെയും ബാധിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ബെൽജിയത്തിലെയും ഫ്രാൻസിലെയും ജനങ്ങൾക്ക് ചിരിക്കാനുള്ള വകയാണ്ഈ സംഭവം സമ്മാനിച്ചത്.

  Also Read സ്കൂട്ടർ തടയാൻ വന്ന പോലീസുകാരനെ ഇടിച്ചു വീഴ്ത്തി ഹെൽമെറ്റ് വയ്ക്കാത്ത യാത്രക്കാർ; വീഡിയോ പോസ്റ്റ് ചെയ്ത് സംവിധായകൻ ഒമർ ലുലു

  "എനിക്ക് സന്തോഷമായി. എന്റെ പട്ടണം വലുതായല്ലോ" എന്നാണ് മേയർ ചിരിച്ചുകൊണ്ട് പ്രതികരിച്ചത്. എന്നാൽ, പുതിയ ഒരു അതിർത്തി തർക്കം ഉണ്ടാകുന്നത് തടയാൻ നമുക്ക് കഴിയണമെന്ന്സമീപത്തെ ഫ്രഞ്ച് ഗ്രാമത്തിലെ മേയർ പറഞ്ഞതായി ബി ബി സി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. വാട്ടർലൂവിലെ നെപ്പോളിയന്റെ പരാജയത്തിന്ശേഷം 1820-ൽ ഉണ്ടാക്കിയ ഉടമ്പടിയിലൂടെയാണ് ബെൽജിയവും ഫ്രാൻസും തമ്മിൽ 390 മൈൽ നീളമുള്ള അതിർത്തി നിർണയിച്ചത്. 1819-ൽ ആദ്യമായി അതിർത്തി തീരുമാനിച്ച സമയത്താണ് അതിർത്തിയിൽ ഈ കല്ലുകൾ വെച്ചത്.

  ബെൽജിയൻ അധികൃതർ ആ കർഷകനെ ബന്ധപ്പെടാനും കല്ല് തിരികെ വെയ്ക്കാൻ ആവശ്യപ്പെടാനും ആലോചിക്കുന്നുണ്ട്. പക്ഷെ അദ്ദേഹം അതിന് വിസമ്മതിച്ചാൽ ബെൽജിയൻ വിദേശകാര്യ മന്ത്രാലയത്തിന് ഒരു ഫ്രാൻകോ-ബെൽജിയൻ ബോർഡർ കമ്മീഷൻ രൂപീകരിക്കേണ്ടി വരും. അങ്ങനെയൊരു സംഭവം 1930-നു ശേഷം ഇതുവരെ ഉണ്ടായിട്ടില്ലെന്നും ബി ബി സി റിപ്പോർട്ട് ചെയ്യുന്നു. അധികൃതരുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ആ കർഷകന്നിയമ നടപടി നേരിടേണ്ടി വരും. "അദ്ദേഹം നല്ല ഇച്ഛാശക്തി പ്രകടിപ്പിക്കുകയാണെങ്കിൽ യാതൊരു പ്രശ്നവുമില്ല. വളരെ രമ്യമായിഞങ്ങൾ ഈ പ്രശ്നം പരിഹരിക്കും", ലവൗക്സ് ബെൽജിയൻ വാർത്താ വെബ്‌സൈറ്റ് ആയ സുഡിൻഫോയോട് പ്രതികരിച്ചു. രാജ്യാന്തര തലത്തിൽ കോളിളക്കം ഉണ്ടാക്കാതെഅതിർത്തിയ്ക്ക് ഇരു വശത്തുമുള്ള രാജ്യങ്ങൾ പുഞ്ചിരിയോടെയാണ്ഈ സംഭവത്തോട് പ്രതികരിക്കുന്നത് എന്നത് വളരെ ശ്രദ്ധേയമായ കാര്യമാണ്.
  Published by:Aneesh Anirudhan
  First published: