നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • US Election 2020| സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഡൊണാൾഡ് ട്രംപ്; നിയമപരമായി നേരിടുമെന്ന് ബൈഡൻ വിഭാഗം

  US Election 2020| സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഡൊണാൾഡ് ട്രംപ്; നിയമപരമായി നേരിടുമെന്ന് ബൈഡൻ വിഭാഗം

  ട്രംപിന്റെ പരാമർശം അന്യായവും കീഴ് വഴക്കമില്ലാത്തതും അബദ്ധവുമാണെന്നാണ് ബൈഡന്റെ കാമ്പെയ്ൻ മാനേജർ ജെൻ ഒ മാലെ ഡില്ലൺ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.

  News18 Malayalam

  News18 Malayalam

  • Share this:
   വാഷിങ്ടൺ: പുലർച്ചെ നാലുമണിക്ക് ശേഷം ലഭിച്ച വോട്ടുകൾ എണ്ണരുതെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്ന ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെ എന്തുവില കൊടുത്തും നേരിടുമെന്ന് ഡെമോക്രാറ്റിക് ക്യാംപ്. ട്രംപിന്റെ പരാമർശം അന്യായവും കീഴ് വഴക്കമില്ലാത്തതും അബദ്ധവുമാണെന്നാണ് ബൈഡന്റെ കാമ്പെയ്ൻ മാനേജർ ജെൻ ഒ മാലെ ഡില്ലൺ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.

   ട്രംപിന്റെ ശ്രമത്തെ പ്രതിരോധിക്കാൻ നിയമവിദഗ്ധരുടെ സംഘം തയ്യാറായി നിൽക്കുകയാണെന്നും ആ ശ്രമത്തിൽ അവർ വിജയിക്കുമെന്നും മാനേജർ അവകാശപ്പെട്ടു. കൃത്യമായി രേഖപ്പെടുത്തിയ ബാലറ്റുകളുടെ എണ്ണം നിർത്തലാക്കാൻ ശ്രമിക്കുന്നതിനെക്കുറിച്ചുള്ള പ്രസിഡന്റിന്റെ പ്രസ്താവന പ്രകോപനപരവും തെറ്റായതുമാണെന്ന് അവർ വ്യക്തമാക്കി. അമേരിക്കൻ പൗരന്മാരുടെ ജനാധിപത്യ അവകാശങ്ങൾ കവർന്നെടുക്കാനുള്ള നഗ്നമായ ശ്രമമായതിനാൽ ഇത് പ്രകോപനപരമാണെന്നും അവർ വ്യക്തമാക്കി.

   വോട്ടുകൾ എണ്ണിത്തീരുന്നതിന് മുമ്പുതന്നെ തന്നെ തന്റെ വിജയം സ്വയം പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് വൈറ്റ് ഹൗസിൽ നടത്തിയ അതേ പ്രസംഗത്തിലാണ് സുപ്രീംകോടതിയെ സമീപിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.   തുടക്കത്തിൽ ബൈഡന് അനുകൂലമായിരുന്ന ഫലങ്ങൾ മാറിമറിയുന്ന കാഴ്ചയാണ് യുഎസിൽ. നിര്‍ണായകമായ സംസ്ഥാനങ്ങളായ ഫ്ലോറിഡയും ടെക്സസും നേടിയ ട്രംപിന് മുന്നേറ്റത്തിന് സാധ്യതയുണ്ട്. നോര്‍ത്ത് കാരലൈന, അരിസോന, മിഷിഗൻ, പെന്‍സില്‍വേനിയ, വിസ്കോൻസെൻ എന്നിവിടങ്ങളിലെ ഫലം നിര്‍ണായകമാകും.
   Published by:Gowthamy GG
   First published: