വാഷിംഗ്ടണ്‍: അമേരിക്കയുടെ പുതിയ പ്രസിഡണ്ടായി ജോ ബൈഡന്‍ ഉടൻ സ്ഥാനമേൽക്കും. സത്യപ്രതിജ്ഞാ ചടങ്ങിനായി ജോ ബൈഡനും വൈസ് പ്രസിഡന്‍റ് കമല ഹാരിസും ക്യാപിറ്റോളിലെത്തി. ബൈഡന്‍റെ സത്യപ്രതിജ്ഞയ്ക്ക് മൂന്ന് മുന്‍ പ്രസിഡണ്ടുമാര്‍ സാക്ഷികളാവും. അമേരിക്കയുടെ മുന്‍ പ്രസിഡണ്ടുമാരായ ബില്‍ ക്ലിന്റണ്‍, ജോര്‍ജ് ഡബ്ല്യൂ ബുഷ്, ബരാക്ക് ഒബാമ എന്നിവരാണ് ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുക.
അതേസമയം ഡൊണാള്‍ഡ് ട്രംപ് ചടങ്ങില്‍ പങ്കെടുക്കില്ല. മുന്‍ പ്രസിഡണ്ട് ജിമ്മി കാര്‍ട്ടറും പരിപാടിക്കെത്തില്ല. അമേരിക്കയില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ പ്രസിഡണ്ടാണ് ജിമ്മി കാര്‍ട്ടര്‍. അനാരോഗ്യം മൂലമാണ് അദ്ദേഹം ചടങ്ങിനെത്താത്തത്. ഡൊണാള്‍ഡ് ട്രംപിന്റെ അസാന്നിധ്യത്തില്‍ വൈസ് പ്രസിഡണ്ട് മൈക്ക് പെന്‍സ് സത്യപ്രജ്ഞയ്ക്ക് എത്തും. സത്യപ്രതിജ്ഞയ്ക്ക് മുന്‍പായി വൈറ്റ് ഹൗസില്‍ നിന്നിറങ്ങിയ ട്രംപിനെ കാണാന്‍ മൈക്ക് പെന്‍സ് എത്തിയിരുന്നില്ല. ഫ്‌ളോറിഡയിലേക്കാണ് ഡൊണാള്‍ഡ് ട്രംപ് പോയത്.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സ് ആണ് ജോ ബൈഡന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുക. വൈസ് പ്രസിഡണ്ട് കമല ഹാരിസിന് സുപ്രീം കോടതി ജസ്റ്റിസ് സോണിയ സൊടോമേയര്‍ സത്യ വാചകം ചൊല്ലി കൊടുക്കും. കോണ്‍ഗ്രസ് അംഗങ്ങളില്‍ വലിയൊരു വിഭാഗവും ചടങ്ങിനെത്തും. ഇത്തവണ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് ഒരു ടിക്കറ്റ് മാത്രമാണ് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും ആയിരക്കണക്കിന് ടിക്കറ്റുകള്‍ അനുവദിച്ചിരുന്നു. ഇത്തവണ കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ലളിതമായ സത്യപ്രതിജ്ഞാ ചടങ്ങാണ് ക്യാപിറ്റോളിൽ നടക്കുക.
Also Read-
Indian American in Team Biden | ബൈഡൻ - ഹാരിസ് സംഘത്തിൽ 20 ഇന്ത്യക്കാർ; അതിൽ 13 പേരും വനിതകൾഅമേരിക്കൻ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റായിരിക്കും ജോ ബൈഡൻ. സത്യപ്രതിജ്ഞ ചെയ്തയുടനെ അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യും. ഐക്യവും രോഗശാന്തിയും പ്രമേയമാക്കി ചരിത്ര പ്രസംഗം തയ്യാറാക്കിയത് അദ്ദേഹത്തിന്റെ ഇന്ത്യൻ-അമേരിക്കൻ പ്രസംഗ എഴുത്തുകാരൻ വിനയ് റെഡ്ഡിയാണ്. 56 കാരിയായ കമല ഹാരിസിനെ അമേരിക്കയുടെ 49-ാമത് വൈസ് പ്രസിഡന്റായി സുപ്രീം കോടതിയിലെ ആദ്യത്തെ ലാറ്റിന അംഗം ജസ്റ്റിസ് സോണിയ സൊട്ടോമയർ സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കും. അമേരിക്കയിലെ ആദ്യത്തെ വനിത, ആദ്യത്തെ ഇന്ത്യൻ അമേരിക്കൻ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ കമല ഹാരിസ് ചരിത്രം സൃഷ്ടിക്കും.
Also See-
Dr. Jill Biden| 'ഡോ.ബി' എന്ന വിളിപ്പേരുള്ള ഡോ. ജിൽ ബൈഡൻ; അമേരിക്കയുടെ പുതിയ പ്രഥമ വനിതയെ കുറിച്ചറിയാംചടങ്ങിൽ മുൻ പ്രസിഡന്റുമാരായ ബരാക് ഒബാമ, ജോർജ്ജ് ഡബ്ല്യു ബുഷ്, ബിൽ ക്ലിന്റൺ എന്നിവർക്കൊപ്പം മുൻ പ്രഥമ വനിതകളായ മിഷേൽ ഒബാമ, ലോറ ബുഷ്, ഹിലാരി ക്ലിന്റൺ എന്നിവരും പരിപാടിയിൽ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് റിപ്പബ്ലിക്കൻ പ്രസിഡന്റ് ട്രംപ് അറിയിച്ചു. ചൊവ്വാഴ്ച ഒരു വിടവാങ്ങൽ വീഡിയോ വിലാസത്തിൽ അദ്ദേഹം പുതിയ ഭരണകൂടത്തിന് "ആശംസകൾ" അറിയിച്ചു.
“ഞങ്ങൾ ആശംസകൾ നേരുന്നു, അവർക്ക് ഭാഗ്യമുണ്ടാകണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു ” 74 കാരനായ ട്രംപ് വൈറ്റ് ഹൌസിൽ നിന്ന് ഫ്ലോറിഡയിലെ മാർ-എ-ലാഗോ റിസോർട്ടിനായി പുറപ്പെടുന്നതിന് തൊട്ടുമുമ്പ് പറഞ്ഞു. നവംബർ 3ന് ഡെമോക്രാറ്റായ ജോ ബൈഡൻ വിജയിച്ച തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാൻ ട്രംപ് വിസമ്മതിച്ചതിനെത്തുടർന്ന് ആഴ്ചകൾ നീണ്ട അനിശ്ചിതത്വത്തിനാണ് ഇന്നത്തെ സത്യപ്രതിജ്ഞയോടെ വിരാമമാകുന്നത്.
Also Read-
Joe Biden Declared 46th US President| പെൻസിൽവാനിയ തുണച്ചു; ജോ ബൈഡൻ അമേരിക്കയുടെ 46ാമത് പ്രസിഡന്റ്; കമല ഹാരിസ് വൈസ് പ്രസിഡന്റ്ബൈഡെൻ കുടുംബത്തിന്റെ ഉറ്റ ചങ്ങാതിയായ ജെസ്യൂട്ട് പുരോഹിതനായ ലിയോ ജെറമിയ ഒ ദൊനോവന്റെ പ്രബോധനത്തോടെ അമേരിക്കൻ സമയം രാവിലെ 11 ഓടെയാണ് സത്യപ്രതിജ്ഞ ചടങ്ങ് ആരംഭിക്കുക. ജോർജിയയിലെ സൗത്ത് ഫുൾട്ടണിലെ അഗ്നിശമന സേനയുടെ ക്യാപ്റ്റനാകുന്ന ആദ്യത്തെ ആഫ്രിക്കൻ അമേരിക്കൻ വനിതാ അഗ്നിശമന സേനാംഗമായ ആൻഡ്രിയ ഹാൾ, പ്രതിജ്ഞാബദ്ധത ചൊല്ലും. ലേഡി ഗാഗ ദേശീയഗാനം ആലപിക്കും, 2017 ൽ രാജ്യത്തെ ആദ്യത്തെ യുവ കവി പുരസ്കാര ജേതാവായ അമണ്ട ഗോർമാൻ, "ദി ഹിൽ വി ക്ലൈംബ്" എന്ന പേരിൽ ഒരു കവിത വായിക്കും. നടിയും ഗായികയുമായ ജെന്നിഫർ ലോപ്പസിന്റെ പരിപാടിയുമുണ്ടാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.